Month: August 2024

വിടപറച്ചിൽ

രചന : സതി സുധാകരൻ പൊന്നുരുന്നി .✍ യാത്രചോദിക്കുന്നെന്റെ നാടിനോട്മുണ്ടക്കൈയ്യെന്നൊരു നാടിനോട്പച്ചവിരിയിട്ട തേയിലക്കാടുകൾകാണാനഴകുള്ളതായിരുന്നു.കിളുന്തുകൾ നുള്ളുന്ന കൂട്ടുകാരുംഒന്നിച്ചൊരുപായിൽ ഉണ്ടുറങ്ങി.ബാല്യ കൗമാരങ്ങൾ പിന്നിട്ടു പോയതുംമുണ്ടക്കൈ എന്നൊരു നാട്ടിലൂടെഅച്ഛനുമമ്മയും, ബന്ധുമിത്രങ്ങളുംആമോദമോടെ നടന്ന നാട് .ഉരുൾ പൊട്ടിവന്നൊരു മലവെള്ളപ്പാച്ചിലിൽഎന്നെയും കൂടങ്ങു കൊണ്ടുപോയി.ആർത്തലച്ചു കരഞ്ഞു പിടഞ്ഞു ഞാൻദേഹിയും കൈവിട്ടു…

കാടിൻ്റെ വിളി➖➖

രചന : സെഹ്‌റാൻ ✍ മൗനം പത്തിവിരിക്കുന്ന ചിലപുലർച്ചകളിൽ ഞാൻ കാടുകയറാറുണ്ട്.കാലുറകൾ ധരിച്ച വൃക്ഷങ്ങൾ.വൃക്ഷക്കൊമ്പുകളിൽ മുട്ടയിട്ട്അടയിരിക്കുന്ന സ്വർണമത്സ്യങ്ങൾ.ചതുരപ്പാറകളുടെ മാറുപിളർന്നൊഴുകുന്നജലധാരകൾ…കാഴ്ച്ചകളുടെ മടുപ്പിക്കുന്ന ആവർത്തനങ്ങൾ.ഏകാന്തത ഒരു ഭാരമാണെന്നാണ്അപ്പോൾ ഞാൻ ചിന്തിക്കുക!എൻ്റെ ചിന്തകൾ എന്നിൽത്തട്ടി പ്രതിധ്വനിച്ച്കാലഹരണപ്പെട്ടൊരു തത്വചിന്തയായ് തിരികെ വരും.ചിന്തയുടെ ഭാരം തൂങ്ങുന്ന ശിരസ്സുമായ് ഞാൻ…

ഒരു നോക്കു കാണാൻ ..😘❣️💖❣️

രചന : അൽഫോൻസ മാർഗരറ്റ് ✍ നീലനിലാവല കുളിർപെയ്തരാവിൽനീലക്കടമ്പിന്നരികിൽ നിന്നപ്പോൾപൂങ്കാറ്റുതഴുകിക്കിന്നാരം ചോദിപ്പൂആരെ നീ കാത്തിന്നു നില്പൂ സഖീ …. പൂങ്കാറ്റു നാടാകെ ചൊല്ലുമെന്നറിയാതെൻപ്രണയാഭിലാഷംപറഞ്ഞു പോയി….ഒരു പൊൻകിനാവിന്റെ മധുരാനുഭൂതിയിൽഅറിയാതെയറിയാതെ ഞാൻ മൊഴിഞ്ഞു …. എന്നനുരാഗത്തിൽ മുരളികയൂതിയഇടയച്ചെറുക്കന്റെ കളളനോട്ടംകരളിൽ തറച്ചതിൻ മധുരമാം നൊമ്പരംകവിതയായ് ;…

ജന്മദിനം മറന്നപ്പോൾ….!

രചന : തോമസ് കാവാലം ✍ ആരും ചിരിക്കാതിരിക്കാമെങ്കിൽ ഒരു സംഭവ കഥ പറയാം.കോരിച്ചൊരിയുന്ന മഴയത്താണ് ഞാൻ ആ ബസ്സിലേക്ക് കയറിയത്. കുടയുണ്ടായിരുന്നെങ്കിലും നന്നായി നനഞ്ഞു. ബസ്സിനകത്ത് കയറുമ്പോൾ അകത്ത് ധാരാളമാളുകൾ അപ്പോൾ തന്നെ സ്ഥലം പിടിച്ചിരുന്നു. ഇരിക്കാൻ സീറ്റൊന്നും തരപ്പെട്ടില്ല.…

അച്ഛന്റെമകൾ

രചന : എസ്കെകൊപ്രാപുര.✍ നീ കരയുമ്പോൾ..നീ കിതക്കുമ്പോൾ..നോവുകയാണി..ന്നീ ഹൃദയം..നീയുണരുമ്പോൾ..നീ ചിരിക്കുമ്പോൾ..പൂക്കുകയാണി..ന്നീ ഹൃദയം..എന്നനുരാഗ പൂ…മകളേ..ഹൃദയവസന്ത.. മായവളേ..ഓമനതിങ്കളായ് ..അച്ഛന്റെ മനസ്സിൽഅരുമയായെന്നും നീ വളരും..മുത്തമൊരായിരം നിനക്കു നൽകും..അച്ഛന്റെ മകളാ..യീ ഭൂവിൽനീ നിറയുമ്പോൾ..നിൻകാതിൽ..(2)തേൻമൊഴിയാൽ ഞാൻ..കൊഞ്ചിച്ചുചേർത്ത്അനുരാഗമോതാം പൂമകളേ..എൻ.. അനുരാഗമോതാം പൂമകളേ..നീ കരയുമ്പോൾ..നീ കിതക്കുമ്പോൾ..തേങ്ങുകയാണി..ന്നീ ഹൃദയം..നീയുണരുമ്പോൾ..നീ ചിരിക്കുമ്പോൾ..പൂക്കുകയാണി..ന്നീ ഹൃദയം..എന്നനുരാഗ പൂമകളേ..ഹൃദയ…

“പ്രകൃതി – ഒരുണർത്ത് പാട്ട്”

രചന : നിസാർ റഹീം ✍ പറക്കുംപൂക്കിളി പാടുംപൈങ്കിളി,ഉണർത്തുമീയുലകിൽ ജീവസംഗീതം.പൂക്കുംപുഷ്പങ്ങൾ ഉലയുംചില്ലകൾ,കാട്ടുമീയുലകിൽ ജീവന്റെതാളം.നടനങ്ങൾ നാട്യങ്ങൾ നാദബ്രഹ്മo,വെഞ്ചാമരം വീശും വിപഞ്ചികകൾ.താരാട്ടും മഴയിൽ ലാസ്യഭാവം,കളിയൂഞ്ഞാൽ കാറ്റിൽ കാവ്യഭംഗി.കാറ്റുണ്ട് മഴയുണ്ട് കുന്നുണ്ട് മലയുണ്ട്,ദിവ്യജ്യോതിസ്സുകൾ സഞ്ചാരപദങ്ങളിൽ.ജീവനേകും മണ്ണിന് ഞാറ്റുവേലകൾ,കവിതാമയമീ പൂഴിതൻ മനുജീവിതം.ജന്മാന്തരങ്ങളിവിടെ വന്നൊഴിഞ്ഞു.ജനപഥങ്ങൾ കൊഴിഞ്ഞുംപോയി.പോയപുണ്യങ്ങൾ വരച്ചിട്ടുനന്മകൾ.നന്മതൻപാഠങ്ങൾ ഭൂഗോളചിന്തകൾ.മൃദുതരഗാനം…

പാടുക ശാരികെ

രചന : എം പി ശ്രീകുമാർ✍ സന്ധ്യയായിതാ നേരവും ശാരികെചാരുശീലെ വരികയരികിലായ്ചൊല്ലെഴുന്ന ശ്രീരാമായണത്തിന്റെഈരടികളെയീണത്തിൽ പാടുകചേലോടെയിന്നു വീടിന്റെയുമ്മറ –ത്തിണ്ണയിൽ കത്തും പൊൻദീപ കാന്തിയിൽനെഞ്ചെരിയുന്ന ചന്ദനത്തിരിതൻആത്മസൗരഭ്യം നീളെപ്പരക്കവെഅദ്ധ്യാത്മഗന്ധം തൂകുന്ന പുണ്യമായ്തുളസി മുറ്റത്തു കൈകൂപ്പി നില്ക്കെആനന്ദമോടെ പാടുക ശാരികെആ ദിവ്യ ശ്രീരാമചന്ദ്ര കഥകൾശേഷശായി ജനിച്ചതും രാമനായ്ശേഷനന്നേരം…

പി ആർ ശ്രീജേഷ്

രചന : സോനു സഫീർ ✍ കായിക ലോകത്ത് ഇൻഡ്യയുടെ വൻമതിലെന്ന പ്രയോഗം കേൾക്കുമ്പോൾ ചിലരുടെയെങ്കിലും ചിന്തകൾ ചെന്നെത്തുന്നത് രാഹുൽ ദ്രാവിഡിലേക്കാണെന്നത് നിലവിലെ ഇൻഡ്യൻ കായിക പശ്ചാത്തലത്തിൽ സ്വാഭാവികമാണ്. രാഹുൽ ദ്രാവിഡിനൊപ്പമോ അതിന് മുകളിലോ ആ പ്രയോഗത്തിന് താനുമർഹനാണെന്ന് ലോകത്തെ മുഴുവൻ…

വയനാട് –ഒരു കണ്ണീരോർമ്മ

രചന : സുരേന്ദ്രൻ പുത്തൻപുരയ്ക്കൽ✍ വയനാടെന്ന നാടിന്നഭിമാനമായിരുന്നുമടിക്കൈയ്യും ഉയരെയുള്ളൊരാ ചൂരമലയുംസ്വച്ഛശാന്തമായ് സ്വപ്നം കണ്ടുറങ്ങുന്നേരംപിഞ്ചുകുഞ്ഞറിഞ്ഞില്ല പാലുട്ടിയോരമ്മയുംപ്രകൃതി വല്ലാത്ത വികൃതിയായന്നേരംസർവ്വം മറന്നവളാടി സംഹാരതാണ്ഠവംദിഗന്തം മുഴങ്ങുമാറുച്ചത്തിൽ പൊട്ടിത്തെറിച്ച്ഭൂമി പിളർന്നവളൊഴുകിയെല്ലാം തകർത്ത്എല്ലാം തകർന്ന, നിശബ്ദമാം പാതിരാവിൽഅലമുറപോലും ലോകമറിയാതെ പോയ്അമ്മയെ അച്ഛനെ മക്കളെ കാണാഞ്ഞ്കരളുരുകി കരയുന്ന കാഴ്ചകളെമ്പാടുംമണ്ണൊഴുകി മരമൊഴുകി…

ഒമ്പതാമത് ക്വീൻസ് ഇന്ത്യാ ഡേ പരേഡ് ആഗസ്റ്റ് 17 ശനിയാഴ്ച ഫ്ലോറൽ പാർക്കിൽ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫ്ലോറൽപാർക്ക്-ബല്ലെറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസ്സിയേഷൻ (F-BIMA) കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ഇന്ത്യാ ഡേ പരേഡിന്റെ ഒമ്പതാമത് പരേഡ് ഈ മാസം 17 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ നടത്തപ്പെടുന്നു. ഫ്ലോറൽപാർക്കിലെ…