ഭംഗിയുള്ള വീടുകൾ.
രചന : പള്ളിയിൽ മണികണ്ഠൻ ✍ ഏറ്റവും ഭംഗിയുള്ളവീടുകൾ കാണാനാണെങ്കിൽനമ്മളെപ്പോഴുംഗ്രാമവഴികളിലൂടെ നടന്നുപോകണം.വെള്ളപൂശിയിട്ടുണ്ടെങ്കിലുംവികൃതചിത്രങ്ങൾ നിറഞ്ഞഗ്രാമഹൃദയങ്ങളിലെഓരോ വീട്ടുചുമരുകളിലുമായിനമുക്കപ്പോൾഒരായിരം രവിവർമ്മമാരെ കാണാം.വളഞ്ഞും പുളഞ്ഞുംക്രമംതെറ്റിയും അവ്യക്തമായുംകുത്തിവരച്ച്വീട്ടുചുമരുകളുടെ മുഖംമുഷിഞ്ഞിട്ടുണ്ടെങ്കിൽ….കാണാനഴകുള്ള ഏറ്റവും നല്ല വീട്നമ്മൾ കണ്ടെത്തിയെന്നു സാരം.നിറക്കൂട്ടുകൊണ്ട്മിനുക്കിയൊരുക്കിയാലുംഗ്രാമഹൃദയങ്ങളിലെവീട്ടുചുമരുകൾക്കെപ്പോഴുമിഷ്ടംഒരു കരിക്കട്ടയേയുംഒരു ചോക്കുകഷ്ണത്തേയുംഒരു കടലാസ്സുപെൻസിലിനേയുംകുസൃതിമാറാത്തവിരൽത്തുമ്പുകളേയുമായിരിക്കും.കുത്തിവരകളാൽഅലങ്കോലമായിനിൽക്കുന്നവീട്ടുചുമരുകളെപ്പോഴുംകുഞ്ഞുദൈവങ്ങളുടെകൂട്ടുകാരായതിനാൽ…ഏറ്റവും ഭംഗിയുള്ളവീടുകൾ കാണാനാണെങ്കിൽനമ്മളെപ്പോഴുംഗ്രാമവഴികളിലൂടെ നടന്നുപോകണം.