Month: March 2024

കബന്ധം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ധരണിയോവെന്തുരുകിയൊലിക്കുന്നുധർമ്മമറ്റമനിതനിൻചെയ്തിയാൽധനമതിലെത്രനേടീടുകിലും മർത്യാ നീധർമ്മസങ്കടത്തിലാക്കിടുന്നീ ഭൂവിൽവാഴുവോരെകണ്ടൊരാനിറഞ്ഞപുഴകളോയിന്നുകണ്ണീരുവറ്റിമാലിന്യക്കൂമ്പാരമാകുന്നുകാനനഛായകൾ കനവിൽമാത്രമാകുന്നുകണ്ടുകണ്ടിരിക്കെപൊലിയുന്നുജീവനുംഒരിറ്റുശ്വാസത്തിനായ്ഒരിറ്റുനീരിനായ്ഓടിപ്പിടയുന്നുഓമൽക്കുരുന്നുകളുംനിനക്കുവസിക്കുവാൻനിർലോഭമേകിയ ഭൂമിയെനിർദാക്ഷിണ്യംകൊത്തിനുറുക്കിനിലമാളികകൾ തീർത്തുംസഹ്യൻ്റെ മാറുപിളർന്നുംസഹനമേറ്റിത്തളർത്തിയുംസംഹാരതാണ്ഡവകേളിയാടി നീസഹസ്രങ്ങളൊരുക്കുന്നുമലതുരന്നും വനംമുടിച്ചുംമണിമുത്തായൊഴുകിയ നീർതകർത്തുംമണിമന്ദിരമട്ടുപ്പാവിലിരുന്നു നീമലയാളമണ്ണിനെ കബന്ധമാക്കി

വേനൽമഴ

രചന : മംഗളൻ. എസ്✍️ പ്രിയരേ ഇന്ന് ലോക കവിതാ ദിനം. എല്ലാ പ്രിയപ്പെട്ട കവി സൗഹൃദങ്ങൾക്കും എൻ്റെ ആശംസകൾ🙏 നട്ടുനനയ്ക്കുവാൻ വെള്ളമില്ലാഞ്ഞിട്ടുംനട്ടു ചിലതൊക്കെ ഞാൻ തൊടിയിൽനട്ടവയൊക്കെയുമെന്നോ കരിഞ്ഞുപോയ്നട്ടാൽക്കുരുക്കാത്ത കാലമാണിന്നത്രേ..! വേനൽ ചൂടേറുന്നു മാമരച്ചില്ലകൾവേവുന്ന ചൂടേറ്റിലകൾ കൊഴിക്കുന്നുവേഴാമ്പൽ മാനത്തു കൺനട്ടിരിക്കുന്നുവേനൽ മഴയൊന്നു…

വെളുപ്പ്

രചന : ഗഫൂർ കൊടിഞ്ഞി.✍ വെളുപ്പ് വീണ്ടുംവെറുപ്പിൻ്റെവേദാന്തമാവുകയാണ്.വംശവൃക്ഷത്തിൻ്റെഅടിവേരുകൾ തളിർത്ത്വിദ്വേഷത്തിൻ്റെവിഷ വിത്തുകൾവീണ്ടും വീണ്ടുംകായ്ച്ച് കുലയ്ക്കുകയാണ്.കേരളം വീണ്ടുംഭ്രാന്താലയമാവുകയാണ്.ഗുരുക്കന്മാർഉഴുതുമറിച്ച മണ്ണ്വീണ്ടും തരിശ് പൂണ്ടിരിക്കയാണ്.അവിടെ വീണ്ടുംആഢ്യത്വത്തിൻ്റെഅന്തക മുളകൾനമ്മെ നോക്കി പല്ലിളിക്കുകയാണ്.

” നമ്മൾ കഴുതകളല്ല”

രചന : വിജയൻ കെ എസ് ✍ ഒരു രാജ്യത്തിൻെറ പരമോന്നത നിയമനിർമ്മാണ സഭയിലേക്ക് അംഗങ്ങൾ ആയി വരേണ്ടത്, ലോക/സാമൂഹിക രാഷ്ട്രീയ ബോധം ഉള്ള വ്യക്തികൾ ആയിരിക്കണം.നിലവിൽ ഇവിടെ നടക്കുന്നത്,ഒരോ കക്ഷി രാഷ്ട്രീയ പാർട്ടികളും അവരവരുടെ മാനിഫെസ്റ്റോ വെച്ച്,ജാതി മത സാമ്പത്തിക…

യക്ഷിക്കഥ

രചന : പണിക്കർ രാജേഷ് ✍ കൊട്ടാരംവീട്ടിലെ നാരീമണിക്കൊരുപുലയക്കിടാവിനോടിഷ്ട്ടം തോന്നിആരുമറിയാതെ ഹൃത്തിലൊളിപ്പിച്ചമോഹത്തെയൂട്ടിവളർത്തിയവൾ യക്ഷിപ്പറമ്പിലെക്കൽവിളക്കൊന്നതിൽസന്ധ്യക്കു ദീപം തെളിഞ്ഞുകത്തികൊട്ടാരക്കെട്ടിലെപ്പെണ്ണിന്റെയുള്ളിലാകാമുകരൂപം തെളിഞ്ഞുവന്നു മോഹമുദിച്ചൊരു രാവിലവൾ, തന്റെമോഹനചന്ദ്രനെയൊപ്പംകൂട്ടിതോഴിതൻനാവിൽനിന്നക്കഥയെപ്പോഴോതൂവിയടുക്കളക്കെട്ടിനുള്ളിൽ കാതുപലതും കയറിയങ്ങക്കഥമൂത്തചെവിട്ടിലുമെത്തി വേഗംആഢ്വത്വമങ്ങു ജ്വലിച്ചുയർന്നു പിന്നെആരാച്ചാർക്കാളു പറഞ്ഞയച്ചു പിറ്റേന്നുരാവിലെ കാഞ്ഞിരച്ചോട്ടിലായ്ചത്തുമലച്ചോരു രൂപം കണ്ടുആളുകളോടിയടുത്തു ചെന്നപ്പോഴോപുലയച്ചെറുക്കന്റെ പ്രേതമാണ്. മുത്തി പറഞ്ഞുരസിച്ച…

ട്വൻറ്റി-20 സാരഥി സാബു എം. ജേക്കബിന് 23 ശനിയാഴ്ച അമേരിക്കൻ മലയാളികൾ ന്യൂയോർക്കിൽ വമ്പിച്ച സ്വീകരണം നൽകുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ തരംഗമായി മാറിയ ട്വൻറ്റി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബ് ലോകവ്യാപകമായി മലയാളികളുടെ പ്രതീക്ഷയായും കണ്ണിലുണ്ണിയായും മാറുന്ന ദിനങ്ങളാണ് നമുക്ക് മുന്നിൽ കാണുന്നത്. അതേസമയം മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ…

ഫോമാ “ടീം യുണൈറ്റഡ്” ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി മുന്നേറുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മാതൃദേശമായ കേരളാ സംസ്ഥാനത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ അമേരിക്കയിലെ നിവാസികളായ മലയാളി സമൂഹത്തിൽ ഫോമാ എന്ന സംഘടനയുടെ തെരഞ്ഞെടുപ്പിൻറെ ചൂട് കത്തിക്കയറുകയാണ്. വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ “ടീം…

ജനിച്ചവർ .

രചന : അനീഷ് കൈരളി ✍ നീ നിന്നേയുംഞാൻ എന്നെയുംമാത്രം ധരിച്ചു ജനിച്ചവർ .പിന്നെപ്പോഴോ……മരവുരിയിൽ നാം പരിഷ്കൃതൻഒരു കീറു തുണിയിൽ നാംസംസ്കാരസമ്പന്നൻ.നിന്റെ നാണവും, എന്റെ മാനവും,മറയ്ക്കപ്പെടേണ്ടവയായി.വിലകൂടിയ ചേലകളാൽനീ നിന്നെ പൊതിഞ്ഞ്പ്രദർശനത്തിന് വച്ചു .ഇഴഉടയാത്തുടയാടകളിൽഞാൻ എന്റെ അഹങ്കാരങ്ങൾഒളിച്ചുവച്ചുഞാനെന്നെത്തന്നെ ഒളിച്ചു വച്ചുഎന്നിട്ടും….എന്നിട്ടും……വനം തോൽക്കുംവന്യകാമനകളായിനാം ഉയിർകൊണ്ടു.കേവല…

എൻ്റെതല്ല..

രചന : മധു മാവില✍ അടുപ്പ് കൂട്ടിയതുപോലുള്ള മൂന്ന് കുന്നുകൾക്കിടയിലെ വിശാലമായ വയലിലൂടെയാണ് ഒരു ഗ്രാമം നഗരത്തിലേക്ക് നടന്ന് പോയിരുന്നത്. കുറുക്കൻ ഞണ്ട് തൊളയിട്ട വയലിലെ വലിയ വരമ്പിലൂടെ നടക്കുമ്പോൾ പേക്കൻ തവളകൾ ക്രോ… ക്രോ എന്ന് കളിയാക്കി വയലിലേക്ക് ചാടും..…

☘️ നഷ്ട ബോധം ☘️

രചന : ബേബി മാത്യു അടിമാലി✍ പുലർകാല മഞ്ഞിൻ്റെകുളിരിൽ കുളിച്ചൊരുരാപ്പാടിയെങ്ങോ മറഞ്ഞുഒരു തുണ്ടു പാട്ടിൻ്റെരാഗങ്ങൾ മൂളിയാരാപ്പക്ഷിയെങ്ങോ പറന്നുഅതു കേൾക്കേ മനസിൻ്റെഉൾക്കാമ്പിലെങ്ങോഒരു ആർദ്ര നാദം മുഴങ്ങിഅപ്പോളറിയാതെമനമൊന്നു തേങ്ങിഅജ്ഞാതമായൊരുവിരഹാർദ്ര നോവെൻ്റെഹൃദയത്തിനുള്ളിൽ നിറഞ്ഞുഒരു ദിവാ സ്വപ്നത്തിൻതേരിൽ കരേറി ഞാൻഎതോ വിഹായസ്സിലെത്തിഅവിടെ ഞാൻ കണ്ടൊരുവള്ളിപ്പടർപ്പുംകരുണയാചിക്കുന്ന മാൻപേടയുംനിദ്രവിട്ടുണരവേസ്വപ്നങ്ങളെല്ലാംഎന്നെയുപേക്ഷിച്ചു പോയിഎന്തിനെന്നറിയാതെഏതിനെന്നറിയാതെഹൃദയം…