Month: June 2024

കുലപതികൾ

രചന :മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ അച്ഛനുമുണ്ടൊരു ഹൃദയംഅച്ചുതണ്ടാമൊരു ഹൃദയംഇരുചെവി മറുചെവിയറിയാതെഉള്ളിലൊതുക്കുന്നു വിവശതകൾ അച്ഛനുമുണ്ടൊരു ജീവിതംഅച്നോർമ്മിക്കാത്ത ജീവിതംഅച്ഛന്റെ ഉള്ളം തുറക്കാതെകൊണ്ടുനടക്കുന്ന ജീവിതം സ്വന്തം കാര്യങ്ങൾ പിന്നെ മതിസ്വന്തക്കാർക്കെല്ലാം ആദ്യ പടിമക്കളെയുള്ളിൽ ലാളിക്കുമ്പോൾമുഖത്തുള്ള ഗൗരവം ആരറിയാൻ ചിരിക്കാത്ത മുഖത്തുള്ള നീർച്ചാലുകൾചിരിച്ചാലും കരയുന്ന ഉൾക്കാമ്പുകൾനിമിഷങ്ങൾ വർഷങ്ങൾ…

പ്രണയത്തിന്റെ അന്തരം.

രചന : ബിനു. ആർ.✍ ചിന്തകളിൽ പലപ്പോഴുമന്തരമുണ്ടാകാംവന്നവഴിയും അന്തരമുള്ളതായിടാംചിലപ്പോൾ ചിന്തകൾ ഒരേ നേർരേഖയിൽചരിക്കാതെനിമ്നോന്നതമായും വരാം. ഹൃത്തടങ്ങൾ ചിന്താശൂന്യതയിൽ വൃത്തിഹീനമെങ്കിൽഹൃദയത്തിൽ പ്രേമം കൊഴിഞ്ഞുപോകാം!സത്ചിന്തകളിൽ ഔന്നത്യംനേടിയാൽ പരമാനന്ദമുണ്ടാകുംദുഷ്ചിന്തകൾ ചിതറിത്തെറിച്ചാൽദുഃഖവുമുണ്ടായിവരും..! മാനസേശ്വരിയിൽ വിശ്വാസം കൊഴിഞ്ഞുപോകെമാനസികങ്ങളിൽ വിക്ഷോഭങ്ങളുണ്ടാകാംജീവിതം തുടരാനാവില്ലെന്ന ചിന്തയാൽഇരുഹൃദയങ്ങളിൽ അന്തരം വന്നുചേരാം. അകന്നിരിക്കുമ്പോൾ ചിലപ്പോൾ പ്രണയമുണ്ടാകാംചിലനീക്കിയിരുപ്പുകൾ…

അച്ഛന്റെ കോണകം.

രചന : സ്വപ്ന എം✍ മുറ്റത്ത് അഴേല്അച്ഛന്റെ കോണകംപല നിറത്തിലുള്ളത്ഉണക്കാനിട്ടുണ്ടാകും.നിന്റെ കോണകമെല്ലാംതീട്ടക്കുണ്ടിലിടുമെന്ന്അഴ നോക്കിഅച്ഛമ്മ, അച്ഛനെ ശാസിയ്ക്കും.വീട്ടിലെ കുട്ടികൾചുണ്ടു വിടർത്താതെചിരിയ്ക്കും.ഒറ്റകല്ലിൽ നിന്ന് കുളിയ്ക്കുമ്പോൾഅച്ഛന്,പരമശിവന്റെ രൂപം!ഗംഗയോട് സാമ്യമുള്ളരമണി, വേലിയ്ക്കിടയിലൂടെഅമ്മ കാണാതെഅച്ഛനെ നോക്കുന്നത്ഒളികണ്ണിലൂടെ കണ്ടിട്ടുണ്ട്.അച്ഛനപ്പോൾ മുതിർന്നവരുടെ ഭാഷയിലെന്തോരമണിയോട് ആംഗ്യം കാണിയ്ക്കും!വിറക് വെട്ടിവിയർപ്പ് വടിച്ച്മഴുപിടിച്ചു നിൽക്കുന്നകോണകധാരിയ്ക്ക്പരശുരാമന്റെ രൂപം!സന്ധ്യയ്ക്ക്ഭസ്മം…

സെമിത്തേരിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ഇന്നാണ്.

രചന : ശിവൻ✍ അജണ്ട തയ്യാറാക്കി കൊടുത്തത് ആദ്യം അവിടെ എത്തിയ കുഞ്ഞെൽദോവയസ്സ് – 118.മരണ കാരണം , കടം മൂടിയ വീടും കുടുംബവും മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയാതെ വന്നപ്പോൾ നാണക്കേട് ഓർത്തുള്ള ആത്മഹത്യ.അവശേഷിച്ച രണ്ടു വിരലുകൾ കൊണ്ടാണ് അദ്ദേഹം…

പുസ്തകം

രചന : തോമസ് കാവാലം✍ പുസ്തകമെന്റെ മസ്തിഷ്കമതിൽവാസ്തവലോകം കാണിച്ചുതരുംവസ്തുതയെല്ലാം വരച്ചുകാട്ടുംദുഃസ്ഥിതിയെത്രമേൽ വന്നീടിലും. നേരം പോയി മമ നേരും പോയികരകാണാതെയുഴലും നേരംകരളിൽവിടരും പൂവുകൾപോൽഅറിവിൻ സാന്ത്വന സ്പർശമേകും. ഉയരെയുയരെ വിശ്വമിതിൽവളരുവാൻ നമ്മൾ ശാശ്വതമായ്കരളിൽ കാഞ്ചന ദീപവുമായ്ഇരുളു താണ്ടീടാം, സ്വപ്നംകാണാം. വിജ്ഞാന ദീപ്തിയാൽ വിസ്മയത്താൽവിജയരത്നങ്ങൾ വിളമ്പീടാംപുസ്തകങ്ങളുടെ…

എരിഞ്ഞടങ്ങൽ

രചന : ജയൻതനിമ✍ കുരുന്നുകൾനൊട്ടിനുണഞ്ഞ് നക്കിത്തുടച്ച്കാട്ടുപൊന്തയിലേക്ക് വലിച്ചെറിഞ്ഞപ്പോൾഓർത്തിരിക്കില്ല ഉയിർത്തെഴുന്നേൽക്കുമെന്ന്.ഒരു നാൾമണ്ണിൻ്റെ ഗർഭപാത്രപുറ്റു പൊട്ടിച്ച്വിണ്ണിൻ്റെ വിരിമാറിലേക്ക്ഞാൻ തല ഉയർത്തി.ധരിത്രിയുടെ കണ്ണുനീർദാഹജലമായികൂമനും കുറുനരിയുംഉറക്കം കെടുത്തിയപ്പോൾരാപ്പക്ഷികൾ താരാട്ടു പാടി.ഇളംതെന്നൽ തൊട്ടിലാട്ടിമിന്നാമിന്നികളും താരാഗണങ്ങളുംകൺചിമ്മാതെ കാവൽ നിന്നു.ഓരില, ഈരില, മൂവിലഞാൻ വളരുകയായിരുന്നു.മാനം മുട്ടെ…!പക്ഷികൾക്കു ചേക്കേറാൻഞാൻ ചില്ലയൊരുക്കി.വെയിലത്തു തണലായിമഴയത്തു കുടയായി.കുസൃതികൾ…

മയിലിനെ പറ്റി ചില കൗതുകങ്ങൾ..

രചന : റാണി ആന്റണി മഞ്ഞില✍ 🌻മയിൽ എങ്ങനെ സുന്ദരനായി കഥ കേൾക്കുഹിന്ദു പുരാണത്തിൽ വിഷ്ണുവിൻ്റെ വാഹനമായ ഗരുഡൻ്റെ ഒരു തൂവലിൽ നിന്നാണ് മയിലിനെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പണ്ടുകാലത്ത് മയിലുകൾക്ക് മങ്ങിയ തൂവലുകളായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കൽ രാവണനും ഇന്ദ്രനും തമ്മിൽ ശക്തമായ…

നന്ത്യാർവട്ടമെ

രചന : എം പി ശ്രീകുമാർ✍ മുറ്റത്തു നിന്നിത്ര നാൾപൂക്കൾ വിതറിയനന്ത്യാർവട്ടമെനീയിന്നു വീണുവൊ !എന്നും പുലരിയിൽനിറഞ്ഞ ചിരിയുമായ്മംഗളം ചൊല്ലിയനീയിന്നു വീണുവൊ !പൊന്നോണമെത്തുമ്പോൾപൂക്കളമൊരുക്കുവാൻഇത്രനാളെത്രമേൽപൂക്കൾ പകർന്നു നീമഴയിലും മഞ്ഞിലുംവെയിലിലുമെന്നല്ലഎന്നെന്നും പൂത്തു നിറഞ്ഞുവിളങ്ങി നീഉള്ളിൽ നിറഞ്ഞ നിൻനന്മകളല്ലയൊവെൺതാരക-പ്പൂക്കളായ് വിടരുന്നു !ലോഭമില്ലാതവപരത്തുന്നു ചുറ്റുംലാവണ്യമേറിയസന്ദേശസൂനങ്ങൾഇത്രനാളൊന്നിച്ചിവിടെ കഴിഞ്ഞു നാ-മിന്നു മുതൽ‘ക്കവിടം…

സ്വപ്നം പൊലിഞ്ഞവർ*

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ പച്ചപ്പുവിട്ടുപറന്നോരവർപറുദീസതേടിയലഞ്ഞോരവർപാരിൻനടുവിൽ പതിരായവർപാകമാവാതെകൊഴിഞ്ഞോരവർ കണ്ടൊരുകനവുകളെല്ലാംകരിമ്പുകച്ചുരുളിൽ മറഞ്ഞുകനിവൊന്നുകാട്ടിടാതെ,യീശ്വരൻകനൽത്തീയിലുരുക്കിരസിച്ചു നോക്കിയിരുപ്പുണ്ടങ്ങുദൂരെനോക്കിലുംവാക്കിലുംസ്നേഹംതുളുമ്പുവോർനോമ്പുനോറ്റിരിക്കുംബന്ധങ്ങൾനോവും മനസ്സിന്നുടമകളിന്നവർ ചിരിയായിരുന്നെന്നുംഗേഹങ്ങളിൽചിന്തകൾ നീറിനീറിയിന്നുചിരകാലസ്വപ്നംപൊലിഞ്ഞവരിൻചിതയാണവിടെയെരിഞ്ഞീടുവത് തളരാത്തദേഹം തളർന്നുപോകുന്നുതാങ്ങിനിർത്തുവാനിനിയേതുകരംതാരകക്കൂട്ടങ്ങളിൽ തെളിയുകയല്ലോതർപ്പണമേകുക വർഷമിനി ചോരുന്ന കൂരയ്ക്കു കീഴിൽചോരും കണ്ണീരുമായ്ക്കാൻചോരനീരാക്കിദിനമെണ്ണിയോർചോദ്യങ്ങളൊന്നുമില്ലാതെമറഞ്ഞു നെഞ്ചുപൊടിഞ്ഞാർത്തലയ്ക്കുന്നുനെഞ്ചിലേറ്റിയോരിൻ ഹൃത്തടംതകർന്നുനെടുംത്തൂണായെന്നും നിന്നവർനെടുനീളൻപെട്ടിയിൽ നിദ്രയിലല്ലോ പോകാൻ മടിച്ചും പോയവരുംപോയേറെനാളുകളായവരുംപോകില്ലിനിസ്വന്തമണ്ണിലഭയമെന്നുചൊല്ലിപോരുവാനേറെകൊതിച്ചവരും ഒരുവാക്കുമിണ്ടാതെനിശ്ചലമിന്നീഒടുവിലെയാത്രയിലൊന്നായിഒടുങ്ങാത്തവേദനതന്നവരിന്നുഒരുപിടിചാരമായൊടുങ്ങുകയല്ലോ മറവിക്കുമറവിയുണ്ടെന്നാകിലുംമാർഗ്ഗമടഞ്ഞവരിൻനൊമ്പരംമാറില്ലമായില്ല മായ്ക്കുവാനാകില്ലമരണമെത്തിതഴുകിടുംനാൾവരെ

നേർച്ചക്കോഴികൾ

രചന : ഗായത്രി രവീന്ദ്രബാബു ✍ കാക്കത്തമ്പുരാട്ടി ഒറ്റപ്പെട്ടിരിക്കുന്ന തുരുമ്പിച്ച മുള്ളുവേലിയിൽ പിടിച്ച് ഇന്ദു നിന്നു. കുടുങ്ങിക്കളിക്കുന്ന ഹൃദയം ഒന്നു തഞ്ചപ്പെടട്ടെ. ഈ കടുംതുടി ഒന്ന് അടങ്ങിക്കോട്ടെ.ഇനി നടക്കാം. നടന്നേതീരൂ. മുന്നോട്ടോ പിന്നോട്ടോ എന്നേ തീരു മാനിക്കേണ്ടതുള്ളു. ഇപ്പോൾ തീരുമാനിക്കണം. ഈ…