രചന : കെ.ആർ.സുരേന്ദ്രൻ✍ വിരസതഒരു മരുഭൂമിയാണ്.മരുഭൂമിയുടെആകാശങ്ങൾ എന്നുംസൂര്യന് മാത്രം സ്വന്തം.സൂര്യ ചുംബനങ്ങൾവിരസതയുടെ മരുഭൂമിയെചുട്ടു പൊള്ളിക്കുന്നു.നാളുകൾപുഴയായൊഴുകിനീങ്ങുന്നു.സാന്ത്വനത്തിന്റെമഴമേഘങ്ങൾവിരുന്നുകാരായെത്തുമ്പോൾസൂര്യൻ വിരളമായി,വിരളമായി മാത്രംഒരു സൗജന്യമെന്നപോലെഒഴിഞ്ഞുകൊടുക്കുന്നു.വിരുന്നുകാർസ്നേഹസാന്ത്വനങ്ങളായിമരുഭൂമിയിലേക്ക്പെയ്തിറങ്ങുന്ന ദിനങ്ങൾ,പക്ഷെ,ഹൃസ്വവേളകളിലേക്ക് മാത്രം.മരുഭൂമി എന്നുംസൂര്യന് മാത്രം സ്വന്തം.എങ്കിലുംഹൃസ്വവേളകളിലേക്ക് മാത്രംപെയ്തിറങ്ങിമരുഭുമിയെപുണരുന്ന വേളകൾആനന്ദലഹരിയുടേതാണ്അനുഭൂതികളൂടേതാണ്ആഹ്ലാദത്തിന്റേതാണ്.മഴമേഘങ്ങൾ പക്ഷെ,വിരുന്നുകാർ മാത്രം.വിരസതയുടെ മരുഭൂമിഎന്നും സൂര്യന് സ്വന്തം.വേർപെടലുകളുടെ നിമിഷങ്ങൾ എന്നുംഗദ്ഗദത്തിന്റേതാണ്.മഴമേഘങ്ങൾഇനിയും യാദൃച്ഛികമായി വിരുന്ന്…