തുമ്പയുടെ ദുഃഖം
രചന : ശ്രീകുമാർ പെരിങ്ങാല✍ തൊടികൾക്കുമപ്പുറം പുരയിടക്കോണിലാ-യൊരുചെറു തുമ്പ കിളിർത്തുവന്നുഅതിനടുത്തായൊരു ദർഭയുമെപ്പളോതുമ്പയോടൊപ്പം വളർന്നുവന്നു. കൂട്ടായിനിന്നവർ കാര്യങ്ങളോതവേതുമ്പയോ ചൊല്ലിയാ ദർഭയോടായ്:“ഞാനെത്ര ശ്രേഷ്ഠനാണെന്നറിഞ്ഞീടുകപൂക്കളിൽ ഞാനാണു മുഖ്യനെന്നും. ഓണമിങ്ങെത്തിയാൽ വന്നിടുമുണ്ണികൾമത്സരിച്ചെന്നുടെ പൂവിറുക്കാൻആയതിൻ ഞാനെന്റെ മേനിയിലേറ്റവുംതൂവെള്ളപ്പൂക്കളൊരുക്കിവയ്ക്കും. എന്നുടെ പൂക്കളില്ലാത്തൊരു പൂക്കളംപൂർണ്ണതയില്ലാതെ വന്നിടുംപോൽതൃക്കാക്കരപ്പന്റെ തൃപ്പാദം ചുംബിച്ച്തൃപ്തരായ് പൂവുകൾ പുഞ്ചിരിക്കും”…