Month: May 2024

ഒറ്റയടിപാത

രചന : ദിവാകരൻ പികെ പൊന്മേരി.✍️ കല്ലും മുള്ളും നിറഞ്ഞജീവിത ഒറ്റയടിപാതയിൽ ഒറ്റയ്ക്കാണ് നടന്നതത്രയും.പാത അവസാനിക്കുന്നിടത്തുനിന്ന്യാത്രയുംഅവസാനിപ്പിക്കണം.തിരിച്ചുനടത്തംഅസാധ്യമാകുന്നുനിസ്സഹായാവസ്ഥ ഭീതിപ്പെടുത്തുന്നു.അറിയാസത്യത്തിൻ പൊരുൾതേടിഉഴലും മനസ്സ് അങ്കലാപ്പിലാകുന്നു.യാത്രയ്ക്ക്കൂട്ടായിആരുമില്ലെന്നതോന്നലെൻ മനസ്സിനെ മഥിക്കുന്നുതിരിഞ്ഞു നോക്കാതുള്ളയാത്രയ്ക്ക്അന്ത്യമായെന്ന് മനസ്സ് മന്ത്രിക്കുന്നുതിരിഞ്ഞു നോട്ടം അനിവാര്യമാകവെശൂന്യമായ വഴികളിൽഇരുട്ട് പരക്കുന്നു.കൂട്ടിവച്ചതും സ്വന്തബന്ധങ്ങളുംസൗഹൃദങ്ങളും അർത്ഥശൂന്യമാകുന്നു.നിറമില്ലാ കാഴ്ചകൾമിന്നിമായുമ്പോൾകണ്ണുകൾക്കലോസരമാകുന്നു .ആരാധകർഅനുസ്മരണത്തിനായിപൊയ്‌വാക്കുകൾക്ക് നിറംചാർത്തുന്നുപറഞ്ഞു…

ഇവൾ പദ്മിനി

രചന : പ്രിയബിജു ശിവകൃപ✍️ ” ജോജി… നീയിതു നോക്കിക്കേ “ആര്യൻ തിടുക്കപ്പെട്ടു ഫോണുമായി ഓടിവന്നു ” ഡാ ഡെയ്സിക്ക് യുനസ്‌കോയുടെ മികച്ച ആതുര സേവകയ്ക്കുള്ള അവാർഡ്.അതിശയമൊന്നും തോന്നിയില്ല.. അവൾക്ക് അതിനുള്ള അർഹതയുണ്ട്വീൽചെയറിൽ തളയ്ക്കപ്പെട്ട നീണ്ട വർഷങ്ങൾ.. പരമ്പരാഗതമായി കിട്ടിയ സ്വത്തുക്കൾ…

ആകാശക്കാഴ്ച്ചകളിലെസ്വപ്ന വീടുകൾ “

രചന : ഷാജു. കെ. കടമേരി✍️ ഓരോ നിമിഷവും നിറം മങ്ങിയആകാശക്കാഴ്ചകളിലേക്ക്മിഴി കോർത്തിരിക്കുന്നവീടില്ലാത്തവരുടെഎരിഞ്ഞു കത്തുന്നകിനാവുകൾക്കിടയിലേക്ക്നടന്ന് കയറിഅടർന്ന് വീഴുന്ന ചിന്തകളെപുറത്തേക്ക് വാരി വലിച്ചിട്ട്കണ്ണീരിൽ വരയ്ക്കാൻശ്രമിക്കുമ്പോൾകരയുന്ന മഴയെ.നെഞ്ചോടടുക്കിപ്പിടിച്ചൊരുപിടച്ചിൽ പാതിരാവിന്റെഹൃദയം മുറിച്ചു കടക്കും . വെയില് കൊന്ന് നിലവിളിക്കുന്നകരള് കൊത്തിപ്പിളർന്നൊരുമിടിപ്പ് അവരുടെസ്വപ്നങ്ങളിലേക്ക്ഇരമ്പി പുണരും .ഇരുള് തീത്തിറയാടികലമ്പിവീഴുന്നസങ്കട…

പ്രിയ,പ്രേമ ചാച്ചാജിക്കെന്തിന്ന്,പ്രേയരേ—–?!

രചന : പി.ഹരികുമാര്‍ ✍️ നാട്ടിന്നാദ്യ പ്രഥമ പ്രണയ വികസനാധികാരി,പിതാക്കള്‍ക്കാദര്‍ശ നിര്‍വാഹക പ്രധാനി.പ്രജാധിപത്യാധീശ നേത്രൃസാമര്‍ത്ഥ്യന്‍.ശാസ്ത്രാനുവര്‍ത്തിത ഭരണസാരഥ്യ വാദി.മതേതരോത്തമ മൂല്യ ചരിത്ര കഥാനുഗായി.ബഹുവര്‍ണ്ണ സഹജ മണ്ഭാഷാനുവര്‍ത്തി.ആഗോള സ്വാശ്രയ നല്‍വഴി നേത്രൃത്വധീരന്‍,മൊട്ടുകള്‍ക്കിഷ്ട സൂര്യസ്നേഹ കാന്തി.പൂവുകള്‍ക്ക് ഹര്‍ഷവാതാനുകൂലി.സമശീര്‍ഷാഗോള നയതന്ത്ര ധൈര്യം.“ഈശ്വര ഹളളാ—” അഹിംസാ യാത്ര പാദചാരി.മാമൂല്‍,ചട്ട,…

പെങ്ങൾ.

രചന : ബിനു. ആർ✍️ ചിരിയുടെ നന്മതൻ മഹാത്മ്യങ്ങൾസഹസ്രദളപത്മംപോൽ വിരിയിച്ചുതന്നുചിന്തയിലെന്നും നിലാക്കായൽപോൽനിറവിന്റെ മനപുസ്തകം തന്നുപകൽവെട്ടത്തിൽ മനോമോഹനമാംസ്വപ്നങ്ങളലിയിച്ചു തന്നുചിരിതൻ നിറവിൻനിറവായപൂത്തിരിയെൻ പെങ്ങൾ.കാണാകിനാവിൽ, വായനയിൽ,നിത്യനൂപുരങ്ങൾപോൽവർണ്ണവിഹായസ്സിൽ പാറിക്കളിക്കുംഅക്ഷരക്കൂട്ടങ്ങൾവാരിയെടുത്തമ്മാനമാടിയാൽപിറക്കും നൂതനരചനകളെന്നുസ്വപ്നംകാണാൻ പഠിപ്പിച്ചതെൻ പെങ്ങൾ.ആടിത്തിമിർക്കും തിമിർപ്പുകളിലെല്ലാംവേദനയുടെ ചപ്പുചവറുകൾപതഞ്ഞുയരും ആഴിത്തിരമാലകളിൽവിഷംപോൽ ഒളിഞ്ഞിരിപ്പുണ്ടെന്ന്,വിദ്യകൾക്കിടയിൽ,മൂർച്ചപോൽതിളങ്ങും അവിദ്യകളൊളിപ്പിക്കാൻഒരിക്കലും തരപ്പെടുത്തരുതെന്നുംപറഞ്ഞുതന്നതുമെൻ പെങ്ങൾ.ജീവിതത്തിൻ നാൾവഴികളിൽനൊമ്പരംവന്നു ജീവിതംതന്നെതപിപ്പിച്ചുപൊള്ളിയടർന്നന്നേരംഎന്നരികത്തുവന്നു സാന്ത്വനംനൽകിയവൾ,നന്മകൾ…

ജ്ഞാനമാർഗ്ഗം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ വാനോളം പാറിപ്പറന്നീടുവാൻ,ജ്ഞാനമല്ലോ നമുക്കിന്നുവേണ്ടൂജ്ഞാനം ലഭിക്കുവാനുള്ളമാർഗ്ഗംധ്യാനമെന്നൊട്ടറിഞ്ഞീടുക നാം ജ്ഞാനംലഭിക്കുകിലാനന്ദത്തിൻപൂനിലാവങ്കുരിച്ചെത്തുമുള്ളിൽആനന്ദമേക,മനശ്വരത്വംആനന്ദമാത്മാവിൻ സാരദീപ്തം! ആയതറിയാതെ നമ്മളെല്ലാംമായതൻപിന്നാലേ സഞ്ചരിപ്പൂ!മായയിലായ് മനമാഴ്ന്നുപോയാ-ലീയുലകിൽ വാഴ്‌വിനെന്തുമേൻമ? തന്നിൽ നിന്നന്യമായൊന്നുമൊന്നുംമന്നിലില്ലെന്നറിഞ്ഞീടുകെന്നുംതന്നിലേയ്ക്കുള്ള വഴികൾതേടി,തന്നത്താൻതന്നെ നടന്നുനീങ്ങൂ കിട്ടുന്നതിൻപിന്നിലായ് ചരിച്ചാൽകിട്ടുമോ സൗഖ്യമൊട്ടീനമുക്കായ്?തുഷ്ടി കൈവന്നിടാനെപ്പൊഴുംനാംനഷ്ടബോധം വെടിഞ്ഞീടുകേവം അജ്ഞാനമാമിരുൾ നീക്കിയുള്ളിൽവിജ്ഞാനദീപം തെളിപ്പുനമ്മൾവിജ്ഞാനദീപം തെളിഞ്ഞിടുമ്പോൾപ്രജ്ഞാനമൊന്നതേയുള്ളു…

മാനേജ്മെന്റ് പരിശീലനങ്ങൾ

രചന : സോമരാജൻ പണിക്കർ ✍️ കോർപ്പറേറ്റ് രംഗത്ത് പ്രവർത്തിച്ചവർക്ക് എല്ലാം തന്നെ ഏതെങ്കിലും തരത്തിലുള്ള മാനേജ്മെന്റ് ട്രയിനിംഗ്കളും സെയിൽസ് ട്രയിനിംഗ്കളും ലീഡർഷിപ്പ് ട്രയിനിംഗ് കളും മോട്ടിവേഷണൽ സ്കിൽസ് ട്രയിനിംഗ്കളും സോഫ്റ്റ് സ്കിൽസ് ട്രയിനിംഗ് കളും ഒക്കെ പരിചയമുണ്ടാവും..ആളുകളെ മാനേജ് ചെയ്യുക…

👑 സമസ്യാ നിവാരിണീ👑

രചന : കൃഷ്‌ണ മോഹൻ കെ പി ✍️ സന്ധ്യാംബരത്തിൻ്റെ സിന്ദൂരഛവിനിൻ്റെ സുന്ദര ഫാലത്തിലെ,തിലകക്കുറിയാക്കിസൗമ്യയായ് പുഞ്ചിരി തൂകി വന്നെത്തീടുന്ന,സുന്ദരീ, സരസ്വതീ,താവക ദർശനത്താൽസ്വർഗ്ഗീയ സുഖമെന്ന സ്വപ്നത്തിലലിഞ്ഞു ഞാൻസ്വത്വത്തെയുണർത്തുവാൻ സാധകം ചെയ്തീടുന്നൂ…..സാമഗാനത്തിൻ്റെയാ സ്വര നിർഝരികളിൽ…..സാദരം നിമഗ്നനായ്, സഞ്ചരിക്കട്ടേ മെല്ലെ ……..സൂര്യനും, ചന്ദ്രനുമീ ഭൂമിയും വിദ്യാ…

എന്തിനെന്നറിയാതെ

രചന : ബിന്ദു അരുവിപ്പുറം✍️ ആരോരുമില്ലാത്ത വഴിയിലിന്നേകയായ്അലയുന്നതെന്തിനെന്നറിയുകില്ല.നനുനനെ പൊഴിയുന്ന നീഹാരമുത്തുകൾനിനവിലും കുളിരായുണർന്നതില്ല! മിഴികളിൽ നിറയുന്ന പരിഭവത്തിൽ, സദാമൗനം കനത്തു തുടിച്ചുനിന്നു.കിലുകിലെ ചൊരിയുന്ന മൊഴിമുത്തുകൾ തമ്മി-ലെന്തോ പറയാൻ മറന്നപോലെ. ഏകയായ് ഞാനീ കിനാവിന്റെ തീരത്ത്നീറുന്നൊരോർമ്മയിലുഴറി നിൽപ്പൂ.അനുരാഗമലരുകൾ വിരിയുമച്ചില്ലയിൽഹൃദയമാം മുകിലുകൾ കൂടണഞ്ഞു. ഒരു മന്ത്രവീണതൻ…

ഇടവപ്പാതി

രചന : മോനിക്കുട്ടൻ കോന്നി ✍️ ഇടവപ്പാതിയിടിച്ചു കുത്തിഇടയിൽപ്പാതി പിടിച്ചു ചുറ്റിഇടമുറിയാപ്പുതപ്പിനുളളിൽഇടയ്ക്കിടെ വരിഞ്ഞു മുറുക്കീഇടയ്ക്കു മിന്നൽ,ഞെട്ടി നിറച്ചുഇടിപോലൊരുപേടിയതില്ലാഇടിപോയാലും പിടി വിടൂല്ലാഇടിവാൾ കൊണ്ടാ മാരി മരിച്ചൂ !ഇടതടവില്ലാതിടിവെട്ടീഇടിയൊലികേട്ടങ്ങുവിറച്ചൂഇടമിനിയില്ലീച്ചൂടിക്കുളളിൽഇടിവന്നാലൊന്നൊളിച്ചുകൊളളാൻഇറയത്തൊരു പൂച്ച മുരൾച്ചഇറങ്ങേണ്ടാതൊരു കണ്ടൻപൂച്ചഇണയെക്കണ്ടൊരുതണ്ടൻപൂച്ചഇണകാണാത്തൊരാമിണ്ടാപ്പൂച്ചഇലയിൽ കേട്ടൊരു തുളളിച്ചാട്ടംഇലപൊഴിക്കുമാ വെളളച്ചാട്ടംഇലച്ചാർത്തിലൊകൂട്ടക്കുറുകൽഇലക്കൊമ്പിലൊരുക്കിയക്കൂട്ടിൽഇടംവലമിരുന്നക്കിളികൾഇടയിലരുമക്കുഞ്ഞിക്കിളിഇടംപിടിച്ചതിയാമോദത്താൽഇടവപ്പാതിപ്പെയ്ത്തുകഴിഞ്ഞും