Month: May 2024

ഊർമ്മിളാ ദു:ഖം

രചന : ദിനേശ് മേലത്ത് ✍ ഊർമ്മിളേ നിൻത്യാഗ സഹനം ചരിത്രമായ്…ജ്ഞാനിയും, കലാകാരിയുമായിരുന്നൂർമ്മിള!ലക്ഷ്മണപത്നിയായ് സ്വയംവരം ചെയ്തിടും,സീതാസ്വയംവര വേളയിൽ കുങ്കുമം കൊണ്ടവൾ,ത്രേതായുഗത്തിലെ കണ്ണുനീർ മുത്തായിരുന്നവൾ,പിതൃഹിതത്തിനായ് വനവാസ യാത്രയും,നിഴലായ് സീതാദേവി കൂടെയിറങ്ങിയ നേരം,ഞാനും വരട്ടെയെന്നോതിനാൽ ഊർമ്മിള,അഗ്രജന്റനുജനായ് ഹോമിച്ചു സംവത്സങ്ങൾ!അഗ്നിസാക്ഷിയായ് ചൊല്ലിയ വാക്കുകൾ,പതിതൻ ധർമ്മവും പത്നിതൻ…

ഐഎപിസിക്ക് പുതു നേതൃത്വം ; ആസാദ് ജയൻ നാഷ്ണല്‍ കമ്മറ്റി പ്രസിഡന്റ്; ഷാൻ ജെസ്റ്റസ് ജനറല്‍ സെക്രട്ടറി; സണ്ണി ജോർജ് ട്രെഷർ

ജിൻസ്മോൻ സഖറിയാ ✍ ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷണൽ കമ്മറ്റിയെ പ്രഖ്യാപിച്ചു. ജേര്‍ണലിസം-ബിസിനസ് പശ്ചാത്തലമുള്ള ആസാദ് ജയൻ ആണ് നാഷണൽ പ്രസിഡന്റ്. എഴുത്തുകാരനായ ജെയിംസ് കുരീക്കാട്ടിൽ…

മത്തായി തോമസ് ന്യൂയോർക്കിൽ നിര്യാതനായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ൽ സർവീസിൽ നിന്നും വിരമിക്കന്നത് വരെ ദീർഘകാലം മൻഹാട്ടനിൽ സിറ്റി ബാങ്ക്…

റൂഹേ,

രചന : സഫൂ വയനാട്✍ അതികഠിനമായവിരഹവെയിലിലേക്ക്നമ്മുടെ സ്നേഹം തോണിയിറക്കിയപ്പോൾകാലങ്ങളായി ഇഷ്‌കിന്റെമിഹ്റാബ് തീർത്തുനീ അലങ്കരിച്ചഖൽബകംഒരുമാത്രയെങ്കിലുമൊന്ന്തൊട്ടു നോക്കിയിരുന്നോ…..?നീ പടർന്നയിടംയാതൊരിടർച്ചയുമില്ലാതെഇന്നുമതേതാളത്തിൽ മിടിക്കുന്നുണ്ട് •നൊക്കൂൂ…..അനുരാഗത്തിനലകളാൽഅനുദിനമെന്നെ കുളിരു ചൂടിച്ച അതിശയം തുളുമ്പുന്നഇഷ്‌കിന്റെ ബഹറാണ് നീദുനിയാവ് പകർന്നു തരുന്നഏതു കഠിനമായ ദുഃഖത്തെയുംഇനിയുള്ള കാലം നാം പുഞ്ചിരിയോടെ നേരിടും.നമുക്ക് വിലങ്ങിട്ടയീകപട ലോകം…

അത്തറുപ്പാപ്പ💕

രചന : പൂജ ഹരി കാട്ടകാമ്പാൽ ✍ CNA കോഴ്സിന്റെ പരിശീലനത്തിന്റെ ഭാഗമായി പ്രശസ്തമായൊരു ഹോസ്പിറ്റലിൽ കയറിക്കൂടി..വേദനകളുടെ ലോകം, ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലം, ജീവിതത്തിന്റെ നേർകാഴ്ചകൾ, പിറവിയുടെ മധുരം, ശമനത്തിന്റെ ഇത്തിരി സന്തോഷം..അതെ.. ആശുപത്രി വേറെയൊരു ലോകമാണ്.. ഇവിടെ കയറിയാലറിയാം മനുഷ്യൻ…

നരമേധം (വൃത്തം: അന്നനട )

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ദിനങ്ങളോരോന്നു കടന്നുപോകുമ്പോൾമനസ്സിൽ നൊമ്പരമിരച്ചുപൊന്തുന്നു!ഇനിയുള്ളകാലം പരമദുസ്സഹംകനവുകണ്ടു വാഴ്‌വഹോനയിച്ചിടാൻ!പകലിരവില്ലാതുറഞ്ഞു തുള്ളുന്നു,പകയൊടുങ്ങാതെ നരാധമരെങ്ങും!സമത്വസുന്ദര പ്രതീക്ഷകളുമായ്തമസ്സകറ്റുവാനൊരുമ്പിട്ടെത്തിയോർ,ഭരിച്ചുനാടിനെ മുടിച്ചുകൊണ്ടിന്നീ-യരുംകൊലകളെ തുണച്ചിടുന്നിതാ!അരുമസ്വപ്നങ്ങൾ തകർത്തെറിഞ്ഞേവ-മരാജകത്വങ്ങൾ നടത്തിടുന്നിതാ!കൊടുംചതികാട്ടിയൊരു സമൂഹത്തെ-യടിമകളാക്കി മെതിച്ചിടുന്നിതാ!ഇടനെഞ്ചു പൊട്ടിക്കരയാനല്ലാതെ,അടരാടീടുവാനിവിടാർക്കാവുന്നു?അപഥസഞ്ചാരം നടത്തിജീവിതംകരുപ്പിടിപ്പിക്കാൻ മുതിർന്നിടുന്നോരേ,ചിതലരിച്ച ചെങ്കൊടികളുമേന്തി,ചിതകൾ തീർക്കുവാനണഞ്ഞിടുന്നോരേ,കപടവേഷങ്ങളനുവേലംകെട്ടി-യപമാനിക്കുന്ന ഭരണവർഗ്ഗമേ,ഇതിനൊക്കെക്കാലം മറുപടി നൽകു,-മതിവിദൂരമ,ല്ലടുത്തുനാളുകൾ!എവിടെനിങ്ങടെ ചുവന്നറഷ്യയും,എവിടെനിങ്ങടെ ചുവന്നചൈനയും?എവിടെനിങ്ങടെ സ്ഥിതിസമത്വത്തിൻനവനവാശയ പ്രകമ്പനങ്ങളും?മനുഷ്യത്വം…

” ഒറ്റമരത്തണലിൽ “

രചന : ഷാജു. കെ. കടമേരി ✍ തിക്കി തിരക്കി കുമറിവിയർത്ത ബസ്സ് യാത്ര കഴിഞ്ഞ്കോളേജിലേക്കുള്ള വഴിയിൽമഞ്ഞുണങ്ങാത്ത ഫുട്പാത്തിന്റെഅരിക് കടക്കുമ്പോഴുള്ളഒറ്റമരത്തണലിലാണ് അവനെപതിവായി കാണാറ് .വെയിൽതുള്ളികൾചിതറി വീഴാൻ മടി കാണിച്ചമഴമേഘക്കാറ് തുന്നിയനട്ടുച്ചയിൽ ഹോട്ടലിന്റെപിന്നാമ്പുറത്തെ എച്ചിലിലകളിൽകയ്യിട്ട് വാരി തിന്നരണ്ട് കുഞ്ഞ് കണ്ണുകൾകയ്യിൽ കൊടുത്ത അൻപത്രൂപ…

വസന്തം വിരുന്നുവന്നു

രചന : എം പി ശ്രീകുമാർ ✍ ഇന്നു വസന്തം വിരുന്നു വന്നുഇളംമഞ്ഞു തൂകി ചിരിച്ചു വന്നുനിന്റെ മുഖത്തേയ്ക്കൊഴുകി വന്നുനീരജം പോലെ നിറഞ്ഞുനിന്നുഅങ്ങനെതന്നെയവിടെ നിന്നുനിന്നെ പ്രണയിയ്ക്കുന്നെന്ന പോലെ !ചിന്തകൾ സിന്ദൂരം തൂകിടുന്നൊചെന്താമരപ്പൂങ്കവിളുകളിൽ !മന്ദാരപ്പൂമഴ പെയ്തിടുന്നുചന്ദനഗന്ധം പരന്നിടുന്നുചെമ്മാനകാന്തി പടർന്നിടുന്നൊ !ചെങ്കതിരോൻ വന്നുദിച്ചിടുന്നൊ !ചന്ദനത്തെന്നലുലാത്തിടുന്നൊ…

🪴 മാനസ വൃന്ദാവനത്തിലൂടെ🪴

രചന: കൃഷ്ണമോഹൻ കെ പി ✍ മധുബിന്ദുവിറ്റുന്ന മലരിതൾ പോലൊരുമഹിതപ്രഭാതത്തിൻ ചെന്നിറത്തിൽമതിമറന്നോതുന്നു വാക്കുകൾ മത്സഖേമനമോടെ നേരുന്നു, സുപ്രഭാതംനീളെപ്പരക്കുന്ന നവ്യസുഗന്ധത്താൽപൂരിതമാകുന്ന യാമമൊന്നിൽനീരജം പുഷ്പദലങ്ങൾ വിടർത്തിയോപൂവണിഞ്ഞോ,രാഗ വിസ്മയങ്ങൾമാനസമെന്നൊരു നാദവിപഞ്ചികമാധുര്യമുള്ളൊരു ഗാനവുമായ്മായാത്ത രോമാഞ്ചകഞ്ചുകം ചാർത്തിയമാമകപ്പുൽക്കുടിൽ സാനുവിങ്കൽമാനത്തു നിന്നൊരു മഞ്ജുള ഗാത്രി പോൽമാദക സ്വപ്നം പറന്നിറങ്ങീപാത തന്നോരത്തു…

“വെളിവു നിറഞ്ഞോരീശോ…” രചിച്ചത്കൊട്ടാരത്തില് ശങ്കുണ്ണി

രചന: ജോബ് (ഗിന്നസ്) പൊറ്റാസ് ✍ ഓര്ത്തഡോക്സ് സഭയിലെ വിശുദ്ധ കുര്ബ്ബാന ആരംഭിക്കും മുമ്പുള്ള “വെളിവു നിറഞ്ഞോരീശോ…”എന്ന ഗാനം എഴുതിയത് ഒരു ഹിന്ദുവാണെന്ന് എത്രപേര്ക്ക് അറിയാം?. ഐതിഹ്യമാല എന്നകൃതിയിലൂടെ നമുക്കെല്ലാം സുപരിചിതനായകൊട്ടാരത്തില് ശങ്കുണ്ണിയാണ് പ്രസിദ്ധമായ ഈഗീതം രചിച്ചിട്ടുള്ളത്. ഈ ഗാനം മാത്രമല്ല…