അഭയാർത്ഥികൾ
രചന : മംഗളാനന്ദൻ✍ തപ്തമാനസരാകു-മഭയാർത്ഥികളിന്നീക്ഷുബ്ധസാഗരത്തിലെനൗകയിലലയവേ,അഭയം തരാനൊരുതീരമുണ്ടാകാമെന്നശുഭചിന്തയിലനി-ശ്ചിതത്വം മറക്കുന്നു.പതിനായിരമോരോതീരത്തുമടുക്കുമ്പോൾപ്രതിരോധത്തിൻ മുള്ളു-വേലിക്കു തോക്കിൻ കാവൽ!ദുർഭഗർക്കിടം നഷ്ട-മാകുമീ ധരിത്രിയിൽനിർഭയം ഖഗങ്ങൾ ദേ-ശാടനം നടത്തുന്നു.കരുതിയിരുന്നതീപാവങ്ങൾ, ജന്മംകൊണ്ടകരയിൽ ജീവിക്കുവാ-നുണ്ടു നേരവകാശം.ഒരിക്കൽ നിഷ്കാസിത-രായവരറിയുന്നു,തിരിച്ചു പോകാൻ വീണ്ടുംപൊരുതി ജയിക്കേണം.വന്മതിലുകൾ വന്നുവഴികളടഞ്ഞു പോയ്ജന്മനാട്ടിലേക്കുടൻകേറുവാനാവില്ലത്രേ.അകലെയോരു കരതെളിഞ്ഞു കാണാറായിഅലയാഴിയിലല-യുന്നവർക്കാകാംക്ഷയായ്.അലറും കടലിന്റെ-യുന്മാദം വളരുന്നുപലരും മറിയുന്നതോണിയിൽ പിടയുന്നു.ദൃശ്യമാദ്ധ്യമങ്ങളീകാഴ്ചകൾ പകർത്തുന്നുവിശ്വപൗരന്മാർക്കതുവാർത്തയായ്…