Month: April 2024

ബൂത്ത്

രചന : പണിക്കർ രാജേഷ്✍ അവകാശങ്ങൾ പെട്ടിയിലാക്കാൻഅധികാരികളവരണയുന്നുഅവകാശികളോ കൂനിക്കൂടിഅണിവിരൽ ചൂണ്ടിക്കാട്ടുന്നു സേവകരും ചില പിൻതാങ്ങികളുംസേവനതല്പരരാകുന്നുപല്ലുവെളുക്കെക്കാട്ടീയിന്നവർആലയമുറ്റത്തെത്തുന്നു വർഷംപലതായ് വീണുകിടപ്പോർതല്പത്തോടേയെത്തുന്നൂമരണത്തെവരെ തോൽപിച്ചു ചിലർഅവകാശങ്ങളുറപ്പിക്കാൻ അടയാളങ്ങൾ വിരലിൽതേച്ചവർഅവശതയോടെ പിരിയുന്നുസേവകരപ്പോൾ അധികാരികളായ്അവകാശങ്ങൾ ഹനിക്കുന്നു.

ആദ്യരാത്രി

രചന : ബെന്നി വറീത് മുംമ്പെ.✍ പാലപൂമണമൊഴുകിയെത്തുംതാരകരാവിൻസുന്ദരസ്വപ്ന നിമിഷമിതാസ്വർഗ്ഗീയ സമയമിതാ.ചാഞ്ഞും ചെരിഞ്ഞും പൂനിലാവൊളികൺമറയ്ക്കും ചാരുകമ്പളംനിറയുംനീലവാനിൽ നയനമുടക്കി നിശബദ്ധമായിനോക്കി നിൽക്കും തോഴി ;ഇന്നാദ്യരാത്രിയല്ലേനമ്മുടെ സ്നേഹരാത്രിയല്ലേ?സ്വപ്നം പുൽകിയമയക്കം വന്നോ…സുഗന്ധംപരത്തിയമന്ദമാരുതനെത്തി നിന്നോ?.നീയും ഞാനുംകളിച്ചുവളർന്നൊരാമുറ്റത്തെതുളസി കതിരിട്ടുനീനട്ടുവളർത്തിയ കൃഷ്ണതുളസി കതിരിട്ടു .മാമ്പഴമാടുംനാട്ടു മാവിൽകറുത്തകാക്കക്കൾകൂടുകൂട്ടിയക്കാലം.കുയിലുകൾ ക്കുകിനാമെറ്റുപാടിയക്കാലം.സ്വർഗ്ഗതുല്യസുന്ദരസാക്ഷാത്ക്കാരസമയമിതാപാവനയർപ്പണ്ണബന്ധമിതാ.അനുഭൂതിയടുക്കിഒതുക്കിയൊരുക്കിയതരളകുസുമമൊട്ടുകൾവിടരുന്നിതാ.കനകമേനിയിലാകെകമ്പന പുളകമിതാ.രോമാഞ്ചകഞ്ചുകനിമിഷമിതാ.സ്വപ്നസുന്ദരസ്വർഗ്ഗസമയമിതാ.താലിയിൽകോർത്തൊരാപാവന ബന്ധമിതാ.പാൽചുരത്തുംപവിഴമല്ലിപൂക്കുംകാട്ടിൽ പതിയെപതിയെ…

ഗ്രീസിലെ പ്രോക്രസ്റ്റസിന്റെ കുതന്ത്രം

രചന : പ്രൊഫ.ജി.ബാലചന്ദ്രൻ✍ ഗ്രീസിലെ പ്രോക്രസ്റ്റസ് കുപ്രസിദ്ധനായ രാക്ഷസനാണ്. അയാൾ യാത്രക്കാരെ സ്നേഹപൂർവ്വം ക്ഷണിച്ചു വീട്ടിലേക്കു കൊണ്ടുപോകും. മൃഷ്ടാന്നമായ ഭക്ഷണം കൊടുക്കും. ഉപചാര മര്യദകൾ കൊണ്ട് വീർപ്പു മുട്ടിക്കും. രാത്രിയിൽ തന്റെ വസതിയിൽ തങ്ങണമെന്ന ആ രാക്ഷസൻ നിർബ്ബദ്ധിക്കും. രാത്രിയിൽ അയാളെ…

ഹരിണവിലാപം

രചന : കെ.ടി.മുകുന്ദൻ, ചിത്രമഞ്ജുഷ, അഞ്ചരക്കണ്ടി✍ കുതറിത്തെറിച്ചു ഞാൻ പാഞ്ഞു വനങ്ങളിൽകുതികൊൾവൂ പിന്നാലെ വേട്ടനായ്ക്കൾ!!അവയജമാനെൻ്റെ ആജ്ഞാനുവർത്തിയാംനിർദ്ദയ ജീവികൾ മർത്ത്യനതേക്കാൾക്കഷ്ടംനീറിപ്പിടയുമെൻ പ്രാണൻ്റെ രോദന –മാരിന്നു കേൾക്കുവാൻ മാമുനിമാരില്ല!!ഒക്കെയും ക്രൂരമൃഗങ്ങളാണീ കാട്ടിൽ!പച്ചമാംസത്തിനായ് കൊതിപൂണ്ടു നിൽപ്പവർഇരുകാലിനാൽക്കാലി ഭേദമതിന്നില്ല!സകലരും സ്വാർത്ഥന്മാർ നിർദ്ദയന്മാർ!പേറ്റുനോവേറ്റു കിടക്കും തൻ പേടയുടെഉദരം പിളർന്നോമൽമക്കളെ…

നീയെന്ന വേദന

രചന : ഷാഹുൽ ഹമീദ് ✍ നീയെന്ന വേദനയുടെ തെരുവിൽകാത്തുനിൽക്കാൻ തുടങ്ങിയിട്ട്എത്ര നാളായി.ഉണക്കാനിട്ട പഴയൊരു ചേലപോലെയായിട്ടുണ്ട്ഞാനിപ്പോൾ..ഒരു ഭ്രാന്തൻ കാറ്റ് കുന്നിറങ്ങി വന്നത് പോലെയും.ഹുക്ക വലിച്ചുറങ്ങുന്നവരുടെതെരുവിൽ മഞ്ഞു പെയ്യുന്നുണ്ട്മഴ നനയാൻ കാത്തുനിൽക്കുന്ന സൈക്കിൾറിക്ഷകയ്യിൽ ഞാനിരിക്കുന്നു..ഈ രാത്രിയിൽ ഉടമസ്ഥൻ ഉപേക്ഷിച്ചു പോയതാണതിനെ…പക്ഷെ നീയെന്നെ ഉപേക്ഷിക്കുന്നില്ലല്ലോ!വല്ലപ്പോഴും…

നിരുപമം

രചന : പിറവം തോംസൺ✍ പ്രിയങ്കരീ ,ഓരോ ദിനവും നിന്നെ കാണുമ്പോൾഅരുണോദയ നവ്യതയിൽ നിർവൃതനാകുന്നു ഞാൻ.നിന്നെ കാണാതിരിക്കുമ്പോൾ,ചകോരങ്ങൾ ഇണ പിരിയുന്ന അസ്തമയ ശോണിമയിൽഅടിമുടി ഞാനാഴ്ന്നു പോകുന്നു.കാണുന്നതു പോലെയല്ല കാര്യങ്ങൾ എന്നു നീ പറയരുത്.എന്തു കാണുന്നുവെന്നല്ല,എങ്ങനെ നീ കാണുന്നു എന്നതാണ് മുഖ്യം.എന്നെ മറ്റുള്ളവരിൽ…

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

ശ്രീകുമാർ ഉണ്ണിത്താൻ✍ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി വർഷആഘോഷങ്ങൾക്ക് തുടക്കമായി . . മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി ഹാളിലെ നിറഞ്ഞ കവിഞ്ഞ സദസിൽ നടന്ന ഫാമിലി നൈറ്റ് ആഘോഷ പരിപാടികളിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ച് . ഒരു…

കെഎജിഡബ്ല്യു വിന്റെ യുവജനോത്സവം ചരിത്രം തിരുത്തികുറിച്ച്

മനോജ് മാത്യു✍ വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു ) യുവജനങ്ങൾക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് മത്സരങ്ങൾ വൻപിച്ച വിജയമായി. എഴുപത്തിൽ…

പുസ്തകപ്പുര

രചന : അഡ്വ: അനൂപ് കുറ്റൂർ✍ പുസ്തകമെന്നുമറിവിന്നാശ്രയംപരന്നോരറിവീയുലകിന്നാധാരംപ്രണവപ്പൊരുളറിവായിപ്രകൃതിയിൽപ്രപഞ്ചമായതുത്തീരുന്നുലകിൽ. പ്രതിഭാശാലിക്കുപകരാനായിപുസ്തകമക്ഷരവാഹിനിയായിപരിമളംപൊഴിച്ചീയിളയിലായിപാവനമാമൊരുഭാരതിയായി. പ്രഭയാർന്നവൾധ്വനിപദമായിപല്ലവിയായിസപ്തസ്വരങ്ങളിൽപവനാനന്ദധാരയായൊഴുകിപഞ്ചമമലിയുന്നമധുരിമയായി. പതംഗാംശുയുതിർന്നിതായമലംപകലന്തിയോളം പ്രഭതൂകിയന്ത്യംപരന്നോരറിവൊഴുകിയൊഴുകിപുത്തരിച്ചുണ്ടിലെപ്പായസമായി. പ്രഗ്രഹണം ചെയ്യില്ല ചോരന്മാർപൂർണ്ണതയാമറിവൊരിക്കലുംപഠിക്കാതൊന്നുമെങ്ങുംകിട്ടില്ലപഠിച്ചതുമറിഞ്ഞതുമുദകണം. പ്രപഞ്ചത്തിലേയോരോകണത്തിലുംപ്രത്യക്ഷമായിയറിവലിഞ്ഞിട്ടുണ്ട്പ്രത്യേകമറിഞ്ഞുപാസിച്ചെന്നാൽപ്രകൃതിയനുകമ്പയാലേകുന്നറിവ്. പ്രകൃതിയിലേയറിവെല്ലാമങ്ങുപതഞ്ഞൊരരുവിയായൊഴുകുന്നുപതുക്കെചെന്നങ്ങൂറ്റിക്കുടിക്കണംപാത്രത്തിലേക്കതുപകരാനാവണം. പാത്രത്തീന്നതു പുസ്തകമാക്കാൻപകരുന്നൊരറിവുക്രമത്തിലാക്കണംപടിപടിയായിയാവർത്തിച്ചാവർത്തിച്ച്പ്രാർത്ഥനാപൂർവ്വം സന്നിവേശിക്കണം. പഠിച്ചതു പിന്നെ പകർത്തീടേണംപകർത്തിയതുചിന്തിക്കേണമനന്തംപാത്രമറിഞ്ഞുജിജ്ഞാസുവിനേകണംപകർന്നോരറിവുപരക്കണമെങ്ങും. പള്ളികൊള്ളുമുഢുപതിയുണർന്ന്പൂക്കളാം നക്ഷത്രങ്ങളായിമിന്നിപൂത്തുലഞ്ഞാടും മഞ്ജരിയായിപൂത്തിരുവാതിരയാടണമങ്കയായി. പുസ്തകമാഴിയായിയനന്തംപുതുതിരമാലയായലയടിക്കണംപൊന്നൊളിതൂകുമുഷസ്സിലായിപുത്തൻകതിർമണിപ്പാടത്തുലയും. പ്രമോദമോടൊരുങ്ങുമംഗനമാർപ്രകാശം ചൊരിഞ്ഞoമ്പരത്തിൽപ്രത്യാശയായെന്നുമകതാരിൽപുസ്തകഖനിയായി നിറയുന്നു. പകരുകയമൃതീയക്ഷയപാത്രത്തിൽപക്ഷാഭേദമില്ലാതാനന്ദംഗുരുക്കളെപുസ്തകമെന്നുമെന്നാത്മഗുരുനാഥൻപകരുന്നമൃതമതിരില്ലാതെസമ്മായി. പകലന്തിയോളം…

പാവക്കുട്ടിയെ പ്രണയിച്ചവൻ

രചന : സജി കല്യാണി ✍ നിന്റെ വിരലുപിടിക്കുമ്പോൾഞാൻ കാറ്റിനോടൊപ്പം യാത്രതുടങ്ങുകയാണ്.മഴനനഞ്ഞയിലയിൽ പൊതിഞ്ഞ്തിരമാലയില്ലാത്ത കടലിലിറക്കുന്നു.ഏകമാണ് കടൽ.നാമിരുവരുംഉപ്പുജലത്തിലെ വിരുന്നുകാർ.നിന്റെ മടിയിലമർന്ന്ഞാൻ ആകാശം കാണുന്നു.വിരലുകൊണ്ട് നീ മഴവില്ലുവരച്ച്അതിലെ നിറമെന്റെ നെറ്റിയിൽ പുരട്ടുന്നു.മരുഭൂമിയിലെ പച്ചപ്പുപോലെഞാൻ നിന്റെ ചുണ്ടുകൾ കടമെടുക്കുന്നു.ഏകമാണ് ലോകം.അതിൽ നീയും ഞാനുമില്ല.ചിലപ്പോൾ ഞാനച്ഛൻ നീ…