” ഉണരുവിൻ “
രചന : ഷാജി പേടികുളം✍ പ്രണയം പൂവിടുന്നമലർവനികളിൽവർണ ശലഭങ്ങളായികവികൾ പാറി നടക്കുമ്പോൾസഹൃദയരിൽആഹ്ലാദം ജനിക്കുന്നു.അനുഭവങ്ങളുടെതീച്ചൂളയിൽ കവികൾനീറി പുകയുമ്പോൾസഹൃദയരിൽ ചിന്തകളുണരുന്നു.സമൂഹത്തിൽ തിന്മകൾനടമാടുമ്പോൾ കവികളുടെമനസ് അസ്വസ്ഥമാകുന്നുആ അസ്വസ്ഥതതിന്മകൾക്കെതിരെയുള്ളചാട്ടവാറുകളാകുമ്പോൾസഹൃദയർ ഉണരുന്നുചാട്ടവാറിൻ്റെ ശീൽക്കാരശബ്ദങ്ങൾ അവരെഅസ്വസ്ഥരാക്കുന്നു.ആ അസ്വസ്ഥത അവരിലെപ്രതിബദ്ധതയെയുണർത്തുംതിന്മകളെയുൻമൂലനംചെയ്യുവാനുള്ള സമരാവേശംഅവരിൽ കത്തിപ്പടരും.ആശാനും വള്ളത്തോളുംവയലാറുമൊക്കെ ജനിക്കട്ടെസാംസ്കാരിക നായകരെഉണർത്തുവിൻ തിന്മയ്ക്കെതിരേതൂലിക പടവാളാക്കിസഹൃദയരിൽ ആവേശമായ്പടരുവിൻ…