മാറ്റൊലി
രചന: എം പി ശ്രീകുമാർ✍ ഓലമേഞ്ഞ വീടുകളുംഓർമ്മയാകുന്നുഓടിവന്ന പ്ലാസ്റ്റിക്കിന്നുനാടുവാഴുന്നുകാറ്റു തന്ന വിശറി പോയ്എസി യും വന്നുകാറ്റിനോടു പോലുമിപ്പോൾപുച്ഛമാകുന്നൊചൂടു കൂടി ചൂള പോലെവെന്തുരുകുമ്പോൾചോടു തെറ്റി താളം തെറ്റികാലാവസ്ഥകൾദഹിയ്ക്കാത്ത വസ്തുവൊന്നുവയറ്റിലായാൽപിന്നെയുള്ള പുകിലുകളെചൊല്ലിടേണമൊപ്രകൃതിയ്ക്കും ധരിത്രിയ്ക്കുംദഹിയ്ക്കാത്തവനിരന്തരം കൊടുക്കുന്നുആധുനികൻമാർഒഴുകിവന്നരുവികൾശുഷ്ക്കമാകുന്നൊകൂടെ നിന്ന ജീവിവർഗ്ഗംമെല്ലെയകന്നൊപാടിവന്ന പൈങ്കിളികൾചിലതു പോയൊപാറിനിന്ന തുമ്പികളുംകുറഞ്ഞു പോയൊപണ്ടുകണ്ട മാമരങ്ങൾപലതുമെങ്ങൊപാഴ്മരങ്ങളെന്നു…