രചന : ബിനു. ആർ ✍ നീലരാവിലന്നുനിന്നെ, കാത്തിരുന്നൊരുനീലനിലാവിൽ,മനസ്സിന്നൊടുവിലൊരുനീറ്റലും തന്നുപോയൊരുനിറകൺചിരിഇപ്പോഴും കണ്ണിനുപിന്നിൽ തൈതാരംകളിക്കുന്നുണ്ട് ചന്ദ്രികയിലെ കരിമുകിൽപോൽ.ആളൊഴിഞ്ഞൊരു മധുരതെരുവിൽആരേയും കാണാതെ മുന്നുംപിന്നുംപോയതോർക്കുന്നുവോ വിരഹമേ,ഒരിക്കലുംവേർപിരിയില്ലെന്നൊരുകപ്പത്തണ്ടിൻ മാലയിൽ,കളിയായ്,കൊരുത്തൊരുജീവിതം തട്ടിതകർന്നുപലവഴിക്കുപിരിഞ്ഞപ്പോഴെങ്കിലും.ആളൊഴിഞ്ഞൊരുവീടിന്നകത്തളത്തിൽപാതിരാവിലൊരുമിന്നായംപോൽ,കഥകളിപോൽ,കത്തുംകളിവിളക്കിന്മുന്നിൽഒളിഞ്ഞുനോക്കിക്കടന്നുവന്നതുംപാലപ്പൂവിൻഗന്ധമാകെയുംഎനിക്കുചുറ്റുംവാരിവിതറിത്തന്നുപോയതുംഓർക്കുന്നുവോപ്രണയമേ നീ.ഒരുപാതിരാമയക്കത്തിൽ നനുത്തുവീശിയപാതിമയക്കത്തിന്നോർമ്മയിൽമന്ദമാരുതനിലൂടെയൊരുനുറുങ്ങുമധുവൂറും മണിക്കിനാവായ്എന്നരികിൽവന്നിരുന്നതും കൊഞ്ചിയതുംമറന്നുവോയെൻ പ്രണയമേ.അന്നുനീപോകുമ്പോൾകാഞ്ചനകൗതുകവു-മായി പ്രഭാകരൻ നിറച്ചാർത്തണിഞ്ഞതുംകിളികൾ കളമൊഴികൾ പൊഴിച്ചതുംവന്നിപ്പോഴും നിറയുന്നുണ്ടെൻമാനസത്തിൽ..വിരഹമേ,ഒരുവേനലറുതിയിൽതീഷ്ണ-വെയിലിലൊരു അഞ്ജലോട്ടക്കാരൻകൊണ്ടുവന്നൊരഞ്ജലിൽ പ്രണയമൊരുപേക്കിനാവായ്,കൊണ്ടുപോയതുംമതംപറയുന്നതിന്നപ്പുറത്തേക്കൊന്നുംചൊല്ലാനാവതില്ലെന്നു…