Month: April 2024

☘️ ആദമേ നീയാണു ശരി☘️

രചന : ബേബി മാത്യു അടിമാലി ✍ ആദമേ നീയാണന്നും ശരിനീതന്നെയാണ് ഇന്നും ശരിആദവും ഹവ്വയുമെത്രശ്രേഷ്ഠർ.ആദിമാതാപിതാക്കൾ.പ്രണയത്തിനായിസ്വർഗ്ഗം ത്യജിച്ചവർ.സ്നേഹത്തിനായിസഹനം വരിച്ചവർ.അരുതുകളെല്ലാംഅരുതെന്നു ചൊന്നവർ.അദ്ധ്വാനശക്തിയിൽവിശ്വസിച്ചോർ.രക്തം വിയർപ്പാക്കിവേലചെയ്തോർ.മക്കളെപ്പോറ്റിവളർത്തിയവർ.ആദ്യ കുടുംബംസൃഷ്ടിച്ചവർ.ആദ്യത്തെമാതപിതാക്കളായോർസ്നേഹമതെന്തെന്നുകാണിച്ചുതന്നവർ.ദൈവത്തിൻ മുന്നിലെധിക്കാരികൾ.മാനവർക്കെല്ലാംമാർഗ്ഗദീപങ്ങളായ്.സ്വത്വബോധത്തെതിരിച്ചറിഞ്ഞോർ .ഓരോ മനുഷനുമോർ-ക്കണമവരുടെ,ത്യാഗോജ്ജ്വലമാംജീവിതത്തെ.

ലൈക്കും കമന്റും

രചന : വർഗീസ് വഴിത്തല✍ സുഗുണൻ അല്പസ്വല്പം സാഹിത്യവാസനയുള്ള ആളാണ്. ഓൺലൈൻ സാഹിത്യഗ്രൂപ്പുകളിൽ ഇടയ്ക്കിടെ എഴുതാറുണ്ട്. താനെഴുതുന്നതെല്ലാം വളരെ കേമമാണെന്നാണ് ടിയാന്റെഒരു ഇത്.രചനകൾക്ക് ലൈക്കും കമന്റും ഒക്കെ കിട്ടിത്തുടങ്ങിയതോടെ സുഗുണൻ തുരുതുരാന്ന് എഴുത്താരംഭിച്ചു. എഴുതിയെഴുതി സുഗുണനും അയാളുടെ മണ്ടത്തരങ്ങൾ വായിച്ചു വായിച്ചുസഹൃദയരും…

ഒത്തിരിനേരം കളഞ്ഞു പോയ്‌

രചന : പത്മിനി അരിങ്ങോട്ടിൽ✍ ഒത്തിരിനേരം കളഞ്ഞു പോയ്‌ഞാനീയൂലകംവിട്ടെങ്ങൊയകന്നു പോയതെന്തന്നറിയില്ലയെൻ ഭാവനയെന്നെതട്ടിയെറിഞ്ഞതുപോലെ തോന്നിഓരോ നിമിഷവൂമോർമകൾവേറിട്ടും,,, കാഴ്ചകൾ മങ്ങിയുംകിട്ടാത്ത വാക്കുകൾ തേടി ഞാനാലഞ്ഞു പോയ്‌ഉള്ളം കലങ്ങിയെൻ ഹൃദയതാളം പിഴച്ചുഎൻ ദിനരാത്രമങ്ങനെതള്ളി നീക്കികാറ്റുമൊഴുക്കുമറിയാതെയോളപ്പരപ്പിലാടിയൂലയുംവഞ്ചി കണക്കെഞാൻആകെയൂലഞ്ഞ മനസുമായിന്നന്തിനേരത്ത്മാനവുംനോക്കി വെറുതെയിരി ക്കവേതേടിവന്നെൻഭൂതകാലത്തിനോർമകൾ തെല്ലുമായ്ച്ചു കളയുവാൻപാതിയും തീർന്നൊരിജീവിതപാതയിൽ നേടുവാൻബാക്കികിടക്കും…

വിപണി

രചന : മോഹൻദാസ് എവർഷൈൻ ✍ നാട്ടിലെ അറിയപ്പെടുന്ന മൂന്നാൻ സുകു കടയിലേക്ക് കയറി വന്നപ്പോൾ ഭാസ്കരേട്ടൻചോദിച്ചു.“എന്താ സുകുവെ നിന്നെയിപ്പോ ഈ വഴിയൊന്നും കാണാനെയില്ലല്ലോ “.“ചായക്കാശ് പോലും കയ്യിലില്ലാതെ എങ്ങനെ പുറത്തെറങ്ങാനാ ഭാസ്കരേട്ടാ? എല്ലാരും കൂടി നമ്മട വയറ്റത്തടിച്ചില്ലേ!”.“അതാരാ സുകു, അങ്ങനെ…

ചന്ദനപ്പല്ലക്കിൽ

രചന : എം പി ശ്രീകുമാർ ✍ ചന്ദനപ്പല്ലക്കിൽ വന്നതാരൊ !ചന്ദ്രനെപ്പോലവെ നിന്നതാരൊ !ചന്ദനത്തിൻഗന്ധം തൂകിയാരൊചഞ്ചലചിത്തം കവർന്നതാരൊ !നല്ലകസവുള്ള മുണ്ടുടുത്ത്ചേലിൽ ചെറുകുറിയൊന്നണിഞ്ഞ്പൗരുഷമോതുന്ന മീശയോടെതേജസ്സൊഴുകുന്ന രൂപമോടെപാതി മയക്കത്തിൽ വന്നതാരൊചാരത്തു വന്നിപ്പോൾ നിന്നതാരൊ !പൂങ്കോഴി കൂവി തെളിയുന്നല്ലൊപൂന്തെന്നൽ മെല്ലെ തഴുകുന്നല്ലൊചെമ്മുകിൽ ചിത്തത്തിൽ പാറിടുന്നുചെന്താമരപ്പൂക്കളാടിടുന്നു !ചേലൊത്ത…

Youthful Seniors Club എന്നൊരു പ്രസ്ഥാനം രൂപം കൊള്ളുകയാണ്.

പ്രൊഫ പി എ വര്ഗീസ് ✍ Youthful Seniors Club എന്നൊരു പ്രസ്ഥാനം രൂപം കൊള്ളുകയാണ്.കൂടുതൽ കാലം ആരോഗ്യത്തോടെയും പ്രസരിപ്പോടെയും ജീവിക്കുക– ഇതാണ് ലക്‌ഷ്യം. പ്രായമാകുമ്പോഴത്തെ പല അസുഖങ്ങളും സ്വ പരിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. ജീവിത ശാലി നിയന്ത്രിക്കുന്നതിലൂടെ കുറേക്കാലം കൂടി പരസഹായം…

കനവിലെ പുതുമഴ

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ മുറ്റത്തെ മാഞ്ചോട്ടിൽ നിന്നപ്പോൾ സന്ധ്യയ്ക്ക്,ചെറുതെന്നൽ ഓടിക്കളിച്ചു വന്നു.ചുറ്റും വലoവച്ച് പൂക്കളെ ലാളിച്ചുംതളിരിളം ലതകളെ ഓമനിച്ചു.ചുട്ടുപൊള്ളുന്നൊരു ഭൂമിക്കു കുളിരേകിപുതുമഴ വീണ്ടും വിരുന്നു വന്നു.ഒളികണ്ണാൽ ഭൂമിയെ നോക്കിക്കൊതിപ്പിച്ച് പനിമതി,എങ്ങോ മറഞ്ഞുപോയി.കൂരിരുൾ മൂടിയ നീലവാനം നീളെമഴമേഘം കൊണ്ടു നിറഞ്ഞു…

വഴിപിരിയുന്നവർ.

രചന : ബിനു. ആർ✍ കാലം ജിൽജിലം ചിലമ്പിട്ടാർത്തുകറിക്കൂട്ടുകൾതീർത്തുമറയവേ,വൈരാഗ്യഹേതുക്കളാകുന്നവർ,നിരത്തിൽ നിരനിരയായിരിക്കുംമൺകളിപ്പാട്ടം പോൽ,നവംനവങ്ങളായ് ണിംണാം മണികൾ മുഴക്കുന്നതുകാണാം!രജനീചരികൾ സംഘനൃത്തംചെയ്യുംരാവിൽരാജവീഥികളിൽ സപ്തസ്വരങ്ങൾനിറയവേ,രാക്കോഴികളിരയെ തേടിയിറങ്ങുന്നേരംരാവിൻനേരില്ലാകാഴ്ചകൾമന്ദംനിറയുന്നു!മലർവാടികളിൽ മന്ദിരംപണിയുന്നവർമാനസരഥത്തിൽകനകമണികളാൽ തത്ത്വമസിഭാവമായ്രാസക്രീഡയാൽമൗനരാഗമാലപിക്കവേ, കറങ്ങിയുയരുന്നുകാലത്തിന്നധിപന്മാർകൊസ്രാക്കൊള്ളികൾ നോക്കുത്തികൾ!അഞ്ജനക്കണ്ണുകൾ മിനുക്കിയെടുക്കുംതാമ്രപർണ്ണികൾജ്ഞാനശലാകകളിൽ വെൺമുത്തുകളാൽഅംബരചുംബികളാകും വട്ടെഴുത്തുകാർചന്തമായ്ചിന്തകൾ നിറയ്ക്കുംസ്വപ്നാടകർ,അഴകിയ വേറിട്ടമാനസമന്ദിരം പണിയുന്നു!ഇഹലോകത്തിൽ ഗണിക്കപ്പെടാത്തവരിവർകൽമഷത്തിൽ അവ്യക്തതനിറയ്ക്കുന്നവർഇന്നീക്കാലത്തിൽ നിമഗ്നനാവാനാവാതെവഴിപിരിയുന്നവരെക്കണ്ടു മുഖംമറയ്ക്കുന്നു!

ഉയിർപ്പ്

രചന : തോമസ് കാവാലം✍ അന്ധകാരത്തിന്റെ അന്ത്യപാദം പൂണ്ടഅന്ധജനങ്ങളെ രക്ഷിക്കുവാൻസ്വന്തജനമെന്നു കണ്ടവൻ വന്നില്ലേസ്വന്തമാക്കീടുവാൻ പണ്ടൊരുനാൾ. ഭൂമിയിൽ വന്നവൻ ഭൂധരനായവൻഭൂവാസികൾക്കെല്ലാം മാർഗമായിഅരചനെങ്കിലും ഐഹികമല്ലാത്തആകാശ ദേശത്തെ നൽകിയവൻ. സ്വർഗ്ഗരാജ്യത്തിന്റെ സ്ഥാനമഹിമയെസർവ്വ ജനത്തിനായ് ത്യജിച്ചവൻപാപക്കുഴികളിൽ പെട്ടമനുഷ്യരെപാരതെ വിണ്ണിന്നധിപരാക്കി. മരക്കുരിശിന്മേലാണികൾ മൂന്നിലായ്മരിച്ചു മർത്യനെന്നതുപോലെമൂന്നുനാൾ മന്നിന്റെയുള്ളിലിരുന്നിട്ടുമന്നിനെ വെന്നിയുയിർത്താദ്ദേഹി. വെള്ളം…

അവൾ നിരന്തരം അയാളോട് വഴക്കടിച്ചുകൊണ്ടിരുന്നത് എന്തിനായിരുന്നു?

രചന : സിജി സജീവ് ✍ അവൾ നിരന്തരം അയാളോട് വഴക്കടിച്ചുകൊണ്ടിരുന്നത് എന്തിനായിരുന്നു?ഈ ചോദ്യം ഇപ്പോൾ അവൾ പലയാവർത്തി അവളോടു തന്നെ ചോദിച്ചു കഴിഞ്ഞു,,അവൾക്കൊരു വിചാരമുണ്ടായിരുന്നു,, അവൾക്കല്ലാതെ ആർക്കും അയാളെ ഉൾക്കൊള്ളാനാവില്ലയെന്നും അയാളെ സ്നേഹിക്കാൻ കഴിയില്ലയെന്നും,,എന്നാൽ ഇന്ന് ബീച്ചിലെ തിരക്കിനിടയിൽ തിരമാലകൾക്കൊപ്പം…