രചന : ബിനു. ആർ.✍ തെറ്റാത്ത സമയവും തൂക്കി ഞാൻതെക്കോട്ടുനോക്കി നടന്നീടുന്നുതെക്കിൻനാഥനൊരിക്കലെന്നോടുചൊല്ലി,തെക്കിനിയിൽ പോയിശാന്തനായ്ഉറങ്ങീടണം.കാലം പിൻവിളിയിൽ സമയമായെന്നമുഹൂർത്തം കാര്യമായിത്തന്നെചൊല്ലീടവേ, ചിന്തകളെല്ലാം ചുരുട്ടിക്കൂട്ടിസമയമെന്ന പരാധീനതയിൽസമയത്തെ സമരസമായ് കൂട്ടുപിടിച്ചുതിരിഞ്ഞു നോക്കീടുന്നു.ചിലനേരമെന്നിൽ ശ്വാസനിശ്വാസങ്ങൾചിലമ്പിട്ടുതോന്ന്യസങ്ങളായമർമ്മരമാകുന്നു.ചിന്തകളെല്ലാം ഭയത്തിൻമുനകളാകുന്നുചിരികളെല്ലാം കരച്ചിലിൻവക്കിലെത്തുന്നു.പിറന്നുപോയവരെല്ലാം ഗദ്ഗദമായ്കുറുകുന്നുപിന്നോട്ടുനോക്കുമ്പോഴെല്ലാംമറഞ്ഞുപോയവർ പലനിലകളിൽകൈയ്യാട്ടി വിളിക്കുന്നുപലതിലൊന്നിൽ കൂടെപ്പിറന്നവനുംനോക്കി നിൽക്കുന്നു.സമയമിപ്പോളൊരു പേക്കിനാവായിസ്വയംനിന്നാടുന്നു,വാമഭാഗത്തിന്റെജല്പനങ്ങൾകേട്ടീടാതെ,നിശ്ചിതമായശബ്ദത്തിൽകർണ്ണങ്ങൾ കൊട്ടിയടച്ചീടുന്നു.