Month: May 2024

ഇരുട്ടറ

രചന : ജോർജ് കക്കാട്ട് ✍ പുറത്തേക്ക് പോകൂ, എന്നിട്ട് നിങ്ങളുടെ ആത്മാവിൽഅനന്തമായ ഹൃദയമിടിപ്പ് സ്ഥാപിക്കുക,ഒരു മികച്ച ഓയിൽ പെയിൻ്റിംഗിൻ്റെമറ്റൊരു ഹാലോയിൽ ഇത് ഇൻസ്റ്റാൾ ചെയ്യുക,അല്ലെങ്കിൽ നിങ്ങളുടെ മർത്യ ചിഹ്നത്തിൽസത്യം തേടി നിങ്ങളുടെ ഹൃദയം മുറിച്ചുകടക്കുകഈ ദൈവിക ഊഹം ഉൾക്കൊള്ളുക, ഉറപ്പിക്കുക,…

സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയതാണോ?

രചന : സന്ദീപ് ദാസ് ✍ സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയതാണോ? അയാൾ ശരിക്കും ഔട്ട് ആയിരുന്നുവോ?മഹാഭാരതത്തിൽ ഒരു അഭിമന്യുവിൻ്റെ കഥയുണ്ട്. കൗരവപ്പടയുടെ ചക്രവ്യൂഹം ഒറ്റയ്ക്ക് ഭേദിച്ച് അകത്തുകടന്ന ധീരയോദ്ധാവിൻ്റെ കഥ. അഭിമന്യുവിനെ നേർവഴിയിലൂടെ വീഴ്ത്താൻ കൗരവർക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് അവർ…

‘പ്രേതങ്ങളുടെ താഴ്‌വര. ‘

രചന : ബെന്നി വറീത് മുംബൈ✍ ഖഡ്ഗത്താലറ്റു പ്പോയചിറകുമായിയലയുംഇരുട്ടു തീരാത്തപ്രേതങ്ങളുടെ താഴ്‌വരയിലിന്നുംദാഹിച്ചു നാവുണങ്ങിഅപശബ്ദങ്ങളെടുത്ത്മടുത്ത മനസ്സുമായിഅസ്ഥിപഞ്ചരങ്ങളായ്ശവക്കുനയ്ക്കു കാവലായ്ഈ നികൃഷ്ടജന്മം.നൂറായിരംനോവിൻ്റെകദനകഥയിലലിഞ്ഞൊഴുകിഞാനേതു തോണിയിൽദുഷ്ടമേഘങ്ങളെനിന്നിലേയ്ക്കാവാഹിയ്ക്കും.ഈവരണ്ട രാത്രിയുടെഇരുണ്ട യാമങ്ങളിൽശ്രുതി തെറ്റി പാടുംചീവീടുകളുടെനിലയ്ക്കാത്തആർത്തനാദങ്ങൾഅകമ്പടിയായകാശത്ത്താരകൾ മിഴിപൂട്ടവേ.പ്രേത താഴ്‌വരകളിലെ ഗുഹാധർഭാഗങ്ങളിൽപടം പൊഴിച്ചുഫണമുയർത്തിയഉഗ്രസർപ്പങ്ങളിണപിളർന്ന് നിൻകാൽചുവടുകളെപിൻതള്ളി കൊടുംവിഷംചീറ്റിയാടവേ.ഒരു നോക്ക് ഞാൻവൈകിയോ?ഒരു നിമിഷംഇമയടച്ചുവോ?കുതറിയോടിയ ജീവൻ്റെദ്രുതസ്പന്ദനംഉടക്കു താളമായ്അകലങ്ങളിൽപ്രതിധ്വനിക്കവേ.കുളിർ കൊണ്ട…

സെൻ്റ് ഫ്രാൻസിസ് ചർച്ചിനു മുന്നിലെ ആട്.

രചന : മൻസൂർ നൈന✍ 1985 – 90 കളിൽ കൊച്ചിയിൽ നിന്നു ഞാൻ കേട്ട ഒരു തമാശയാണിത് . ഇതേ തമാശയുമായി 2004 – ൽ മാത്രം പുറത്തിറങ്ങിയ Carlo Vanzina സംവിധാനം ചെയ്ത Le Barzellette ( The…

🩸 അഹങ്കാരികൾ നാടുവാഴുമ്പോൾ🩸

രചന : കൃഷ്ണമോഹൻ കെ പി ✍ അറിയില്ല നീയീ നഗരം ഭരിയ്ക്കുന്നഅഭിരാമിയാണു ഞാൻ ആര്യ പുത്രി അറിയില്ല നീയെൻ്റെ ജീവൻ്റെ ജീവനാം പതിയോ…..അതുലനീ നാട്ടിൻ പ്രതിനിധിയുംഅരവയറുണ്ണുവാൻ വളയം പിടിയ്ക്കുന്നഅഭിശപ്തജന്മങ്ങൾ നിങ്ങളെല്ലാംഅതുപോലെയാകാതെ കർമ്മപഥംതീർത്ത്അവിരാമം ഓടുന്നു ഞങ്ങളെല്ലാംഅവിടെ വന്നെത്തിയീ ,അല ശണ്ഠ തീർക്കുന്നതെവരെയുംഅവിടെ…

“വികസന ചൂട്”

രചന : വിജയൻ കെ എസ് ✍ എനിക്ക് ഉണ്ട് ഒരു വീട്,കളിവീട് അല്ലത്മണി മാളിക.മലകൾ ഇടിച്ച് നിരത്തി,പുഴകൾ കാർനെടുത്ത്,മരങ്ങൾ മുറിച്ച്പണിതീർത്തൊര് മണി മാളിക യാണ്എൻ വീട്.പൂരം കാണാൻ പോയൊരുനേരം കണ്ട,ഗജവീരന്മാര് നിൽക്കും പോലെ.കാണാം ,പൊക്കമതിലിൻ മേലെ.തെറ്റികൾ,മുല്ലകൾ,തുളസി ചെടികൾ,വേരൊടെ പിഴുതെറിഞ്ഞ്,ഓർക്കിഡ് വംശകൂട്ടരെകുടിയിരുത്തി…

എന്റെ രാത്രി

രചന: മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കാത്തുകാത്തു ഞാനിരുന്നുരാവിതേറെ നേരമായിരാപ്പാടി പാടും പാട്ടിൻരാഗമെന്നിൽ കുളിരുപകർന്നു ശരറാന്തൽ തിരിതാഴ്ത്തിരാനിലാവ് നോക്കിയിരുന്നുരാവിതേറെ നേരമായികാത്തുകാത്തു ഞാനിരുന്നു ഒന്നുകാണാൻ പൂതിയായിഒന്നുപുണരാൻ ദാഹമായിഇഷ്ടവിഭവം ഒരുക്കിവെച്ചുപട്ടുമെത്ത വിരിച്ചുവെച്ചു വിരിഞ്ഞമാറിൽ തലചായ്ക്കാൻവിടർന്നകണ്ണിലെ പ്രണയംകാണാൻഇമ്പമുള്ളൊരു രാഗംമൂളാൻഇക്കിളിയീ രാവിലുണർന്നു ഇന്നുവരും ഇന്നുവരുംഎന്നുള്ളിൽ ഓർത്തിരുന്നുഎന്നുമെന്ന പോലെയിന്നുംകള്ളനെന്നെ കബളിപ്പിച്ചു…

ഒരു ചെമ്പനീർപ്പൂവ്🌹

രചന : പ്രിയബിജു ശിവകൃപ✍ പത്മജ ചിന്തിക്കുകയായിരുന്നു…. അവൾ ചിന്തിക്കുന്നിടത്തു പുതിയ കഥകൾ രൂപം കൊള്ളും… അനുഭവങ്ങളുടെ തീച്ചൂളയിൽ പഴുപ്പിച്ചെടുത്ത തീവ്രമായ കഥകൾ…അവ വായനക്കാരെ പുതിയ തലങ്ങളിൽ എത്തിക്കുന്നത് അവൾ അവരുടെ പ്രതികരണങ്ങളിൽ നിന്നും അറിയുന്നുണ്ടായിരുന്നു… ഓരോ യാത്രകളും അവൾക്കു സമ്മാനിക്കുന്നത്…

” കുതിപ്പ് “

രചന: ഷാജു. കെ. കടമേരി ✍ തീപ്പിടിച്ച ആകാശത്തിന് ചുവടെവായ പിളർന്ന കടൽക്കണ്ണുകൾനമ്മളിലേക്കിറങ്ങി വരുമ്പോൾതീക്കൊടുങ്കാറ്റിലുടഞ്ഞ് വീണസമത്വം വരികൾക്കിടയിൽതലയിട്ടടിച്ച് പിടയുമ്പോൾ.അസ്വസ്ഥതയുടെ മുറിവുകൾതുന്നിക്കെട്ടിയ കാലത്തിന്റെചിറകുകളിൽ ദൈവംവെള്ളരിപ്രാവുകളുടെ ചിത്രംവരയ്ക്കാൻ കൈകൾ നീട്ടും.മേഘപടലങ്ങൾക്ക് നടുവിൽനിന്നും മിന്നൽവെളിച്ചം പുഴയുടെഓളങ്ങളിലേക്കിറങ്ങി വരും.ഹിന്ദുവും , മുസൽമാനുംക്രിസ്ത്യാനിയും ഒരേ രക്ഷകന്റെനെഞ്ചിൽ തല ചായ്ച്ച്…

” മൗനം”

രചന: ഷാജി പേടികുളം✍ മൗനം സമ്മതമെന്നപഴമൊഴി വ്യർത്ഥമാണോചില മൗനങ്ങൾഅങ്ങനെയായിരിക്കാംഇന്ന് മൗനം അപകടമാണ്ഓരോ വ്യക്തിയുംസമ്മർദ്ദത്തിൻ്റെപരകോടിയിൽ ജീവിതംതള്ളിനീക്കുന്നുഏതു നിമിഷവുംപൊട്ടിത്തെറിക്കാവുന്നതകർന്നടിയാവുന്നജീവിതങ്ങൾ പേറുന്നവർപരസ്പരം അറിയാത്തവർനയിക്കുന്ന സാമൂഹ്യ ജീവിതംചായങ്ങളില്ലാത്ത നാട്യക്കാർതിരക്കഥയില്ലാതെജീവിത കഥയാടുന്നവർമൗനത്തിൻ്റെ മുഖപടംമുഖത്തണിഞ്ഞുള്ളിൽകൊടുങ്കാറ്റ് വിതയ്ക്കുന്നവർപ്രകൃതിയുടെ താളംപിഴപ്പിച്ചവർ പ്രകൃതിയെമൗനത്തിൻ്റെ മുഖപടംഅണിയിച്ചവർവെള്ളത്തിൻ്റെ തണുപ്പ്അപഹരിച്ചവർകാറ്റിൻ്റെ കുളിർമ കവർന്നവർമണ്ണിൻ്റെ ജീവനൂറ്റിയവർഒടുവിൽ നാവുകളെമൗനത്തിൻ്റെ കുരിശേറ്റിതെറ്റുകൾ മറയ്ക്കാനുള്ളവാത്മീകങ്ങൾ…