Month: June 2024

മഴമേഘം

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ചുട്ടു പഴുത്തിട്ടു ഭൂമി കരഞ്ഞപ്പോൾവരുണദേവൻ ഒരു വരം കൊടുത്തു.ആവോളം മഴപെയ്തു ഭൂമിക്കു കുളിരേകിമഴമേഘമേ നീ തിരികെ വരു.മണവാട്ടി പോലെ നാണം കുണുങ്ങിമഴമേഘം പനിനീർ തളിച്ചു വന്നു.തട്ടത്താൽ മുഖം മൂടി നാണിച്ചു നിന്നവൾചാറ്റൽ മഴയായ്…

കൊല്ലക്കാരനാണ്, ദേശിംഗനാട്ടിൽ പണ്ട്. ഒരു പൈങ്കിളിക്കവിത.

രചന : ദിജീഷ് കെ.എസ് പുരം.✍️ കൊല്ലത്തെമ്പാടുംകശുവണ്ടിക്കമ്പിനികൾപൂത്തും കായ്ച്ചുംനിന്നിരുന്നപഴയ പ്രതാപകാലം.മാനത്തെ വെള്ളമേഘങ്ങളെകരിയുണ്ടകളാൽ വെടിവയ്ക്കുന്നവലിയ പുകക്കുഴലുകൾഎങ്ങും ഞെളിഞ്ഞുനില്ക്കുന്നു.ഓരോ ശ്വാസത്തിലുമള്ളിപ്പിടിച്ചുകേറുന്നകശുവണ്ടിയുടെ വറവുമണം.കൊല്ലത്തെപ്പെണ്ണുങ്ങളുടെഅതുല്യമായ കരവിരുതിൽ,കാസ്രോട്ടെ, അങ്ങ് ആഫ്രിക്കേന്ന്കപ്പലിലെത്തിയ – തോട്ടണ്ടികൾതോടുപൊളിഞ്ഞ്,തൊലിയുരിയപ്പെട്ട്ഉടൽമുറിയാതെ നഗ്നമാക്കപ്പെട്ട്കോരിത്തരിച്ചിരുന്നരുചികളുടെ സുവർണ്ണകാലം.പൈങ്കിളി പ്രസിദ്ധീകരണങ്ങൾമൾട്ടി കളറിൽ അണിഞ്ഞൊരുങ്ങിയെത്തിയപുഷ്ക്കരകാലം.മലകളൊന്നും അബ്ദുള്ളമാരുടെഅടുത്തേക്കെത്തിയില്ലെങ്കിലും,‘പുനത്തിൽ കുഞ്ഞബ്ദുള്ള’‘മ’ വാരികകളെ തേടിയെത്തിയവേറിട്ട എഴുത്തുകാലം.ആ സമയത്താണ്രമണി…

നായപുരാണം

രചന : അരവിന്ദ് മഹാദേവന്✍ ” എടീ നീയറിഞ്ഞോ ടൂവീലറിന് കുറുകെ ചാടിയ പെറ്റിനെ തല്ലിക്കൊന്നെന്ന് , അതും അപകടം പറ്റിയയാള്‍ എണീറ്റ് പോയതിന് ശേഷം അവിടെ കൂടി നിന്ന ചില എമ്പോക്കി ചെക്കന്മാരാണത്രേ ആ ക്രൂരത ചെയ്തതെന്ന് “നായസംരക്ഷണ സംഘടനയുടെ…

അർദ്ധനാരീശ്വരം

രചന : ശരത് ബാബു കരുണാകരൻ പല്ലന ✍ ആദ്യകിരണങ്ങളേറ്റ് സ്വർണ്ണനിറമാർന്ന നീഹാരനഗ സൗന്ദര്യമായി നീ ഇറങ്ങി വരിക!നിൻ്റെ സൗരഭവും സൗരഭ്യവും എന്നിൽ പകർന്നൊരുപുഷ്പ ശൈലൂഷമായി നീയെന്നെ ഉണർത്തിയെടുക്കുക!എന്നെച്ചുറ്റി വരിഞ്ഞ ശ്യാമാഹികളെ വലിച്ചെറിഞ്ഞെൻ്റെമഹാവടുക്കളിൽ നീ മൃദുവായി തലോടുക!വിഭൂതി പടർന്ന നരിചീരവത്കലങ്ങളൂരിയെൻ്റെഹൃത്തടത്തിൽ നിൻ…

പ്രകൃതിയുടെ വരദാനം മറയുന്ന കാഴ്ചകൾ🩵

രചന : അൽഫോൻസ മാർഗരറ്റ്✍ കാട്ടിൽ നിന്നീറൻമുളയറുത്തുംതോട്ടിന്നരികിലെ കൈതോല കീറിയുംപ്രകൃതിതൻ സ്നേഹത്തിൽ മായങ്ങൾ ‘ചേർക്കതെവട്ടിയും കുട്ടയും മുറവും മെടയുന്നോർ . സുന്ദരസ്വപ്നങ്ങൾ കണ്ടുറങ്ങാനുംസ്വപ്നങ്ങൾ തീർന്ന ജഢത്തിനുറങ്ങാനുംതഴപ്പായയില്ലാത്ത വീടുകാണില്ല;പണ്ടുകാലത്തീ കേരള ഭൂമിയിൽ ഇന്നോ തഴപ്പായപോയ്മറഞ്ഞു ;വട്ടിയും കുട്ടയും കാണ്മാനേയില്ല.പോയകാലത്തിൽ മഹത്വംവിളിച്ചോതാൻവിരളമായ് കാണാം; വിലയും…

പ്രിയപ്പെട്ട മത്തീ,

രചന : സഫി അലി താഹ✍ പ്രിയപ്പെട്ട മത്തീ,എഴുത്ത് കിട്ടി, വായിച്ചുവിവരങ്ങൾ അറിഞ്ഞപ്പോൾ വല്ലാതെ സങ്കടം തോന്നി.പലരും പഴഞ്ചൻ കാറിന്റെ ഡിക്കിയിലും കരിപ്പടിച്ച ചട്ടിയിലും നിന്നെ അന്ന് ഒതുക്കിയതിൽ ഇത്രമാത്രം സങ്കടം ഉണ്ടാകുമെന്നറിഞ്ഞില്ല.ബാക്കിയുള്ളതൊക്കെ സിങ്കിൽ വെച്ച് മിനുക്കുമ്പോൾ നിന്നെ വാഴച്ചോട്ടിൽ കൊണ്ടുപോകാതെ…

മലയാളി

രചന : റോയ് കെ ഗോപാൽ ✍ പുറം പൂച്ചില്‍അടയാളപ്പെടുന്നവന്‍മലയാളിയെങ്കില്‍ഭരിക്കുന്നവരെയുംപ്രതികരിക്കുന്നവരേയുംകണ്ണടച്ച് വിശ്വസിക്കുക,വേറെ മാര്‍ഗമില്ല ..!ഇല്ലെങ്കില്‍ കുനിച്ചു നിര്‍ത്തിഓശാന പാടും..!!കുമാരനാശാനെഅടിച്ചു മാറ്റും ..!!അറ്റം ചെത്തി ഉപ്പിലിടും..!പൊന്‍ കുരിശൊന്നുനെഞ്ചത്ത്‌ കുത്തും..!!ഓമും ചന്ദ്രനും കുരിശുംവരച്ചുചേര്‍ത്തുമതേതരത്വം ചൊല്ലും..!!പിന്നെ,അടക്കിപ്പിടിച്ചു സംസാരിക്കുംഒന്നൂതി വീര്‍പ്പിച്ചാല്‍ മതിആ നായ്ക്കള്‍ നമ്മള്‍ പറയുന്നിടത്ത്കുരയ്ക്കും.!!നന്ദിയുള്ളവരാ..തീറ്റികൊടുത്തു തുടലിട്ടാല്‍…

ബന്ധങ്ങൾ

രചന : ഷീന വർഗീസ് ✍ ബന്ധങ്ങൾ ആരോഗ്യത്തോടെ മുന്നോട്ടു പോകാൻ ചില അതിരുകൾ ആവശ്യമാണ് .മറ്റൊരാളുടെ തികച്ചും സ്വകാര്യവും വ്യക്തിപരവുമായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കുക എന്നതാണ് അതിലേറ്റവും പ്രധാനം . നമ്മൾ അറിയേണ്ടതുണ്ടെങ്കിൽ അവർ പറയും. പഠിച്ചിറങ്ങിയ പിള്ളേരോട് ജോലി…

ഞാൻ—വിശ്വൻ!

രചന : പി.ഹരികുമാർ✍ യാത്രികൻ,ഞാൻ—-വിശ്വൻ.പരുക്കൻ പാറ,യുരുണ്ടൊഴുക്കിൽമെരുങ്ങി,മൃദുത്വമാർന്നുരുളൻ,വെൺ മിനുസ സ്വത്വമായ്,മുൻമുറിയിലലസ താലത്തിൽഅലങ്കാര കുതുകമായ്,വിശ്രമമവിശ്രമം——2ഞാൻ കവിതയെഴുതുന്നു.അല്ലല്ലെന്നെയെഴുതുന്നു—-കവിത;കാരപ്പഴത്തിൻ്റെയൊത്തിരി ചവർപ്പും,പാകപ്പഴത്തിൻ്റെയിത്തിരി ചൊടിപ്പും.ആരോരുമോരാത്തതതൊഴുക്കുന്നുഞാനറ്റ്ലാൻറിക്കിൽ;കരിമീൻ രുചിയായവിടെയെത്തിക്കുവാൻ.വേണമതിനൊരു സുനാമി,ആർക്കറിയാം,വേറിട്ടറിയാതവണ്ണം മാഞ്ഞെന്നുമായിടാം,കട്ടിയുപ്പിലെൻ്റെയിത്തിരി മാധുരി—–ചെളിമണ്ണിൽനിന്നെത്രയോ കാതമുയരെ,പടുത്തു ഞാനെന്തിനെൻ മഴവിൽ മുൻമുറി?!———

എബ്രഹാം ഫിലിപ്പ്, സി.പി.എ. ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡിലെ മുൻനിര സി.പി.എ ആയ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ന്യൂയോർക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ സെൻറർ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ…