Month: September 2024

അവൾ…. ‘അമ്മ‘

രചന : നവാസ് ഹനീഫ്✍ അരയാലിൻ ചുവട്ടിലെചില്ലകൾതൻ മറവിൽആരാരുമറിയാതെ നോക്കിനിന്നുആറ്റുനോറ്റൊപെറ്റമ്മതൻനെഞ്ചിലഗ്നി നാളമായി മകളെനിന്നെയൊരുനോക്കു കാണുവാൻ….കാണാമറയത്തു കാത്തു നിൽപ്പൂവാവിട്ടു കരയുവാനാകാതെതീച്ചൂളയിലെരിഞ്ഞടങ്ങിയെങ്കിലെന്നുസ്വയം ശപിച്ചോരമ്മ ശിലപോലെ നിൽപ്പൂ..ഈറൻ മുടിയിൽ മുല്ലപ്പൂ ചൂടിയവൾതിങ്കൾക്കുടം പോലാണിഞ്ഞൊരുങ്ങിതോഴിമാരുമൊത്തു മംഗല്യഭാഗ്യത്തിനായികൊതിച്ചവൾ നേർന്നു…ദേവികടാക്ഷവും അനുഗ്രഹവുംനേടുവാൻ…അമ്പലം വലംവെച്ചു നടന്നകലുന്നുഅകലെനിന്നൊരു നോക്കുകാണുവാനെൻ മനംതുടിച്ചുഅണിഞ്ഞൊരുങ്ങിയിറങ്ങുംതന്നോമനമകളെ….ആരുമറിയാതെ കാണുവാനെൻഹൃദയം കൊതിച്ചുനെറുകയിൽ…

എന്നിലലിയുന്ന ഞാൻ

രചന : സ്വപ്ന എസ് കുഴിതടത്തിൽ✍ “ഞാനിന്ന് വന്നത് നിന്നെ കാണാൻ തന്നെയാണ്.”ആമുഖമായി അവൾ പറഞ്ഞു.“ഓണത്തിന്റെ തിരക്കിൽ നിന്നും കുറച്ചു നേരം നമുക്കായി മാത്രം. “ഒത്തിരി ബുദ്ധിമുട്ടിയാണ് ഈ കൂടിക്കാഴ്ച തരമാക്കിയതെന്ന് അവളോട് പറഞ്ഞില്ല. ഇറങ്ങാൻ നേരം നൂറു ചോദ്യങ്ങളാണ്. “അമ്മ…

ബന്ധങ്ങൾ

രചന : എസ് കെ കൊപ്രാപുര✍ ഋതുക്കൾ വഴിമാറിയെങ്ങോ…ബന്ധങ്ങൾ വിട്ടകന്നെവിടെയോ..കാലങ്ങൾക്കിതെന്തു പറ്റി..മാനവർക്കിതെന്തു പറ്റി..ദുഖിതനാമീ ദേഹം കേഴുന്നുഇനിയൊരു നന്മയുണ്ടോ… ഭൂവിൽ..വിടരും മലരിന്നു സൗരഭ്യമുണ്ടോ..അന്യോന്യമെറിയുന്നു പൊയ്‌വാക്കുകൾനെഞ്ചിലേറ്റുന്നു വെറുപ്പിന്റെ കോടാലിദൃഷ്ടികൾക്കറക്കവാളിൻ മൂർച്ചമുറിച്ചു മാറ്റുന്ന ബന്ധങ്ങളെവലിച്ചെറിയുന്നു മാലിന്യം പോലെ…ഇന്നീ കാലത്തിനെന്തു പറ്റി..ഇന്നീ നമ്മൾക്കുമെന്തുപറ്റി…നന്മയാം തെളിനീരിൽ നിറയുന്നു തിന്മകൾവിഷമയമായി…

അരണകൾ

രചന : പണിക്കർ രാജേഷ്✍ കണ്ടവനെല്ലാം ചർച്ചനടത്തിപണ്ഡിതനാവാം നമ്മുടെ നാട്ടിൽവിഷയം ചുക്കിൻവിലയിടിവായാൽചക്കയിടാനായ് പ്ലാവിൽക്കയറുംതാഴെയിരുന്നൊരു നായ കുരച്ചാൽഅവകാശത്തിൻ ധ്വംസനമായി.ഇന്നാളൊരുവൻ തത്സമയത്തിൽ‘നാരീശക്തി’ വാദമുയർത്തിഏതോ നാട്ടിൽ സ്ത്രീകൾക്കിന്നുംകിട്ടാക്കനിയാണത്രേ വിദ്യ.ദിവസംപത്തു തികഞ്ഞില്ലവനുടെചിത്രം മാധ്യമതാളിൽ നിറഞ്ഞൂപുഞ്ചിരിതൂവിയ സുന്ദരവദനംകണ്ടവരെല്ലാം കാര്യമറിഞ്ഞുവിദ്യാലയശുചിമുറിയുടെയുള്ളിൽനിശ്ചലഛായാഗ്രഹണമതത്രേ!വർഷംപലതുകഴിഞ്ഞിന്നവനൊരുസംവാദത്തിനു വേദിയൊരുങ്ങിമാധ്യമതമ്പ്രാന്മാരതുതന്നെവിഷയം ബാലകപീഡനവും.അരണത്തലയർ പൊതുജനമല്ലേപണ്ടത്തെക്കഥ പാടെമറന്നൂസഹജനസേവനതല്പരരായൊരുസഹപണ്ഡിതരതു മിണ്ടിയുമില്ലവാക്ക്ചാതുരിയുടെ ആവേശത്തിൽകരഘോഷത്തിരയാഞ്ഞു മുഴങ്ങിഇങ്ങനെപോയാലമ്പടകേമാസദ്ഗുണനാകും…

ക ( വിത,ടൽ,ത്ത്)

രചന : രാഗേഷ് ✍ ഇനിയെന്നിലൊരു കവിതപോലും ശേഷിക്കുന്നില്ലഎന്നൊരു വരിമാത്രം തെളിയുന്ന,ഒട്ടും ഭാരമില്ലാത്ത വിളറിയ വെള്ളക്കടലാസ്സായ്അയാൾ…അതിനുമൊരുപാട് മുൻപ്തിരമാലകളാൽ ചുംബിക്കപ്പെടുന്നഅവളുടെ കാൽവിരലുകൾ കണ്ണിമവെട്ടാതെനോക്കിയിരിക്കുമ്പോൾഅയാൾ പറഞ്ഞിരുന്നു“ഈ ലോകത്തിലെ ഏറ്റവും മനോഹരമായ പലതും‘ക’യിൽ തുടങ്ങുന്നു’വെന്ന്.കവിത,കടൽ…അതിനുമൊരുപാട് നാൾകൾക്ക് ശേഷംഅവളുടെ നിശ്ചലമായ കാലുകൾനിറഞ്ഞ മിഴികളോടെനോക്കിയിരിക്കുമ്പോൾഅയാൾ അവളെ“എന്റെ ശലഭമേ” എന്ന്…

പ്രഭാതവന്ദനം

രചന : എം പി ശ്രീകുമാർ ✍ ഇന്ദ്രനീലരജനിയകന്നുപോയ്ഇന്ദുമുഖവുമെങ്ങൊ മറഞ്ഞുപോയ്ഇന്നു നേരം പുലരുന്ന നേരത്ത്ഈശ്വര തിരുപാദം വണങ്ങുന്നുഈരഞ്ചു ദിക്കും നിറഞ്ഞ ഭവാൻ്റെഇംഗിതം പോലെ പോകുവാനാകണംഇന്നു കാണുന്ന കാഴ്ചയിലൊക്കെയുംഈശ്വര സ്മിതം കാണുവാനാകണംഇമ്പമോടിന്നു കേൾക്കുന്നവകളിൽഈശ്വരഗീത മാധുര്യ മൂറണംഇന്നു കരങ്ങൾ ചെയ്യുന്ന കാര്യങ്ങൾഈശ്വരാർച്ചന പോലെയായീടണംഇന്നു പാദചലനങ്ങളൊക്കെയുംതീർത്ഥാടനം…

ഇല്ലായ്മയിൽ നിന്ന് വളർന്നവൻ

രചന : ജെറി പൂവക്കാല✍ “തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്”ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത്തമുത്ത്.അഞ്ചാം ക്ലാസ്സിൽ അഞ്ചു പ്രാവിശ്യം പഠിച്ചവൻ. സ്കൂളിൽ വൈകി വരുന്ന വിജയനെ കണ്ട് ടീച്ചർ ചോദിച്ചു എവിടെയാണ് നീ കളിക്കാൻ പോകുന്നതെന്ന്.…

🪭തമരിൻ്റെ താളം ഹൃദയത്തിലൂടെ🪭

രചന : കൃഷ്ണമോഹൻ കെ പി ✍ കേട്ടങ്ങുണരുന്നുതരുലതാ വൃന്ദങ്ങൾ സുപ്രഭാതേതരണി തൻ പിറവിയെക്കാണാൻ കൊതിയ്ക്കുന്നുധരണീതലത്തിലെ, ജീവ ജാലംതിരുജടാധാരിയാം, ശിവനുടെ ഭാവങ്ങൾതിരുവാതിരപ്പാട്ടു കേട്ടിടുമ്പോൾതിരു തൃശ്ശൂലവുമേന്തി നില്ക്കും ദേവൻതൃക്കണ്ണു മെല്ലെത്തുറന്നുവെന്നോ?തൃപ്തിവരും വരെ ജീവിച്ചു തീരുവാൻതപ്തരീ ഞങ്ങൾക്കു യോഗമില്ലാതൃഷ്ണയിൽ മേവുന്ന ഭൂതലവാസികൾതൃക്കാല്ക്കൽ ദീപം കൊളുത്തിവയ്പ്പൂതന്മനസ്സാക്ഷിതൻ…

ഒറ്റനക്ഷത്രം

രചന : വർഗീസ് വഴിത്തല✍ രാവേറെയായ് സഖേ..നേരിയ നിലാവും മറഞ്ഞുപോയ്‌ഇരുൾ തിങ്ങി,യാകാശമെങ്ങുംകരിമ്പടം പോലെ..മൗനത്തിൽ മുങ്ങുമീപഴയമൺ വീടിന്റെ ചുമരുകൾക്കുള്ളിൽഏകനായ് ഞാനിരിക്കുന്നു..വ്യഥഭരിതഹൃദയമിടിപ്പൊന്നു മാത്രംവിഷാദാർദ്രസാന്ദ്രമൊരു ധ്വനിയുണർത്തുന്നു..മൗനം.. സർവത്ര മൗനം..പ്രിയസഖേ..ഞാൻ നിനക്കെഴുതുന്നു…പതറിയ കൈപ്പടയിലൊന്നുമാത്രംഹൃദയനൊമ്പരം ചാലിച്ച പരിവേദനങ്ങൾ..എകാന്തജീവിതം, പെറ്റു പെരുകുന്ന ശൂന്യത..ഭൂതകാലത്തിന്റെ മുറിവുകൾ തുന്നുവാൻനൂല് കെട്ടുന്ന നീലിച്ച സ്മരണകൾ..അല്പമാത്രമാമാനന്ദധാരകൾ…എങ്കിലുമിനിയും,ഞാനിവിടെയുണ്ടെന്ന്…

കാത്തിരുപ്പ്

രചന : മനോജ് മുല്ലശ്ശേരിനൂറനാട്✍ മെഴുമെഴെ മെനുക്കെ ചാണകംമെഴുകി മിനുക്കിയെൻ്റെ ഓലപ്പുരവീട്ടിൽ വിരുന്നുകാരാരും മെത്താറില്ല കാലൻ മഴ കലി തുള്ളിപെയ്തൊഴിയാതെത്ര ദിനരാ-ത്രങ്ങൾ കടന്നു പോയിയെന്നാലുംഒറ്റയായി പോയെൻ്റെ ഓലപ്പുരയിൽവഴി പോക്കരാരും നനയാതൊരിടംതേടിയെത്താറില്ല?നിലാവുള്ളൊരു നിശയിൽ നിലാം –ബരി രാഗത്തിലാരൊ പാടിയപാട്ടിനീണത്തിൻ സുഖാനുഭൂതിയിൽ ലയിച്ചങ്ങനെ കിടക്കവെ!നിനച്ചിടാത്ത…