Month: July 2024

ബാലിയുടെ വാക് ശരം

രചന : മംഗളാനന്ദൻ✍ കർക്കടകത്തിന്നിരുൾമൂടിയ സന്ധ്യാനേരംകിഷ്കിന്ധയിലെത്തി-നില്ക്കുന്നെൻപാരായണംശാരികപ്പൈതൽ കാവ്യാ-മൃതവുമായിട്ടെന്റെചാരെ വന്നിരിക്കുന്നുകഥനം തുടരുന്നു.മാനിനിയാകും സീതാ-ദേവിയെ തിരയുന്നകാനനവാസക്കാലംവാനരദേശത്തെത്തി.ആതുരചിത്തത്തോടെമരുവും രാമൻ,വന-പാതയിൽ സുഗ്രീവനെ-ക്കണ്ടുമുട്ടിയ കാര്യംസാദരം കിളിമകൾചൊല്ലുന്നു, പരസ്പരംസോദരർ യുദ്ധംചെയ്തകഥയും പറയുന്നു.അഗ്രജനാകും ബാലി,തൻപ്രിയ സഹോദരൻസുഗ്രീവനൊപ്പം രാജ്യംരമ്യമായ് ഭരിച്ചു പോൽ.അധികാരത്തിൻ മധുനൽകിയ ലഹരിയിൽവിധി സോദരന്മാരിൽവിദ്വേഷം വിതച്ചുപോയ്.ബലവാനാകും ബാലി –യോടുതോറ്റോടിപ്പോയ-നിലയിൽ സുഗ്രീവനെ-ക്കണ്ടുമുട്ടിയ രാമൻ,കാനനദേശങ്ങളിൽസീതയെത്തിരയുവാൻവാനരപ്പടയുടെസേവനമുറപ്പാക്കി.പകരം…

മിഴിനീർപ്പൂക്കൾ…❣️

രചന : പ്രിയ ബിജു ശിവകൃപ ✍ സായന്തന കാറ്റേറ്റ് അലീനയുടെ മുടി പാറി പ്പറക്കുന്നതും നോക്കി പ്രിൻസ് ഇരുന്നു .. ബീച്ചിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു…എപ്പോഴും ഒരു നേർത്ത വിഷാദം അലയടിക്കുന്ന മുഖഭാവം ആണ് അലീനയ്ക്ക്… പുഞ്ചിരിയിൽ പോലും അതുണ്ടാകും……അവളെ…

മനുഷ്യരെ കൊല്ലുന്നപാതകൾ വികസനം.

രചന : അനിരുദ്ധൻ കെ.എൻ.✍ എന്തു സുരക്ഷ മനുഷ്യനു ജീവിക്കാൻഉണ്ടിവിടിന്നു നമുക്കെങ്ങും കാണുവാൻപാരിസ്ഥിതിക പ്രകമ്പനം സൃഷ്ടിച്ചുമൂല പ്രകതിയെ ഇല്ലാതെയാക്കുന്നുമാമലശ്രേണികൾ വെട്ടിനിരപ്പാക്കിപാരിസ്ഥിതിക പ്രകമ്പനം സൃഷ്ടിച്ചുനാലുവരിപ്പാത എട്ടുവരിപ്പാതപത്തുവരിപ്പാത നീളവേ നിർമ്മിച്ചുനാശം വിതച്ചു വികസനമെന്നോതിനാടുഭരിക്കുവോർക്കെന്തവധാനത-യുണ്ടു വികസനമെന്നവാക്കിന്നർത്ഥംവല്ലതുമുണ്ടെന്നറിയില്ലൊരിക്കലുംപാരിസ്ഥിതി വഷളത്തം സൃഷ്ടിച്ചുമണ്ണില്ലാതാക്കുകയെന്നുള്ളതാകുന്നോ?എന്തു പരിരക്ഷ ചെയ്തിട്ടവർ ചെയ്വുനീളെ വികസനമെന്നറിയില്ലാർക്കുംവർഷ ൠതു…

കുരുക്കുകൾവിൽപനക്ക്

രചന : ടി.എം. നവാസ് വളാഞ്ചേരി .✍ തൂക്കമൊപ്പിക്കാനുള്ള തിരക്കിൽ തൂക്കുകയറിലേക്കുള്ള യാത്രയിലാണ് മലയാളി . മോഹിപ്പിക്കുന്ന വാഗ്ദാന പെരുമഴയുമായി വായ്പ സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊന്തുമ്പോൾ കൂമ്പടഞ്ഞ് കൂട്ടമരണത്തെ പുൽകുന്ന കെട്ട കാലത്തിന്റെ നേർക്കാഴ്ച …. നാളേറെയോടി പുറം നാട്ടിലൂടവൻ നാടിതിൽ…

പഴമ്പൊരുൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ എവിടെ നാടിൻ്റെ സംസ്കാരപൈതൃകംഎവിടെ നാടിൻ്റെ സമ്പൽസമൃദ്ധികൾ?എവിടെനാമന്നുറക്കനെപ്പാടിയോ-രവികലസ്നേഹ സൗഹൃദശ്ശീലുകൾ! ഇവിടെ ഞണ്ടുകൾ,ഞാഞ്ഞൂലുകൾ വൃഥാ,കവിതകൾ ചമയ്ക്കുന്നഹോ നിസ്ത്രപം!അതിനെ വാനോളമയ്യോ,പുകഴ്ത്തുവാൻക്ഷിതിയിലുണ്ടു സാഹിത്യനപുംസകർ! കപടലോകമേ നിന്നെനോക്കിപ്പണ്ടുകവിയൊരുത്തൻ മൊഴിഞ്ഞതോർക്കുന്നുഞാൻ!ഒരു വിശുദ്ധഹൃദയത്തിനാവുമോ,പരമവിഡ്ഢിതൻ പിന്നിൽ ചരിക്കുവാൻ? പ്രകൃതിതൻ സൂക്ഷ്മഭാവങ്ങളോരാത്തവികൃത ജൻമത്തിനെങ്ങനെയായിടുംസുകൃതപുഷ്പവനങ്ങൾ തേടിപ്പറ-ന്നമൃതകാവ്യസരസ്സിൽ നിരാടുവാൻ പരമചിന്തയിൽ നിന്നേ…

ഒരു വർഷമേഘഗീതം.

രചന : ജയരാജ്‌ പുതുമഠം.✍ പുലരിയിൽ വീണ മഴയിൽഅരികിൽവന്ന കുളിരിൽപ്രണയപല്ലവി സരളമായെൻചെവിയിൽ മൂളിയ കുയിലേതഴുകിയൊഴുകുംഈ അമൃതധ്വനികൾപുതുയുഗത്തിൻ സിരയിലാകെ അഴകുമങ്ങിയ മലർവനത്തിൻഅരികിലാരും വരികയില്ലിനിഒരുങ്ങിനിൽക്കൂ കഥയുമായിഒടുവിലിത്തിരി സ്‌മൃതികൾ മീട്ടാം മതിഭ്രമങ്ങൾ കളിയരങ്ങുകൾകനകശോഭയിൽ അഭിരമിയ്ക്കാൻശ്രുതികൾചേർത്ത് പറന്നുയർന്നുതൊടിയിൽനിന്നും മലരേ പ്രണയഗാത്രം ഇണയെതേടുംതരളഖനിതൻ ഉപവനത്തിൽഹൃദയമേഘം ഇതൾവിരിക്കുംതുഹിനതൽപ്പം ഒരുങ്ങിനിൽപ്പൂ

മഴക്ക് മണ്ണിനോട്

രചന : ജോളി ഷാജി ✍ മഴക്ക് മണ്ണിനോട്പ്രണയം പെരുകുമ്പോൾപൊരുതി ജയിക്കാൻമനുഷ്യന് കഴിയില്ല…ഒന്നിച്ചൊന്നായിഇണപിരിയാതെനിങ്ങൾ കടൽ തേടിഅകലുമ്പോൾകൂടെ കൊണ്ടുപോകുന്നതെത്രജീവനുകളെയാണെന്നോ…മുന്നിൽ കാണുംതടസ്സങ്ങൾ തട്ടിമാറ്റിഉഗ്ര കോപികളായിമണ്ണും മഴയുംകുത്തിയൊലിക്കുമ്പോൾഒരു നാട് പോലുംഭൂവിൽനിന്നും മറയുന്നു…പ്രണയം പെരുത്തനിങ്ങൾ മണ്ണിലൊന്നായിദുരന്തംവിതക്കുമ്പോൾഉരുകിയൊലിക്കുന്നുമർത്യന്റെ കണ്ണുകൾ…ഒറ്റ മഴയെതാങ്ങാൻ കഴിയാത്തവരിലേക്ക്ഒരു കടലായ് നീപെയ്തിറങ്ങുമ്പോൾനിന്നെക്കുറിച്ചുകവിത രചിച്ചവർപോലുംനിന്ദയോടിന്നുപുച്ഛിച്ചു പുലമ്പുന്നു…ഓ പ്രിയപ്പെട്ടവളേമടങ്ങൂ…

നമ്മുടെ നാടിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ അതീവ സങ്കടത്തിലാണെങ്കിലും ചില കാര്യങ്ങൾ തുറന്ന് എഴുതാതിരിക്കാനാവില്ല.

രചന : പ്രസാദ് ✍ അറബിക്കടലിനും, സഹ്യപർവ്വതത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന, ഏറ്റവും വീതികൂടിയ ഭാഗത്ത്‌ വെറും 88 കിലോമീറ്റർ മാത്രമുള്ള; 8000 അടിവരെ ഉയരമുള്ള സഹ്യപർവതത്തിന്റെ നിറുകയിൽ നിന്ന് അറബിക്കടൽ വരെ കുത്തനെ ചരിഞ്ഞ് കിടക്കുന്ന, പ്രായേണ മണ്ണാഴമില്ലാത്ത റിബൺ പോലുള്ള…

പേക്കിനാവ്

രചന : വർഗീസ് വഴിത്തല✍ കടലിന്റെ ദുഃഖം കടംകൊണ്ട കാർമുകിൽആർത്തലച്ചലറിക്കരയുന്ന രാവിൽചൂഴും പനിച്ചൂടിനുള്ളിൽ മുഖം പൂഴ്ത്തിമൗനം പുതച്ചിരുൾക്കൂട്ടിൽ മയങ്ങവേ ഞെട്ടറ്റു വീഴുന്നു പെരുമഴത്തുള്ളികൾവെട്ടിപ്പുളയുന്നു വെള്ളിടിപ്പിണരുകൾദുർന്നിമിത്തത്തിൻ മുനകൊണ്ട കനവുകൾപേക്കിനാവോടം തുഴയുന്നു നിദ്രയിൽ ഹുങ്കാരശബ്ദം മുഴക്കുന്നു മാരുതൻമുടിയാട്ടമാടുന്നു മാമരക്കാടുകൾസർവ്വംസഹയായ് നിലകൊള്ളുമുർവ്വിതൻമാറിൽ കനം തൂങ്ങിയിടറുന്ന നോവുകൾ…

കപ്പോളത്തിയമ്മ

രചന : ജയപ്രകാശ് കെ ബി ✍ തുളു ഗോത്രത്തിൻ്റെ അമ്മദൈവമായ മലവേട്ടവരുടെ നെരിവീയമ്മയായ കപ്പോളത്തിയമ്മയുടെയാണ് രാമായണ മാസം. പെറ്റ് പോറ്റുന്നവൾഅമ്മയാകുന്നു.കപ്പോളത്തി പെറ്റതും പോറ്റതുംനെറിവായിരുന്നു.ജാതിവെറികൾക്കെതിരെഅവളുടെ നെറിവുണർന്നപ്പോൾ,തമ്പ്രാക്കളവളുടെസർവ്വാംഗം കൊതിച്ചു.സർവ്വാംഗകൊതിക്ക്അയിത്തമേയില്ല.കപ്പോളത്തിക്കന്യയുടെചർമ്മം പൊട്ടിക്കാൻഅവർ ആവത് പണിയെടുത്തിട്ടുംഅവൾ തടഞ്ഞുനിന്നപ്പോൾ,അവർ ഇരുപതാമത്തെഅടവു പയറ്റികപ്പോളത്തി വ്യഭി-ചരിച്ചു പോൽ!വ്യഭിചാരത്തിന് ശിക്ഷയുണ്ട്തമ്പ്രാക്കൾ വിധിച്ചതുംകപ്പോളത്തി…