Month: July 2024

പള്ളിപറമ്പിലെ

രചന : ബഷീർ അറക്കൽ ✍ പള്ളിപ്പറമ്പിലെആറടി മണ്ണുംതൂവെള്ള തുണിയാൽപൊതിഞ്ഞൊരെന്നെ….!ജനനം മുതൽക്കേകാത്തിരിപ്പാണ്മൃത്തിൽ ലയിപ്പിച്ചുമായ്ച്ചിടുവാൻ..കുഴിമാടം തോണ്ടുന്നകൂട്ടരും തീർത്തിടുംകുഴിയൊന്നെനിയ്ക്കാ –യൊരുനാളതിൽ…മൈലാഞ്ചി ചെടിയുംവളർന്നിടുന്നെവിടെയോമീസാന്റെ ചാരത്തുതണലേകിടാൻ…!കാലത്തിൻ വികൃതിപറിച്ചെടുത്തെന്നേയുംകാലയവനികക്കുള്ളിൽമറയുമ്പോൾ….മരിച്ചാലും മായാത്തജീവിത നാളുകൾകുറിച്ചിട്ടു പോകുംഞാനീ വഴിത്താരയിൽ…കാലങ്ങൾക്കപ്പുറംനിന്നിൽ തെളിയുന്നഓർമ്മയിൽ ഞാനന്നു –മുണ്ടെങ്കിലായ് …!ഹൃദയത്തിൽ തീർക്കെണംസ്നേഹത്തിൻ ഗോപുരംമായ്ച്ചാലും മായാത്തവർണങ്ങളാൽ….

നിങ്ങൾ എൻ്റെ നഗരം – എല്ലാ സീസണിലും.

രചന : ജോർജ് കക്കാട്ട് ✍ ശരത്കാലത്തിൻ്റെ അവസാനത്തിലുംശൈത്യകാലത്തും നിങ്ങൾ ഏറ്റവും സുന്ദരിയാണ്ദൂരെ നദികളിൽ മൂടൽമഞ്ഞ് നെയ്യുമ്പോൾശാന്തമായ പാതകളിൽ ക്ഷണികത നിശബ്ദമായി കടന്നുപോകുന്നുതെരുവുകൾ ശൂന്യമാണ് – കുട്ടികൾ പോലും അവിടെ കളിക്കുന്നില്ലസമയം എന്നത് കനാലിൽ മുങ്ങുന്ന വാക്കാണ്മഞ്ഞുകാലത്തിൻ്റെ ചാരനിറം വർത്തമാനകാലത്തെ മങ്ങിക്കുന്നുമഴയുടെ…

അമ്മമനസ്സ്

രചന : സന്തോഷ് പെല്ലിശ്ശേരി ✍ എന്റെ പൊന്നുമകളെ ,ഇന്നലെയെന്നോണം ഞാൻ കുറേയേറെ പഴയ കാര്യങ്ങൾ ഓർത്തു പോവുകയാണ്…ഇവയിൽ പലതും നിനക്കറിയാവുന്നത് തന്നെയെങ്കിലും നിന്റെയീഅമ്മയുടെ മനസിലൂടെ ഒന്നുകൂടി… തെല്ലുറക്കെ …ഞാനിതൊക്കെ പറയുകയാണ്…അമ്മയുടെ ചെറുപ്പക്കാലം…!അനാഥത്വത്തിന്റെയുംസങ്കടത്തിന്റെയും മറുകരയില്ലാത്തഒരു നദിയിലൂടെ…എങ്ങോട്ടെന്നില്ലാതെ ഞാൻ ഒഴുകിയൊഴുകിപ്പോകവെയാണ്നിന്റെയച്ഛൻ എന്റെ രക്ഷകനായത്…അദ്ദേഹത്തെ…

ഇഡലിക്കുപേരുണ്ടായ കഥ

രചന : ഷറീഫ് കൊടവഞ്ചി✍ പണ്ടു പണ്ടെങ്ങോ….മലയാളക്കരയിലൊരുമന്ത്രിക്കൊച്ചമ്മപേരില്ലാത്തൊരുഅപ്പം ചുട്ടുപോലുംപുതിയ അപ്പത്തിനെന്തുപേരുവിളിക്കണമെന്നറിയാതെജനങ്ങളുടെ ദാസനായആടിയുലയാത്തകപ്പിത്താന്റെകൽപ്പനയറിയാൻഅരമനയിലേക്കു പോയിതിരിച്ചു വരുമ്പോഴതാഒരെലി അപ്പവുമെടുത്തുഇടിമുറികൾ തേടിമാഷാ അള്ളാ സ്റ്റിക്കറു പതിച്ചഇന്നോവ കാറിൽമച്ചിൻപ്പുറത്താകെഓടിക്കളിക്കുകയായിരുന്നത്രേമന്ത്രിക്കൊച്ചമ്മയതാവോട്ടർമാരോടെന്നപോലെകേണപേക്ഷിച്ചുപോലുംകാരുണ്യവാനായഎന്റെ പ്രിയപ്പെട്ടഎലിയമ്മാവാപ്രജകൾക്കായുള്ളഞങ്ങളുടെപുതിയ അപ്പത്തെതാഴേക്കൊന്നിടണേ…‘ഇടൂ….എലി’.. ഇടലീ……ദയവായി..ഇടലീ..ഇഡലീ….അങ്ങനെയങ്ങനെഇഡലിയപ്പത്തിനിന്നത്തെരുചിയുള്ള പേരുണ്ടായത്രേ!

സോളമൻ്റെ കട്ടിൽ

രചന : വൈഗ ക്രിസ്റ്റി✍ നിർത്താതെ കരയുന്ന മക്കളെ എടത്തറക്കാർ ശാസിക്കും ,’നീയെന്താ സോളമൻ്റെ കട്ടിലാ ? ‘ മക്കൾ ഉപേക്ഷിച്ച വൃദ്ധർ ആത്മഗതം ചെയ്യും‘ങ്ഹാ ..! ഞാനിപ്പോ സോളമൻ്റെ കട്ടിലായി … ‘എടത്തറയിലെ ഏറ്റവും നല്ല കട്ടിലായിരുന്നു ഒരു കാലത്ത്…

പ്രണയമേ നോക്കൂ,

രചന : ജോയ്സി റാണി റോസ്✍ നാം പ്രണയം പങ്കുവെച്ച ആ നിമിഷം നമ്മളുടേതാണ്നമ്മളായിരുന്ന ഇടംനാം പകുത്തെടുത്ത വായുപുറകോട്ട്പാഞ്ഞ സമയംതിരിച്ചുവരാത്ത കാലത്തിന്റെ ചുവര്ഒരിക്കൽ നമ്മളെ കുറിച്ചുവെയ്ക്കുകയുംശേഷം അടച്ചുവെക്കുകയുംപിന്നീടൊരിക്കൽ ഓർമ്മകളെന്നുഓമനപ്പേരിട്ട് വിളിക്കുകയും ചെയ്യുന്നപ്രണയനിമിഷങ്ങളുടെമനോഹരമായ അദ്ധ്യായംഅവിടെ മാത്രമേ ഇപ്പോൾ നമ്മളുള്ളൂനാളെ നമ്മൾ മറ്റൊരിടത്താകുംചുറ്റും നിറയുന്ന…

ആത്മ വിദ്യാലയം

രചന : പിറവം തോംസൺ✍ ആശുപത്രിയിലൊരുസ്നേഹവതിയെആശ്വസിപ്പിക്കാനെത്തിയിരിക്കുന്നു.സ്നേഹമേ, നിന്നെക്കരുതാ,നേറെ പ്പേരുണ്ടെന്നുസോദരത്വേനയാശംസിക്കുന്നു ഞാൻ.മറ്റുള്ളോർ കാണാതെ വിങ്ങിക്കരയുന്നവരേറ്റവും കൂടുതലുള്ളോരിടം.“എന്നെ വിടുക,യെനിക്കെന്റെ വീട്ടിൽപ്പോണ”മെന്ന്മൃത്യുവിനോടു പ്രാണൻ കെഞ്ചുന്നോരിടം., ശ്വാസ,നിശ്വാസങ്ങൾ, വേറിടായിരട്ടകളെന്നുപഠിപ്പിക്കും ആത്മവിദ്യാലയമാണിവിടം.കർമ്മ ദോഷച്ചുമടുകളിറക്കാൻ, ജനി മൃതികൾകണ്ടു മുട്ടും വിശ്രമത്താവളമിവിടം.കണ്ടും മിണ്ടിയും കൊണ്ടും കൊടുത്തുമെല്ലാംകൊണ്ടാടുക, നമ്മളീ ക്ഷണികജീവിത വിസ്മയം.

“എഹരംവെക്കൽ” ഒരു പൊന്നാനിയൻ മാനവീയത!

രചന : എം.എ.ഹസീബ് പൊന്നാനി✍ ഞാൻ ജനിച്ചതും വളർന്നതും ജീവിക്കുന്നതുമൊക്കെ, എന്റെ മാതാപിതാക്കളുടെ ജന്മനാടായ പൊന്നാനിയിൽ നിന്നും നാലു കിലോമീറ്ററുകൾക്കപ്പുറമുള്ള ‘പുറങ്ങ്’ എന്ന ഗ്രാമത്തിലാണ്. ചെറിയ വഴിദൂരത്തിനപ്പുറത്ത് വലിയ സാംസ്കാരിക അന്തരങ്ങൾ ഈ ഗ്രാമത്തിനും പൗരാണിക നഗരത്തിനുമിടയിൽ നിലകൊള്ളുന്നുണ്ട് എന്നത് കുഞ്ഞുനാൾ…

☘️ സ്വർഗ്ഗവും നരകവും ☘️

രചന : ബേബി മാത്യു അടിമാലി✍ സ്വർഗ്ഗമതെവിടെനരകമതെവിടെസ്വപ്നാടകരേ പറയുവിണ്ണിൽ മണ്ണിൽമണ്ണിന്നടിയിൽഎവിടെ സ്വർഗ്ഗ നരകങ്ങൾആരാണവിടെ പോയവരെന്ന്ആർക്കാണറിയുക പറയുഎല്ലാം വെറുമൊരുപാഴ്ക്കഥയല്ലേആരുണ്ടുത്തരമേകിടാൻഭൂമിയിൽ നല്ലൊരുസ്വർഗ്ഗം തീർക്കാൻകഴിയുകയില്ലെനമുക്കിവിടേസ്നേഹം ,കരുണ,ആർദ്രതയൊക്കെഎവിടെയതുണ്ടോഅതുസ്വർഗ്ഗംമനുഷ്യത്വത്തിൻപാതെചരിച്ചാൽസ്വർഗ്ഗംകരഗതമാകില്ലേ?സ്വർഗ്ഗമതാകിലുംനരകമതാകിലുംഭൂമിയിൽ പണിവത്നാമല്ലേജീവിത ശേഷംസ്വർഗ്ഗം തിരയുംവിഡ്ഡികളാകരുതിനിയും നാം

മരിപ്പ്

രചന : നടരാജൻ ബോണക്കാട് ✍ കടലിന്റെ നീലിമയിലേക്ക് ഇറങ്ങിയിറങ്ങിയങ്ങനെ പോയിത്തീരുക…ഒരുവന്റെ ആഗ്രഹംഅങ്ങനെയായിരുന്നു(അവൻ സിക്കുഭീകരന്മാരുടെ വെടിയേറ്റു മരിച്ചു)മറ്റൊരാളുടേത്കാടകങ്ങളിലേക്ക് ചെന്ന് മൃഗങ്ങളാൽ തിന്നുതീരുകയെന്ന് ( അയാൾ പിന്നെ എന്തായിത്തീർന്നെന്ന് പിന്നെ അറിഞ്ഞേയില്ല)തലസ്ഥാനനഗരത്തിൽ ഒരുപാട് റോഡപകടങ്ങളിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടുപോന്നിട്ടുള്ള എന്റെ വിചാരം പക്ഷേ സംഭവംഉറക്കത്തിലായിരിക്കുമെന്നത്രെ.…