Month: May 2024

“”ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെച്ചുകൊണ്ട് “

രചന : മധു നമ്പ്യാർ ✍️ 19 അധ്യായത്തിന്റെ താളുകളും എത്ര പെട്ടന്നാണ് മറിഞ്ഞു പോയത്! കുതിപ്പിനിടയിലെ കിതപ്പായ് മാത്രം..യാത്ര തുടരട്ടെ ഇനിയും ബഹുദൂരം അതിവേഗം.❣️ ഉള്ളാലുള്ളൊരു പ്രണയം ഉള്ളിൽനിറച്ചു ഞാനും ഉണ്ടല്ലോ ഇവിടെഹൃദയത്തിൽ സ്നേഹദീപമായ്‌കരുതലായ് കാത്തു നിത്യവും! ഉത്തരമില്ലാത്ത ഒത്തിരി…

നല്കിയതൊക്കെ തിരിച്ചു കിട്ടും

രചന : ബീഗം ✍️ കട്ടിൽക്കാലുപോൽ കരുത്തുള്ള നാലു പേർകട്ടിലിനു ചുറ്റും കോപാഗ്നിയാൽമണിഹർമ്യങ്ങൾ പണിതു നാലു പേർമുറിയില്ലയമ്മക്കു മാത്രമൊരിടത്തുംമറവിയും മാറാരോഗവും കൂട്ടിനായ്മക്കൾ തൻ ശണ്ഠകൾ കൂടപ്പിറപ്പുംഎൻ്റമ്മ നിൻറമ്മയെന്നയലർച്ചകൾഎത്തുന്നു കാതിൽ പൊട്ടുന്നു നെഞ്ചകം’അമ്മയെ നോക്കി വശംകെട്ടു പോയിഅരുമ മകൾ മൊഴിയുന്നു ഖേദപൂർവ്വംഅമ്മതൻ സ്വത്തിനോടാവേശംഅമ്മതൻ…

വെള്ളം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ വെള്ളം തുള്ളിയും കളയരുതേതുള്ളിയായ്ത്താഴെ വരുന്നതല്ലേഒഴുകുവാനുള്ളിൽ കൊതിയല്ലേതടയുവാൻ മനുഷ്യൻ ശ്രമിക്കയല്ലേ? കരയെപ്പുണരുന്നത് പതിവല്ലേകരയില്ലാതാക്കുന്നത് നമ്മളല്ലേനമ്മുടെചെയ്തികൾ മറയ്ക്കരുതേമലിനമാക്കുന്നത് നമ്മൾ തന്നെയല്ലേ? കടലിൽപ്പോയ്ച്ചേരുക ദൗത്യമല്ലേകടലമ്മ കാത്തുകാത്തിരിക്കയല്ലേപ്രകൃതിയരുളിത്തന്ന വരമല്ലേവരമാറ്റിവരയ്ക്കുന്നത് മനുഷ്യനല്ലേ? തുള്ളിയായ്പ്പെയ്യുമ്പോൾ അമൃതമല്ലേവെറുംവെള്ളമെന്ന പേരിൽ തളച്ചില്ലേകണ്ണടച്ചിരുട്ടാക്കി നടന്നുപോകല്ലേവരുംതലമുറയ്ക്കുത്തരം നൽകേണ്ടേ…

സ്ത്രീയും മുഖപുസ്തകവും…

രചന : ജോ ജോൺസൺ ✍️ മുഖപുസ്തകത്തിൽ ഭൂരിഭാഗം സ്ത്രീകളും അവരുടെ മെസ്സേജ് ബോക്സിലുള്ള സൗഹൃദം ആഗ്രഹിക്കുന്നില്ല, എന്താവും കാരണം. ഇതേ കുറിച്ച് ചിന്തിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.രണ്ടു പേർ മാത്രമാകുന്ന സ്വകാര്യതയിൽ എന്തൊക്കെ പറയാം, പറയാതിരിക്കാം എന്നത് തന്നെ. കൂട്ടുകാരെ…

അമ്മയും വിശപ്പും

രചന : മംഗളൻ. എസ് ✍️ അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പീല്ലേ..അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പമ്മേ..അമ്മേടെ കണ്ണുനിറയുന്ന കണ്ടിട്ടുംഅന്നുഞാനതിൻ പൊരുളെന്തെന്നറിഞ്ഞില്ല! അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പമ്മേ..അശ്രുബിന്ദുക്കൾ പൊഴിച്ചമ്മക്കണ്ണുകൾ!അടുപ്പത്തെ കഞ്ഞിക്കലം ഞാൻതുറക്കവേഅതിൽവെള്ളമേയുള്ളുവെന്നറിഞ്ഞുഞാൻ! അരിക്കലം അടപ്പുതുറന്നൊന്നു നോക്കിഅതിലൊരു മണിയുമില്ലെന്നറിഞ്ഞു!അയലത്തൂന്നൊരു നാഴിയരി മേടിച്ച്അന്തിക്കു കഞ്ഞി വെച്ചെല്ലാർക്കുംവിളമ്പി…

മക്കൾ മാഹാത്മ്യം

രചന : ജോളി ഷാജി✍ “വല്യമ്മച്ചി മരിക്കേണ്ടട്ടോ… വല്യമ്മച്ചി മരിച്ചാൽ എനിക്കാരാ കഥ പറഞ്ഞ് തരാനുള്ളത്…”ഏബൽ ഓടിവന്ന് വല്യമ്മച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു…“അതിന് വല്യമ്മച്ചി മരിക്കുമെന്ന് ആര് പറഞ്ഞു…. വല്യമ്മച്ചിയേ മരിക്കില്ലാട്ടോ…”“അപ്പായും അമ്മയും കൊച്ചപ്പനും കൊച്ചമ്മയും ഒക്കെയും കൂടിയിരുന്നു പറയുന്നുണ്ടാരുന്നു…”“എന്ത് പറഞ്ഞു അവര്…”“അതേ..…

കണ്ണുകൾ

രചന : താനൂ ഒളശ്ശേരി ✍ എൻ്റെ ഹൃദയത്തിലൊക്ക് നിൻ്റെ കണ്ണുകൾ ഇറങ്ങി വന്നത് …എൻറെ ശരങ്ങളുടെ മുൾമുനയിൽ കിടന്ന് പിടയാനോ ….ഹൃദയത്തിൻ്റെ സഞ്ചാരവഴികളിൽനിൻ്റെ കണ്ണുകൾ ശിരസറ്റ് കിടക്കുന്നത് കണ്ട്ഹൃദയ വാതാനങ്ങൾ തുറന്ന് മാറോടണഞ്ഞതോ …..പ്രണയത്തിൻ്റെ നാനാർത്ഥങ്ങളറിയാത്ത കാമവെറിയന്മാർഎൻ്റെ ജാലകത്തിയുടെ അഭയം…

പവിത്രം

രചന : സതീഷ് കുമാർ ‌ജി✍ ബന്ധങ്ങൾ സ്വപ്നങ്ങളല്ലയെന്നോർക്കണംബന്ധുമിത്രാദികൾകൈകോർത്തുനിൽക്കണംബന്ധങ്ങളെന്നും പവിത്രമായീടണംസങ്കോചമില്ലാതെയൊത്തുചേർന്നീടണംസുഖദു:ഖങ്ങളൊക്കെയും പങ്കുവെച്ചീടുവാൻനന്മയുള്ളൊരു ചിന്തയുണ്ടാകണംസഹിക്കാൻ മനസ്സിന്നുകെല്പുനൽകീടണംഞാനെന്നചിന്തയിൽ മുക്തിയുണ്ടാവണംനാമെന്ന ചിന്തയിൽചേർന്നുനിന്നീടണംആധിയാണുള്ളിൽപഴയൊരോർമതൻപേടിയാൽകണ്ണൊന്നുചിമ്മിയടഞ്ഞിടുന്നേരംകുഴഞ്ഞുവീഴുന്ന ജീവന്റെതാളവുംചമഞ്ഞുനടന്നൊരാ നാളുകളൊക്കെയുംപിണങ്ങിനടന്നോരാ നഷ്ടമാത്രകളുമെപിന്നീടൊരിക്കലും വരികയുണ്ടോപിന്നെയാ വഴികൾ കാണ്മതുണ്ടോ✍️

തത്തമ്മ

രചന : പട്ടം ശ്രീദേവിനായർ✍ അക്കരെ ക്കൂട്ടിലെ തത്തമ്മയ്ക്ക്എന്നും പ്രതീക്ഷതൻ പൊൻ നേട്ടംമറ്റുള്ള പഞ്ചവർണ്ണക്കിളി ക്കൂട്ടരുംചുറ്റും പകിട്ടോടെ പറന്നിറങ്ങിഎന്തെല്ലാം ചൊല്ലുന്നു,തത്തമ്മ പെണ്‍കൊടികൂട്ടിലിരുന്നിങ്ങു നിത്യമായി ?നാട്ട് നടപ്പുകൾ കൂട്ടുകാർക്കിഷ്ടങ്ങൾനാളെ നടക്കുന്ന കാര്യ ങ്ങളും !കാട്ടിലെ വേടന്റെ തത്തമ്മ പ്പെണ്‍കൊടി-ക്കെങ്ങനെ കിട്ടിയീ ഇന്ദ്രജാലം ?കാടാകെ…

കാലം.

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ബാല്യ കൗമാരങ്ങൾ പിന്നിട്ട്ഞാനിന്നൊരമ്മയായ്,അമ്മൂമ്മയായി മാറി.കാലം വരുത്തിയ മാറ്റങ്ങൾഓരോന്നായ് എന്നിലേക്കോടിയടുത്തുവന്നു.ജീവിതനൗകയിൽ ഞങ്ങൾ പരസ്പരoതോണി തുഴഞ്ഞു നടന്ന കാലം,കഷ്ട നഷ്ടങ്ങളും സുന്ദര സ്വപ്നവും,ഒരുപോലെ പങ്കിട്ടെടുത്തു ഞങ്ങൾ.എല്ലാം വെടിഞ്ഞിട്ട് എന്നെ തനിച്ചാക്കിചുട്ടുപൊള്ളുന്നൊരു ഭൂതലത്തിൽഇന്നു ഞാനേകയായ് തോണി തുഴയുന്നുതിരികെ…