അകന്നവഴിയിൽ
രചന : ബാബു തില്ലങ്കേരി ✍ യൂദാസിനെയുംഒറ്റിയയാദിവസത്തിലാണ്മണ്ണ് വറ്റിവരണ്ടത്.തിരിച്ച് നടക്കുന്തോറുംവരിഞ്ഞുമുറുക്കുന്നഗീവത്സിയൻ കാറ്റ്.വിറകുവെട്ടിവെള്ളം കോരിതളർന്ന മേനിയിൽയുദ്ധത്തിൽതകർന്ന രക്തക്കറകുമ്പസാരക്കൂട്തകർക്കുന്നു.ചർച്ചചെയ്യപ്പെടാതെപോകുന്നഒറ്റപ്പെട്ടവന്റെ ദൈന്യതകൾ,ആത്മഹത്യകൾ,ബലാത്സംഗങ്ങൾ,കൊലപാതകങ്ങൾ,വ്യക്തിഹത്യകൾ.മാറ്റിനിർത്തിയപട്ടിണികൾനോവുകള്‍നിലാവുകൾ.അപ്രത്യക്ഷമാകുന്നഅടയാളങ്ങളിൽ,കാഴ്ച നഷ്ടപ്പെടുന്നകൃഷ്ണമണികളിൽ,മാത്രം ഉറ്റുനോക്കുന്നഅകകാമ്പുകൾ.തിരിച്ച് വരാത്തത്രയുംഅകലത്തിൽ, മനസ്സ്അകന്നുപോയിരിക്കുന്നു.ഏച്ചുകെട്ടിയ ചിന്തകൾഒടിഞ്ഞുതൂങ്ങിയമൂലയിൽ കൂടിചേരലിനായികാതോർത്തിരിക്കുന്നു.