Month: March 2024

പ്രണയം

രചന : എം പി ശ്രീകുമാർ✍ കുളിർചിരിയിൽ തളിർത്തുവന്നുകുളിർമയാർന്ന പ്രണയംനിറചിരിയിൽ വളർന്നുവന്നുതെളിമയാർന്ന പ്രണയംപുതുമഴയിൽ പുളകംകൊള്ളുംചൊരിമണലു കണക്കെഇളംചിരിയിൽ, പുലരി പോലെപൂക്കൾ ചൂടി ഹൃദയംനിറവസന്തം കതിർ മഴയായ്മെല്ലെയങ്ങനുതിരവെഹൃദയമലർ കവിഞ്ഞൊഴുകിനറുമധുരം നിറഞ്ഞുകളിചിരിയിലൊഴുകി വന്നുകവിത പോലെ പ്രണയംകനകമണിച്ചിലങ്ക പോലെസുവർണ്ണനടനമാടികഥകൾ മെല്ലെ മിഴികളാലെപറഞ്ഞിടുന്നു പ്രണയംകനൽവഴിയിൽ കലകൾ പോലെതരളിതമായ് തിളങ്ങിചെറുമരുത്തിൻ…

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024 ഹൂസ്റ്റൺ റീജിയൻ കിക്കോഫ് മാർച്ച് 16 ശനിയാഴ്ച രാവിലെ 11 മണിക്ക്.

ഫാ .ജോൺസൺ പുഞ്ചക്കോണം✍ ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024-ന്റെ ഹൂസ്റ്റൺ റീജിയൻ കിക്കോഫ് മാർച്ച് 16 ശനിയാഴ്ച രാവിലെ…

ഇഷ്‌ടം

രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍ ഓർമ്മയുടെ ജാലകം കൊട്ടിത്തുറക്കുന്നമൗനങ്ങളേ നിന്നെയെന്നുമിഷ്‌ടംകയ്പ്പും മധുരവും കണ്ണുനീരും തരുംഓർമ്മകളേ നിന്നെയിഷ്‌ടമിഷ്‌ടം. പാതിമയക്കത്തിൽ വന്നുചേരുന്നൊരുസ്വപ്നങ്ങളേ നിന്നെയെന്തൊരിഷ്‌ടംപാതിയിൽ നിദ്രയും തട്ടിത്തെറിപ്പിച്ചുപായുന്ന നിന്നോടും തെല്ലില്ലനിഷ്‌ടം. ആകാശമേൽപ്പുര തന്നിൽ തിളങ്ങുന്നതാരകമൊട്ടിനെഏറെയിഷ്‌ടംനിറമിഴികളാലെന്നെ വാരിപ്പുണരുന്നപെരുമഴക്കാലമെന്തിഷ്ടമെന്നോ മാരിവന്നെത്തുമ്പോള്‍ കോള്‍മയിര്‍ക്കൊള്ളുമാ-ഭൂമിതന്‍ തൂമണമെന്നുമിഷ്ടം.മണ്ണിനെപ്പൊന്നാക്കി വേര്‍പ്പിൽത്തളര്‍ന്നെത്തു-മച്ഛന്റെ ഗന്ധമാണതിലുമിഷ്ടം .…

ധൂകധൂനനം

രചന : പ്രകാശ് പോളശ്ശേരി✍ അകലെയാ പടിപ്പുരവാതിലിലേക്ക്വെറുതെ നോക്കിയിരിക്കെ ഞാൻ,ഈജനൽ പിറകിലായെൻ്റെയൗവ്വനം തടവിലായ കാഴ്ച കാണുന്നു.മുകളിലാകാശപ്പരപ്പിലൊരുപാട്കറുത്ത പക്ഷികൾ വരിതെറ്റിപ്പറക്കുമ്പോൾഒരു കാലത്തിന്നോർമയിലിന്നെൻ്റെവ്രണിത ഹൃദയത്തേങ്ങൽ കേൾക്കുന്നു.കരിമുകിൽ കീഴടക്കിയ ചക്രവാളംഒരു തേങ്ങലായ് വിതുമ്പി നിൽക്കവെഒരു കാറ്റുവന്നൊന്നാശ്വസിപ്പിക്കണമെന്ന്വെറുതെയെൻമനം തേങ്ങിപ്പറയുന്നു.ധിറുതി പിടിച്ചൊരുപാടു പക്ഷികൾതിരികെ പോകുന്നു ചേക്കേറുവാൻഅതിലൊരു പക്ഷിയായിരുന്നു ഞാൻകഴിഞ്ഞു…

പൈക്കാറ.

രചന : അബ്ദുൽ കലാം ✍ ഒരു നാടകമെഴുതണം. ഗ്രാമത്തിലെ സ്കൂൾ കലോത്സവത്തിന് അവതരിപ്പിക്കാനൊരു നാടകം വേണ്ടതുണ്ടായിരുന്നു. റിട്ടയേർഡ് അദ്ധ്യാപകനും പൊതു സമ്മതനും ഒക്കെയായ ശ്രീ: രാമൻ മാഷിൻ്റെ നിർബന്ധത്തിനു വഴങ്ങാതിരിക്കാനായില്ല.പക്ഷേ, ഈ എടാ കൂടത്തീന്നു രക്ഷപ്പെടാനായിട്ടെങ്കിലും , നടക്കാത്തവ എന്നറിയാമായിരുന്നതു…

വിഷം കുടിച്ച്മരിച്ചവര്‍

രചന : നരേന്‍പുലാപ്പറ്റ✍ കുടിച്ചുവറ്റിച്ചവിഷമായിരുന്നു പ്രണയംജീവിതം പോയി ജീവനും പോയികുത്തിമുറിഞ്ഞ ഹൃദയത്തിന്ഇനി കുത്തികെട്ടുകള്‍ കൊണ്ടുണക്കാന്‍ പറ്റില്ലപൊറുക്കാത്തമുറിവുകളോടെപോസ്റ്റ്മോര്‍ട്ടം ടേബിളില്‍ പരിഹാസ്യനായികിടന്ന് അവസാനത്തെ പിടച്ചിലിലാണത്കത്തുന്ന ചിതയിലും നിലവിളിച്ചസ്ഥികള്‍പൊട്ടിചിതറുമ്പോള്‍ നിലവിളിക്കുന്നത്വിഷം നല്‍കിയ ഉടലിനെ പേരുവിളിച്ച്കഴുത്തില്‍മുറുകിയ കയറിനെക്കാള്‍മുറുകിവേദനിപ്പിച്ച്മുറിച്ച് ശ്വാസം മുട്ടിച്ചപ്രണയകാലത്തിന്‍റെ തീരാവേദനയെ കുറിച്ച്കുടിച്ച് വറ്റിച്ചതത്രയും പ്രണയമെന്ന കൈപ്പിനെകുറിച്ചതിലെ…

ഷാജി: കേരള സർവ്വകലാശാല കലോൽസവത്തിൻ്റെ രക്തസാക്ഷി.

രചന : മധു മാവില ✍ ശ്രീ.ഷാജിയെ മൂന്ന് വർഷം മുന്നെ ഞാൻ പരിചയപ്പെടുന്നത് എൻ്റെ കൂട്ടുകാരൻ്റെ കണ്ണുരിലെ ഒരു ഷോപ്പ് ഉത്ഘാടനത്തിനാണ്.. ഒരു മണിക്കൂർ നേരത്തെ സൗഹൃദമെന്നോ പരിചയമെന്നോ പറയാം.. പക്ഷെ എൻ്റെ കൂട്ടുകാരൻ്റെ Up സ്കൂൾ മുതലുള്ള ക്ലാസ്മേറ്റാണ്.…

മലർന്നുകിടക്കുന്നു.

രചന : ഠ ഹരിശങ്കരനശോകൻ✍ ഊതിക്കാച്ചിയ നീലിമയുടെ നെടുകെവിരിഞ്ഞുവമിക്കുന്ന പക്ഷികൾ.കുമിഞ്ഞുകൂടിയഴിഞ്ഞുനടക്കുന്നവെളുത്ത മേഘങ്ങൾ. തനിയെമിനുക്കിയെടുത്ത ശിലകളുടെ വരിയെതെളിഞ്ഞിറങ്ങുന്ന കുളിർത്ത അരുവി.മഞ്ഞൊഴിഞ്ഞെമ്പാടുംവളർന്നുപൊന്തിയപുൽത്തിരകൾ. പുൽ-ത്തിരകളിലെമ്പാടുംപൂവുകൾ. പൂ-വാടും വാടികളിലൂടെകഴിയുന്നിടംവരെപ്പോയ്-ക്കഴിഞ്ഞെന്നുറപ്പാക്കിമലർന്നുകിടക്കുന്നു.2കൊഴിഞ്ഞുവീഴുന്ന ഉൽക്കകളെനഗ്നനേത്രങ്ങളുടെ കാഴ്ചക്കയ്യിന്പെറുക്കിക്കൂട്ടാമെന്നസമവാക്യാധിഷ്ഠിതമായശാസ്ത്രീയപ്രവചനം കേട്ടപാടെകണ്ണ് കഴിയാത്തൊരാൾകാത് കഴിയാത്തൊരാളോട്എന്തായീയെന്തായീയെന്ന്ചോദിച്ചുതുടങ്ങുന്നു. ഉൽക്കകൾഅവരുടെയന്തരീക്ഷത്തിലെങ്ങുമേഅക്ഷിഗോചരനിലയിൽസംഭവിക്കുന്നില്ല.കാത് കഴിയാത്തയാൾകണ്ണ് കഴിയാത്തയാളോ-ടയാൾ ചോദിപ്പതെന്താചോദിപ്പതെന്തായെന്ന്ചോദിച്ചുകൊണ്ടെയിരിക്കെഅവരിരുവടെയും വർഷങ്ങൾമണിക്കൂർനിമിഷങ്ങൾ നിമിഷാ-ന്തർഗതങ്ങളായ ജീവിതവർഷങ്ങൾവേറെയേതൊക്കെയൊഅന്തരീക്ഷങ്ങളിലേക്ക്കൊഴിഞ്ഞുവീഴുന്നു. കാത്കഴിയാത്തയാൾ.…

എന്താണ് ഇലക്ടറൽ ബോണ്ട്?

രചന : ഷിബു അറങ്ങാലി ✍ കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​ന്തം വി​ലാ​സം വെ​ളി​പ്പെ​ടു​ത്താ​തെ രാഷ്ട്രീയ പാർട്ടികൾക്ക് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​യാ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ…രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ…

ഒഴിഞ്ഞയിടങ്ങൾ

രചന : റെജി എം ജോസഫ് ✍ ശൂന്യമാണമ്മേയെന്നുള്ളമിന്ന്,ശ്രവിക്കുവാനാകുന്നതില്ലൊന്നുമേ!കാതിൽ മുഴങ്ങും കൊലവിളികൾ,കത്തിക്കിരയായിത്തീർന്നേക്കാം ഞാൻ! അച്ഛന്റെ വാക്കിന് മുമ്പിലന്ന്,അവനവനിഷ്ടങ്ങൾക്കെന്തു വില!അവനിയിൽ വിജയമല്ലാതെയൊന്നും,അന്നേവരെയച്ഛൻ ശീലിച്ചതില്ല! പ്രണയം മറന്നതുമച്ഛന് വേണ്ടി,പ്രതികൂലമാകാതെ കീഴടങ്ങി!അച്ഛന്റെയിഷ്ടത്തിനൊത്തവണ്ണം,അടിയേറ്റ് വീണ് ഞാൻ സമ്മതം മൂളി! താലിച്ചരടിൽ കോർത്തൊരു നാൾ മുതൽ,താനെന്ന ഭാവം അയാളിൽ…