രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ മതങ്ങളെവിടെ, ജാതികളെവിടെ, ദൈവങ്ങളുമെവിടെ?ചിതകളെരിഞ്ഞു പുകഞ്ഞീടുമ്പോൾ ചോദിച്ചീടുന്നേൻമനുഷ്യനൊന്നേ കൈകൾനീട്ടാൻ മനുഷ്യനായുള്ളൂമനുഷ്യനായി മതങ്ങൾവെടിയൂ,ജാതികളും പാടേപള്ളികൾ,ക്ഷേത്രങ്ങൾ,മസ്ജിത്തുക-ളെന്തിനു പണിവൂനാംവേണ്ടതു മാനവനന്തിയുറങ്ങാ-നുള്ളോരിടമല്ലോമനുഷ്യനല്ലാതുണ്ടോ ദൈവംമഹീതലത്തിങ്കൽ?മനുഷ്യജീവനു തുണയേകീടാൻമനുഷ്യനേയാകൂസമസ്ത ജീവനുമായീജീവിത-മുഴിഞ്ഞുവച്ചീടാംസമഭാവന കൈവെടിയാതെന്നുംനമുക്കു നീങ്ങീടാംഒരിക്കലേവരുമിവിടീമണ്ണോ-ടടിഞ്ഞുചേരില്ലേഅതിന്നുമുന്നേ ജീവിതമെന്തെ-ന്നറിയുക സദയംനാംപരസ്പരം സ്നേഹപ്പൂച്ചെണ്ടുകൾകൈമാറീടാതെ,നമുക്കു നേടാനാവില്ലൊന്നുംധരതന്നിൽ സതതം!കനവുകളങ്ങനെ കാൺമൂനമ്മൾനിരന്തരം മന്നിൽമരണംവരെയും ചെയ്യുകനൻമക-ളരുതൊരു ചെറുഹുങ്കുംഇടതടവില്ലാതിവിടുണ്ടാകാംകൊടിയ വിപത്തിനിയുംഅടിമുടിയതിനെയുമതിജീവിപ്പൂ,പടുതയൊടീനമ്മൾതെളിഞ്ഞ…