Month: August 2024

ചില കാഴ്ചകൾ🌺

രചന : ഖുതുബ് ബത്തേരി ✍ വീടിനുചുറ്റുമൊരാൾപൊക്കത്തിൽസ്വയം തീർത്ത മതിൽക്കെട്ടുകൾക്കുള്ളിൽ,കാഴ്ചമുരടിച്ച ജീവിതങ്ങൾ.!കുട്ടികളും അച്ഛനുംഅമ്മയും അവരുടെവൃദ്ധരായമാതാപിതാക്കളും ,പാടത്തും പറമ്പിലുംഓടിനടന്നിരുന്ന ബാല്യംപൂത്തുലഞ്ഞ മാവുംതൊടിയിലെ മറ്റുപഴവർഗ്ഗങ്ങളും ,അവകാശികളില്ലാതെകൊഴിഞ്ഞു മണ്ണിൽ ദ്രവിക്കുന്നു.കിണറ്റിൻ കരയിലിരുന്നു കഥകൾപറഞ്ഞു രസിച്ചിരുന്നഒരു പറ്റം സ്ത്രീകൾകഥയില്ലാതെദൃശ്യമാധ്യമങ്ങളിൽകണ്ണും നട്ടിരിക്കുന്നു.!മഴ തിമർത്തു പെയ്തിട്ടുംമണ്ണ് അറിയാത്തഭാവം നടിക്കുന്നു.കോൺക്രീറ്റ് പാകിയഇടങ്ങളിൽ…

സ്വപ്നാടനം

രചന : ദിവാകരൻ പികെ.✍ കവിളിൽ നീ തന്ന ചുടുചുംബനത്താൽകരളിൽ ചുടു കാറ്റടിക്കുന്നിതിപ്പോഴുംഒരുനോട്ടം കൊണ്ടെ ൻ ഹൃദയത്തിൽമുന്തിരിപാടംനീ തീർത്തുവച്ചല്ലൊ. വിരഹത്തീയാലിന്ന്ഞാൻവെന്തുനീറുമ്പോഴുംസ്വപ്ന ത്തിൽ വന്നുനിൻ ചാട്ടുളികണ്ണാ ലെന്നുമെന്നെവേട്ടയാടുന്നുഇറുകെപുണർന്ന് ഉറക്കം കെടുത്തുന്നു. മത്തുപിടിപ്പിക്കും നിൻകാർകൂന്തൽഗന്ധമോടെ യക്ഷിയായി നീ മാറവെസ്വപ്നാടകനായി നിൻ കാലടി പ്പാടുകൾതേടി അലയുന്നു…

“ഷെൽവി എന്ന പുസ്തകം”.

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 1960-ൽദേവസ്സി-ക്ലാര ദമ്പതികളുടെ മകനായി ഗുരുവായൂർ ഒരുമനയൂരിൽ ജനിച്ചു, പാവറട്ടി, പാലക്കാട്‌ എന്നിവിടങ്ങിൽ വിദ്യാഭ്യാസം .”കേരള സംസ്ക്കാരം” എന്ന കാമ്പസ് മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചു.”പ്രേരണ”യിൽആദ്യ കവിത പ്രസിദ്ധീകരിച്ചു. ആദ്യം സുഹൃത്തായ മോഹൻദാസുമൊത്തു “ശിഖ “എന്ന…

വെള്ളിത്തിരയക്കു പിന്നിൽ~

രചന : രാജീവ് അമേയാത്മ✍ അവൾ അടുത്തു വന്നപ്പോൾഅയാൾ വിജൃംഭിതനായിമാടപ്രാവിൻ്റെ മെയ്യനക്കംമാൻപേടയുടെ ഇമയനക്കംമാദകമൊട്ടുകളിൽ പ്രകൃതിയുടെ ലയനംഇര ഇണയായ് മാറുന്നതിൻ്റെവ്യതിയാനം അയാളുടെ നാഭിയിൽ മഴയായ് പെയ്തുഅയാൾ നനഞ്ഞുഅയാളുടെ നിർദ്ദേശത്തിൽഅവൾ മിഴിവാർന്നുആദ്യ ലൊക്കേഷനിലെആദ്യ രാത്രിപ്രതിരോധത്തിൻ്റെ മണിക്കൂറുകൾഒടുവിൽ തളർന്നവശയായപ്പോൾനിർദ്ദേശകൻനീചകഥാപാത്രമായിപാലിൽ കലർത്തിയ മയക്കുമരുന്നിൻ്റെ ലഹരിയിൽഅവൾ ഒരാട്ടിൻ കുട്ടിയായിചുംബിച്ചപ്പോൾ…

ത്രിവർണ്ണ പതാകയിൽ മുങ്ങി ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡ് അവിസ്മരണീയമായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: 78-മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലോറൽപാർക്ക് – ബെല്ലറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസോയിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഒൻപതാമത് ഇന്ത്യാ ഡേ പരേഡ് ത്രിവർണ്ണ പതാകയാൽ വർണ്ണാഭമായി. ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂവിൽ 268 – ലാങ്‌ഡെയിൽ…

കുപ്പിവള

രചന : പ്രിയ ബിജു ശിവകൃപ ✍ പാടവരമ്പിലൂടെ നടക്കുകയായിരുന്നു അനന്തൻ…കൂട്ടുകാരനായ രാജീവിന്റെ വീട് പാടത്തിനക്കരെയാണ്…. സൗദി അറേബ്യ യിൽ ആയിരുന്നു കഴിഞ്ഞ അഞ്ചു വർഷങ്ങളായിഇപ്പോൾ നാട്ടിലെത്തിയിട്ട് രണ്ടു ദിവസങ്ങൾ ആയിട്ടേയുള്ളു…വന്ന ഉടനെ ഗംഗയെയാണ് അന്വേഷിച്ചത്….. അമ്മ നേരത്തെ പറഞ്ഞിരുന്നു ..…

“പത്രം – പത്രവായന”

രചന : നിസാർ റഹിം ✍ മതിലിനു മുകളിൽ ആരവം കേട്ടു!വെടിയൊച്ച ശബ്ദം മുറ്റത്തും കേട്ടു!സൈക്കിൾമണിയൊച്ച മുഴങ്ങുംപിറകേചിറകു വച്ചൊരു പത്രമാണ്.ചുറ്റുമതിലിൻ മേലേക്കൂടെപറന്നെത്തിയ പത്രമാണ്.മതിലിനു മുകളിൽ ആരവം കേട്ടുവെടിയൊച്ച ശബ്ദം മുറ്റത്തും കേട്ടു.മഞ്ഞുകണങ്ങൾ പൊഴിഞ്ഞു വീണുപക്ഷിക്കൂട്ടങ്ങൾ ഓടിയൊളിച്ചു.വീട്ടിൽ കയറാൻ ഊഴവും കാത്ത്മുറ്റത്തെ മഞ്ഞിൽ…

വയനാടിന്റെ ആർത്തനാദം

രചന : ഉള്ളാട്ടിൽ ജോൺ ✍ മരണം വിതച്ചു കൊണ്ടുരുളുകൾ പൊട്ടിയാമലവെള്ളമാർത്തു വന്നെല്ലാം വിഴുങ്ങവേഉയരുന്നൊരല മുറകൾ ചക്രവാളങ്ങളിൽഅലയടിച്ചീടുന്നിതാർ ത്ത നാദങ്ങളായ് .പകലിൻ്റെ ക്ഷീണം മറന്നു ഭവനങ്ങളിൽനിറമുള്ള സ്വപ്‌നങ്ങൾ കണ്ടുറങ്ങുന്നവർഅറിയാതെ പ്രളയമങ്ങെത്തി ദുരന്തമായിനിമിഷത്തിനുള്ളിൽ തകർത്തെറിഞ്ഞൊക്കെയും .അരുമ കിടാങ്ങളെ അരികത്തണച്ചുകൊണ്ട്‌ഇരവിന്റെ കുളിരിൽ മയങ്ങുന്നൊരമ്മമാർക്കുഅറിയുവാനായില്ല രാവിൻറെ…

വാറുപൊട്ടിയ ചെരിപ്പിട്ട കുട്ടി

രചന : ജോയ്സി റാണി റോസ് ✍ വാറുപൊട്ടിയ ചെരിപ്പിട്ട കുട്ടിവക്കുകാണാനാവാത്തത്ര നീളമുള്ള പാതമുടന്തി മുടന്തി താണ്ടുന്ന കഠിനതകൾപ്രിയപ്പെട്ട ഓർമ്മകൾ നിറഞ്ഞൊരു സഞ്ചികൂടി ചുമക്കേണ്ടതില്ലല്ലോഎന്നൊരു നെടുവീർപ്പ്എത്തുന്നിടത്ത് പായവിരിച്ചുറക്കുന്ന ഇരുട്ടിന്സത്രം സൂക്ഷിപ്പുകാരന്റെ ഭാവംമാറാപ്പിലേന്തി നടക്കുന്നരഹസ്യങ്ങളുടെ ഭാരംതാങ്ങാനാവാത്തഒരുവന്റെ അതേ കൂന്എങ്കിലും, ഇരുളവനെ നിവർത്തിക്കിടത്തികണ്ണിൽ നക്ഷത്രങ്ങളെഉറക്കിക്കിടത്തുന്നുനിലാവിൽ…