തണൽമരങ്ങൾ.
രചന : ബിനു. ആർ✍ ഞാൻ നട്ടുനനച്ചു കുറെതണൽ-മരങ്ങളെന്റെ പറമ്പിലെ വെള്ളാരംകല്ലുകൾക്കിടയിൽ, ഒരിക്കലുംമുന്നേറിവേരുപിടിക്കാത്തൊരുവരണ്ടജീവിത-സത്യത്തിൻ മൂർച്ചകൾക്കിടയിൽ!ചില ചിത്രങ്ങളെന്നെനോക്കിയിപ്പോഴുംകൊതിപ്പിക്കാറുണ്ട്നിറഞ്ഞഹരിതത്തിന്റെ ദേവരചനയിൽ,എന്നെങ്കിലുമെൻമനസ്സിന്റെചീങ്കല്ലുകൾക്കിടയിൽ കൊതിക്കാറുണ്ട്,ഏറെ വളർന്നുകിട്ടുമെൻപ്രതീക്ഷതൻ ജീവിതഹരിതങ്ങൾ!കാലം പലപ്പോഴുംകൊഞ്ഞനം-കുത്തി ചിരിക്കാറുണ്ട്എന്റെ ജീവിതമാകും വരണ്ടനിലത്തിൽതണൽമരങ്ങളെ കണ്ടിട്ട്ജീവിതപച്ചപ്പുകളെല്ലാം പഴുക്കാതെവാടിക്കൊഴിയുന്നതുകണ്ടിട്ട്സ്വപ്നങ്ങൾപ്പൂക്കും ചെറുകായ്കൾഒരുവാക്കുപോലും ചൊല്ലാതെവിണ്ടുകീറി പൊഴിയുന്നതു കണ്ടിട്ട്,വാനത്തിൽതാരനിരകളുംകൺചിമ്മുന്നുണ്ട് മൗനമായ്!എന്നെങ്കിലും പൂക്കുംകായ്‌ക്കുമെന്ന്ചിന്തിക്കുന്നുണ്ടാവുമീ സമത്വസുന്ദരതണൽമരങ്ങളെങ്കിലുമെൻജീവിതസായാഹ്നത്തിലെങ്കിലും,ഒരുപറ്റംകിളികളുടെ സന്തോഷാരവങ്ങൾകേൾക്കുവാൻ…