ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Month: August 2024

വൃദ്ധസദനത്തിന്റെ മുറ്റത്ത്‌

രചന : ലക്ഷ്മി എൽ✍ വൃദ്ധസദനത്തിന്റെ മുറ്റത്ത്‌ ഒരു കാർ വന്നുനിന്നു. നാലും ആറും വയസ്സുള്ള രണ്ട് പെൺകുരുന്നുകൾ അവരുടെ അച്ഛനോടൊപ്പം കാറിൽനിന്നിറങ്ങി.കാറിൽ അവിടത്തെ അന്തവാസികൾക്കെല്ലാമുള്ള വസ്ത്രങ്ങളും അവർക്കുള്ള പലഹാരപ്പൊതികളുംഉണ്ടായിരുന്നു.വസ്ത്രങ്ങളും പലഹാരപ്പൊതികളുമെല്ലാം അവിടത്തെ പരിചാരകരുടെസഹായത്തോടെ അവർ എല്ലാവർക്കുമായി വിതരണം ചെയ്തു.കുട്ടികൾക്ക് അവിടുത്തെ…

കണ്ണൻ വന്നാൽ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ കണ്ണാ,നിൻതിരുരൂപംകണ്ടു കൈതൊഴാനായെൻകണ്ണുകൾക്കുണ്ടാകണേകാഴ്ചയെന്നുംകണ്ണാനിൻ തിരുനാമംകേട്ടു കോൾമയിർകൊള്ളാൻകർണ്ണങ്ങൾക്കുണ്ടാകണേകേൾവിയെന്നുംവെണ്ണയൊരായിരംകലം ഞാൻ കടഞ്ഞുനൽകാംഉണ്ണിഗോപാലാ കനി-ഞ്ഞീടു വേഗംമണ്ണിലും വിണ്ണിലുമി-ബ്രഹ്മാണ്ഡമാകെയും നീകണ്ണായകണ്ണായ്തന്നെനിൽപ്പുകണ്ണാ!ആയിളം ചൊടിയിൽനി-ന്നൂറുന്നൊരാ പുഞ്ചിരി,ആയർകുലനാഥാഞാൻകാൺമൂ നിത്യംതൂമഞ്ജുളാഭയെഴു-മോമൽ കിരീടവുമായ്താമരനയനാ നീ-യോടിയെത്തൂചേലൊത്തൊരാ പീലിയുംചൂടിയെൻമുന്നിൽ വന്നാൽകോലക്കുഴലൊന്നുതൃ-കൈയിൽ നൽകാംപൊന്നരഞ്ഞാണം നൽകാംപൊന്നിൻ തളകൾ നൽകാംപുന്നെല്ലവിലും കൊണ്ടേ-യങ്ങുനൽകാംത്വൽപാദപത്മങ്ങളിൽവീണു നമിച്ചിടാനായ്മൽപ്രേമസൗഭാഗ്യമേ-യെത്തൂ മുന്നിൽവേദാന്തവേദ്യനായി,വേദസ്വരൂപനായി-ങ്ങേതേതുനേരവും നീ-യെത്തൂ മുന്നിൽചിൻമയരൂപാ…

തുളസിക്കതിർ (നന്ദനന്ദന)

രചന : എം പി ശ്രീകുമാർ ✍ നന്ദനന്ദന രാമസോദരഇന്ദുവദന മാധവനിന്ദകൾ മാഞ്ഞെൻ ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങണെചന്തമോടെന്നും പുഞ്ചിരിയോടെവെണ്ണിലാവായ് തിളങ്ങണെചന്ദനഗോപി സുന്ദരമാക്കുംഅഞ്ജിത രൂപം കാണണംഅഞ്ജനവർണ്ണ അംബുജനേത്രസഞ്ചിതപുണ്യമേകണംഭൂമിലാവണ്യം പോലെ ഭൂതനയെത്തുമ്പോളറിഞ്ഞീടണംവിഷം പുരട്ടിയ നഗ്നമാറിൻപ്രാണനൂറ്റിയെടുക്കണംഇളകിയാടും കാളിയദർപ്പംനൃത്തമാടിയടക്കണംവാ പിളർന്നലറാൻ തുടങ്ങവെവടിയുമായ് യശോധരവാ പിളർന്നങ്ങു നിന്നുപോയ യാകാഴ്ച…

മനസ്സിലെ ശോഭായാത്രയിലൂടെ

രചന : കൃഷ്ണമോഹൻ കെ പി ✍ കായാമ്പൂ വർണ്ണനായ് മണ്ണിൽ പിറന്നൊരുകാരുണ്യമൂർത്തി നിൻ ലീലകളെകണ്ണിനാൽ കാണുന്നു, ഉള്ളിൽ സ്മരിക്കുന്നുകാർവർണ്ണാ,കണ്ണാ തുണച്ചീടണം കർമ്മപഥത്തിങ്കൽ നീ വന്നുചേർന്നോരുകൃഷ്ണാഷ്ടമിയിൽ എൻ്റെ ഭക്തികൈതവശാലിയാം നിന്നുടെ പാദത്തിൽകൈവല്യം പൂകാൻ സമർപ്പിപ്പു ഞാൻ കാതരയാകുമാരാധയുമൊത്തു നീകരളിലെ വൃന്ദാവനത്തിലെത്തൂകാർമേഘവർണ്ണനാം വാസുദേവാ…

സിനിമ

രചന : സഫി അലി താഹ✍ “മുഴുത്ത മുലകളുണ്ടെങ്കിൽ ഫിലിമിലേക്ക് തെരഞ്ഞെടുക്കും എന്ന് പറഞ്ഞത് കേട്ടാണ് പാഡ് ഒക്കെ വെച്ചുകെട്ടി പോയത്. എന്നാൽ അവിടെയെത്തിയപ്പോൾ ഒരാൾ അകത്തേക്ക് വിളിച്ചു, വെച്ചുകെട്ട് അഴിക്കാൻ പറഞ്ഞു…..”മുൻപെങ്ങോ വായിച്ച ഏതോ പഴയകാല നടിയുടെ തുറന്നുപറച്ചിലാണ് ഇത്.അന്നുമുതൽ…

ഷഹനാസിന്

രചന : രാജു കാഞ്ഞിരങ്ങാട്✍ മേപ്പിളിലപോലെ നീയെത്രമനോഹരം ഷഹനാസ്വാക്കിൽനോക്കിൽപുഞ്ചിരിയിൽഎന്തിനേറെ, ഓർമ്മയിൽപോലുംഇലയനക്കമായ് നീയെന്നിൽ മനസ്സിലൊരു മഴവില്ലായ്സിരയിലൊരു സരയുവായ്ഹൃദയത്തിലൊരു തൂവൽ –സ്പശമായ്നീയെന്നിൽ ഷഹനാസ് ക്യാമ്പസിലേക്കുള്ള ചരൽപ്പാതഎന്നെയും കൊണ്ട് നടക്കുന്നുഇടവഴിയിലൊരു കാട്ടുപൂവായ്ചുണ്ടിലൊരു തെറ്റിപ്പൂവുമായ്നീ നിന്നു ചിരിക്കുന്നുകണ്ണിലെ കാക്കപ്പൂവ് മാടി വിളിക്കുന്നു പിരിയൻഗോവണിയിൽ നാമഭിമുഖ-മെത്തുന്നുപ്രണയത്തിൻ്റെ പടവുകൾതോളോടുതോൾ ചേർന്നിറങ്ങുന്നു…

നാടകം

രചന : വർഗീസ് കുറത്തി ✍ സങ്കട വിഹഗങ്ങൾപറന്നു നെഞ്ചിൽ കൊത്തിസഞ്ചിത ഗർവിൻതോലു പൊട്ടി ഞാൻ കരഞ്ഞു പോയ്!അഷ്ടദിക്കിലും കാള –സർപ്പങ്ങൾ വിഷം മുറ്റികൊത്തുവാൻ തക്കം പാർത്തുകിടപ്പു നിശ്ശബ്ദമായ് !സൗന്ദര്യ സരിത്തിലുംഹേമകൂടത്തിൽ പോലുംഈ വിഷം നിറഞ്ഞല്ലോമേഘമേ പെയ്യല്ലേ നീ!വഞ്ചനയുടെ മൂങ്ങകണ്ണുകൾ തള്ളിച്ചതാഅമ്മ…

രാത്രി

രചന : ജിഷ. കെ · ✍ അത്രയ്ക്കൊന്നു० പഴകിയിട്ടില്ലിതെന്ന്പറഞ്ഞ്തൊടാതെ ബാക്കി വെച്ചരാത്രിയെനാളെയെടുക്കാമെന്ന്മാറ്റിവെച്ചിരിക്കുകയായിരുന്നു.കറുത്ത അന്നമേയെന്നവൻകുറുകിയതോർക്കുന്നു.വിശപ്പ് കഴുകിത്തുടച്ച്അടുക്കിവെച്ചതിന് ശേഷമേഎന്റെ നാവൊന്ന് നടു നിവർത്തിയുള്ളൂ.ഉപ്പിലിട്ട വിയർപ്പുഭരണികൾഎനിക്കൊപ്പ० കണ്ണടച്ച് കിടന്നതും.കടത്ത് കാത്തിരിപ്പിന്റെ പുഴയിലേക്കാഞ്ഞ്തുഴഞ്ഞ് കാണു०എന്റെ ഒഴുക്കിൽ അരുചി കലർന്ന നിറ०രാത്രി പഴകിപ്പോയിരിക്കുന്നുവെന്നപ്പഴേഞാൻ പറഞ്ഞതല്ലേയെന്നവൻഅടപ്പു തുറന്ന് ഞാനെന്നെ…

🔵 സ്ഥാനത്തു നിന്ന മരം*

രചന : ശ്രീകുമാർ പെരിങ്ങാല.✍ സ്വത്തു ഭാഗംവച്ചപ്പോൾ ഇളയമകനായ എനിക്കായിരുന്നു കുടുംബവീടും അതു നിൽക്കുന്ന 20 സെൻ്റ് വസ്തുവും. അതിൽ തെക്കുപടിഞ്ഞാറുഭാഗത്തായി വളരെ വർഷം പഴക്കമുള്ള ഒരു ആഞ്ഞിലി നിൽപ്പുണ്ടായിരുന്നു. അതിന് എത്ര പ്രായമുണ്ടെന്നൊന്നും ആർക്കുമറിയുകയില്ല. അച്ഛന് ഓർമ്മയുള്ളപ്പോൾമുതൽ ഈ നിലയിൽ…

ബലി

രചന : റെജി.എം.ജോസഫ്✍ (ജീവിച്ചിരിക്കുന്ന അനുഗ്രഹങ്ങളാണ് മാതാപിതാക്കൾ! ഒരു ഉരുളച്ചോറ് നൽകി, ചെയ്ത അവഗണനകൾ കഴുകിക്കളയാമെന്നുള്ളത്‌ വ്യമോഹമാണെന്ന ഓർമ്മപ്പെടുത്തലാണ് രചനയിലൂടെ ഇതൾ വിരിയുന്നത്! കവിത – ബലി) ഇല്ല ഞാനിനി വരില്ലൊരു വേള പോലും,ഇനിയെത്രയുരുള നീയേകിയാലും!ഇറയത്ത് വന്ന് നിൻ തർപ്പണം തേടുവാൻ,ഇനിയൊട്ടു…