Month: May 2024

അർബുദം കവരുന്നപാലുറവകൾ

രചന : മംഗളൻ. എസ്✍ അമ്മ മുലപ്പാൽ ചുരത്തുന്ന മാറിടംഅർബുദം കവരുന്നതെത്രമേൽകഷ്ടംഅമ്മിഞ്ഞപ്പാലിന്നുറവയിലർബുദംഅമ്മതന്നവകാശവും കവരുന്നു! പ്രസവമടുക്കുമ്പോൾ മുലയൂട്ടിനായ്പ്രതിദിനം പാകപ്പെടുന്നു സ്തനങ്ങൾപ്രസവാനന്തരം താനേ നിറയുന്നുപ്രിയതരമാകുമൊരമൃത പുണ്യം! അമ്മ താരാട്ടിയുറക്കുന്ന പൈതലോഅമ്മിഞ്ഞക്കായി കരയുന്ന വേളയിൽഅമ്മിഞ്ഞപ്പാലാകുമമൃതകണങ്ങൾ!അമ്മതൻ മാറിൽ നിറഞ്ഞു കവിയുന്നു! അമ്മപ്പാൽക്കുടങ്ങളർബുദം കവർന്നാൽഅമ്മത്താരാട്ടിൻ്റെ താളം പിഴയ്ക്കുന്നുഅമ്മതൻ മാതൃത്വമൊപ്പം…

പ്രിയരേ…

സന്ധ്യാ സന്നിധി✍ ഈ വർഷം നിങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ കുടകൾ വാങ്ങുമ്പോൾ ഈ സഹോദരങ്ങളുടെ കയ്യിൽ നിന്നും ഒരു കുട വാങ്ങാമോ?വീൽ ചെയറിൽ ഇരിക്കുന്ന സഹോദരങ്ങൾ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ, അവരുണ്ടാക്കുന്ന കുടകൾകമ്പനിക്കുടകളോട് കിടപിടിക്കുന്ന നല്ല കുടകൾ. മികച്ച കുടകിറ്റുകൾ വരുത്തി…

തൂവൽ സ്പർശം

രചന : ദിവാകരൻ പികെ പൊന്മേരി ✍ നിൻ ചാരത്തൊന്നിരിക്കുമ്പോൾവെൺ ചാമരം വീശുംപോൽ മനതാരിൽ തെന്നൽവന്ന്തലോടുന്നുകുളിർ കോരുന്നുടലാകെ. നിൻനറുഭാഷണത്തിൻ ലഹരിഉന്മത്തനാക്കുന്നെന്നുള്ളംവാക് ചാതുരിയിൽ മതിമറക്കുന്നുസ്വപ്നാടകനാകുന്നെൻ ചിത്തം. നിൻ മിഴികളിലെന്നുമൊളിപ്പിക്കുംവിഷാദംഒട്ടുനേരം മുകിൽ മൂടുംചന്ദ്രബിംബംപോൽ ശോഭിതം നിൻചെഞ്ചുണ്ട് നറുപൂവായി വിരിയുന്നു. വിരൽ തുമ്പിൻ കാന്തിക സ്പർശംഹൃദയ…

ജിമ്മി ജോർജ് വോളീബോൾ ടൂർണമെന്റിന് ന്യൂയോർക്കിൽ പ്രൗഡ്ഢ ഗംഭീര തുടക്കം; സെമിഫൈനൽ – ഫൈനൽ മത്സരങ്ങൾ ഇന്ന്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഏവരുടെയും ആവേശത്തിന് അർദ്ധവിരാമം ഇട്ടുകൊണ്ട് 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന് ക്വീൻസ് കോളേജിൽ ഉജ്ജ്വല തുടക്കം. രണ്ടു നാൾ നീണ്ട് നിൽക്കുന്ന കൈപ്പന്തു മാമാങ്കത്തിൻറെ ഔപചാരിക ഉൽഘാടനം മുൻ വോളീബോൾ…

വസന്തം വിരുന്നുവന്നപ്പോള്‍

രചന : ബാബുഡാനിയല്✍ വേനലും വര്‍ഷവും മാറിമറിയുന്നവറുതിതന്‍ കയ്പ്പുനീര്‍ മാത്രം കുടിച്ചവന്‍വര്‍ഷങ്ങളെത്രയോ കാത്തിരുന്നിട്ടുംവാസന്തം മാത്രമിങ്ങെത്തിയില്ലാ..വാസന്തമിന്നെന്‍റെ പടിവാതിലില്‍വിരുന്നുവരുന്നതുംകാത്തുഞാനെന്‍വാതില്‍ മലര്‍ക്കെ തുറന്നുവെച്ചുവര്‍ണ്ണങ്ങള്‍ ചാലിച്ചു കാത്തിരുന്നുവത്സരമെത്രയോ കത്തിരുന്നിട്ടെന്‍റെവാടിയില്‍ പൂക്കാലമിന്നുവന്നുവര്‍ണ്ണസൂനങ്ങള്‍ക്ക് ചുറ്റിലും ശലഭങ്ങള്‍ആമോദമോടിന്ന് പാറിടുന്നു.വെട്ടമുദിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്നപ്പോള്‍വാസന്ത മെങ്ങോ പോയ്മറഞ്ഞുവാടിയും പൂക്കളും ചിത്രശലഭവുംവെറുതേ ഞാന്‍കണ്ട കനവായിരുന്നു..!!വാസരം തൂമഞ്ഞു തൂകിയില്ലാവാനില്‍…

കുരുക്കഴിക്കുമ്പോൾ

രചന : ബാബു തില്ലങ്കേരി ✍ കടലൊഴുകുന്നുകണ്ണിൽ,തിരയടിക്കുന്നുചുണ്ടിൽ,കാലിടറുന്നുമണ്ണിൽ,നിന്നിലലിയുന്നുവിണ്ണിൽ.പേറ്റുനോവിന്റെചുരങ്ങൾ കേറുന്നനാട്ടരുവിയുടെചെരിഞ്ഞ ഗദ്ഗദം.ഇന്നുനാംമറന്നിട്ട വഴികളിൽനാളയുടെചിരികൾ പിടക്കുമോ.ആരുമാരെയുംതാഴ്ത്തി കെട്ടിഭൂമിയിൽകവിത പാടുമോ.ചിരികിളിർക്കുന്നുകാതിൽ,വെടിയുതിർക്കുന്നുഞരമ്പിൽ,കളികാര്യമാകുന്നുകരളിൽ,നിണം പൂക്കുന്നുമനസ്സിൽ.പ്രണയം വറ്റിയഇടവഴിയിലെമുളളുവേലിക്ക്ലഹരിയോ.കാലം തെറ്റിയമഴക്കൊയ്ത്തിന്കൂട്ടുകൂടാൻമിന്നലോ.പോരടിക്കണംകൂട്ടുകൂടണംപാരിൽ പുതിയപാതകൾ തുറക്കുവാൻ.നമ്മൾ കൊയ്യണംനന്മമാത്രം,നിങ്ങൾ പറയണംനേരുമാത്രം,കൂട്ടുകൂടണംലക്ഷ്യത്തിലേക്ക്,ചിറകടിച്ച് പറക്കണംസീമയില്ലാ പടവിലേക്ക്.

മഴയുടെ നിറങ്ങൾ 🌧️🌦️🌨️☔

രചന : പൂജ ഹരി ✍ “യ്യോ ഒരു മഴപെയ്യാത്തതെന്താ എന്റെ തോട്ടുങ്കാവിലെ ദേവ്യേ “കുടവുമായി നടക്കുമ്പോൾ ആരതി പിറുപിറുത്തു.. നടക്കുമ്പോ ദേഹത്താകെ പൊന്തിയ ചൂടുകുരു ചൊറിഞ്ഞു കൊണ്ടിരുന്നു.പൊള്ളുന്ന ചൂട്. കിണറു വറ്റി. വെള്ളം പഞ്ചായത്തുകിണറ്റിൽ നിന്നും കോരണം. പൈപ്പിൽ വെള്ളം…

കരയ്ക്കണയാത്ത കിനാവ്

രചന : സുമോദ് പരുമല ✍ ഒരിയ്ക്കലും കരയ്ക്കണയാത്ത കിനാവ്’ മാത്രമാകുമ്പോഴാണ് …നീ നീയായിത്തീരുന്നത് .പിന്നീടൊരിയ്ക്കലും കാണാതെ പോയവൾ ,ഇനിയൊരിയ്ക്കലും കാണാനാവില്ലെന്നുറപ്പുള്ളവൾ .അവളായിത്തീരുമ്പോഴാണല്ലോ …നീ പ്രണയിനിയാവുന്നത് !നീയെന്തായിരുന്നോ ,അതാണ് സൗന്ദര്യമെന്ന് ,അഴകിൻ്റെ ഉടൽവടിവുകൾ ഒരു തോന്നൽ മാത്രമാണെന്ന് ,ആര് ആരെയാണ് പറഞ്ഞ്…

കുളം

രചന : അൻസാരി ബഷീർ ✍ പടവടർന്നു, കൈപ്പിടിയിളകിയപഴയ ചരുവമായ് കുളമിരിക്കുന്നുപകലടുപ്പിൽ അരക്കുളംവെള്ളത്തിൽപായലെന്ന ഗ്രീൻടീ തിളയ്ക്കുന്നു.രണ്ടിതൾ കരയാമ്പുവിട്ട പോൽനീർപ്പറവകൾ മുങ്ങി നിവരുന്നുപാട നീക്കിയ പാലൊഴിക്കുവാൻമേഘമകലെനിന്നെത്തി നോക്കുന്നു.കരയിൽനിന്നു പൂങ്കാെമ്പ് ചാഞ്ഞുവ –ന്നതിലിളക്കി മധുരം കലർത്തുന്നു.ആവി പൊങ്ങുമ്പോളൂതിയാറ്റുവാൻഅകലെനിന്ന് കാറ്റോടിയെത്തുന്നു.ടീ തിളച്ചു തൂവുന്നതിൻമുമ്പ്തീകെടുത്തിയാ സൂര്യൻ മറയുന്നുആരുമെത്തി…

സമുദ്രസ്വപ്നം

രചന : രാഗേഷ് ചേറ്റുവ ✍ അകാരണമായി പുഴയെന്നു വിളിക്കപ്പെട്ടഒരു സമുദ്രംഅരക്കെട്ടിൽ നിശബ്ദമായികിടക്കുന്നതിരകളെ ഉണർത്താൻചന്ദ്രനെ തപസ്സു ചെയ്യുന്നുപണ്ട് തച്ചുടച്ച വൻനഗരങ്ങളെ,പച്ചപ്പാടങ്ങൾ പുതച്ച ഗ്രാമങ്ങളെ ഓർത്ത്ഒരേസമയം കുളിര് കോരുകയുംപശ്ചാത്തപിയ്ക്കുകയും ചെയ്യുന്നു.അകാരണമായി പുഴയെന്നു വിളിക്കപ്പെട്ടആ സമുദ്രംപണ്ടൊരിക്കൽ വിഴുങ്ങിയ പായ്ക്കപ്പലിന്റെമരച്ചീള് തൊണ്ടയിൽ തറച്ചെന്നപോലെനൊമ്പരപ്പെടുന്നു, കണ്ണീർ വാർക്കുന്നു.‘എന്നെ…