ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Month: September 2024

ഫൊക്കാന യുവജന കമ്മറ്റി വിപുലീകരിച്ചു ;യുവജനങ്ങൾക്കായി നാഷണൽ കൺവൻഷന് തയ്യാറെടുത്ത് ഫൊക്കാന.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന യുവജന കമ്മറ്റി വിപുലീകരിച്ചു പ്രവർത്തനം വ്യാപിപ്പിക്കാൻ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഫൊക്കാന യൂത്തു കമ്മിറ്റി വിപിലീകരിപ്പിച്ചു 14 അംഗ കമ്മിറ്റയെ തെരെഞ്ഞെടുത്തു. നാഷണൽ കമ്മിറ്റിയുടെ ഭാഗമായ ഏഴ് യൂത്ത് കമ്മിറ്റി മെംബേഴ്സിനെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി വിപുലീകരിച്ചിരിക്കുന്നത്.…

എന്നിട്ടും.

രചന : ഗഫൂർ കൊടിഞ്ഞി✍ കുഞ്ഞു മൂത്ത പെങ്ങളായിരുന്നു.എന്നിട്ടും മീനിൻ്റെ നടുക്കഷ്ണംഉമ്മ എന്നും എനിക്കാണ് വിളമ്പിയത്.കുഞ്ഞോൾ ഏറ്റവുമിളയവാൽസല്യ ഭാജനമായിരുന്നുഎന്നിട്ടും ഉപ്പ മിഠായിപ്പൊതിഎൻ്റെ കയ്യിലാണ് തന്നത്.കുഞ്ഞോക്കും കുഞ്ഞുവിനുംകാണാൻ നല്ല ചേലായിരുന്നു.എങ്കിലും അമ്മായി വരുമ്പോൾഎന്നെയാണ് ഉമ്മ വെച്ചത്.കിടക്കപ്പായയിൽ മൂത്രമൊഴിച്ചത്ഞാനായിരുന്നെങ്കിലുംഅടിയും പഴിയുമെല്ലാം കുഞ്ഞുവുംകുഞ്ഞോളുമാണ് പങ്കിട്ടെടുത്തത്.പഠിക്കാൻ മടിയനായഎനിക്ക്…

ഉയിരേ നിനക്കായ് …❣️❣️

രചന : അൽഫോൻസ മാർഗരറ്റ്✍ ജീവിതനാടകവേദിയിലെന്നെന്നും ,വിരഹിണിയാമൊരു നായിക ഞാൻ…കരയുവാൻ മാത്രം വിധി നൽകി എന്നെഏകാന്ത ദുഃഖത്തിൽ ആഴ്ത്തിടുന്നു…എൻ മനോവീണയിൽ ശ്രുതിചേർത്ത തന്ത്രികൾഎന്തിനായ് പൊട്ടിച്ചെറിഞ്ഞുപോയി…ഇരവിലുംപകലിലും കാതോർത്തിരിപ്പൂ ഞാൻനിൻപദനിസ്വനമൊന്നു കേൾക്കാൻ..ഹൃദയത്തിലനുരാഗ തന്ത്രികൾ മീട്ടിയമണി വീണ മൂകമായ് തീർന്നതെന്തേ…അനുരാഗമധു മാത്രം തുളുമ്പിയ മാനസംനിറയുന്നു പ്രീയായെൻ…

ഇന്നലെ ഞാനൊരു പൂവിന്മടിയിലുറങ്ങി.

രചന : ബിനു. ആർ✍ യാത്രയുടെ ഏതോ കോണിൽ വച്ചായിരിക്കണം രാജീവ്‌ ഉറക്കത്തിൽ സ്വയം നഷ്ടപ്പെട്ടത്.അപ്പോൾ ഒരു പുഴയുടെ നടുവിലൂടെ നടക്കുകയായിരുന്നു അയാൾ. പുറകിൽ നിന്ന് ആരുടെയോ ഉച്ചത്തിലുള്ള പറച്ചിൽ അയാൾ കെട്ടു.മേലേ മലയുടെ മുകളിൽ കനത്തമഴമേഘങ്ങളുണ്ട്. മുകളിൽ മഴപെയ്യുകയാവും. എങ്കിൽ…

ഓണം….. തിരുവോണം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ഓണം വീണ്ടും അരികിലെത്തീടുമ്പോൾഓർത്തുപോയി ഓർക്കാതിരുന്നകാര്യംഓർത്തപ്പോളൊരുപാട് വേദനയുള്ളത്തിൽഓടിയെത്തി ഇന്നത്തെ ഓണമോർത്ത് ഓണമായിരുന്നല്ലോ മലനാട്ടിലെന്നെന്നുംമാവേലി വാണൊരാ നല്ലകാലംവലുതില്ലചെറുതില്ല എല്ലാവരും ചേർന്ന്സന്തോഷം പങ്കിട്ട സുവർണ്ണകാലം രാജാവും പ്രജകളും തുല്യരാണെന്നത്രാജാവുതന്നെ പഠിപ്പിച്ചകാലംകള്ളത്തരങ്ങളും പൊളിവചനങ്ങളുംആർക്കുമറിയാത്ത ശ്രേഷ്ഠകാലം മാവേലിത്തമ്പ്രാന്റെ ഭരണത്തിൽ സഹികെട്ട്ആൾമാറാട്ടം ചെയ്തതു…

അത്രമാത്രം “

രചന : ഷാജു. കെ. കടമേരി ✍ ആഴങ്ങളിലേക്ക്ഓടിക്കിതച്ച് ചുവട് തെറ്റിവഴുതി വീഴേക്കാവുന്നഇത്തിരി സ്ഥലത്ത് ചവിട്ടി നിന്ന്ലോകഭൂപടം വരയുന്ന കഴുകൻകണ്ണുകൾകാലം നിവർത്തിയിട്ടആകാശത്തിന്റെഅതിരുകളിലേക്ക് പോലുംചിറകടിച്ചുയർന്ന്ഗർജ്ജിക്കുന്നമഴമേഘങ്ങൾക്കിടയിലൂടെചിറകിനടിയിലൊതുക്കാൻവെമ്പുന്ന തല തെറിച്ചചിന്തകൾനിലച്ചുപോയേക്കാവുന്നചെറുശ്വാസത്തിനിടയിലൂടെപിടഞ്ഞ് കൂവുന്നു .അളന്ന് തീരാത്തത്ര ഗ്രഹങ്ങൾചുരുളുകൾക്കുള്ളിൽ നിന്നുംനിവരുന്നു.കൊടുങ്കാറ്റൊന്ന്ആഞ്ഞ് വീശിയാൽമഴയൊന്ന് നിലതെറ്റിപെയ്താൽകടലൊന്ന് കരയെ ആഞ്ഞ്പുണർന്നാൽ .മഹാമാരികൾക്കിടയിൽനമ്മൾ വട്ടപൂജ്യമാവുമ്പോൾകുത്തിയൊലിച്ചമഴവെള്ളപ്പാച്ചിലിൽചളി…

ദാഹജലം

രചന : കെ ബി മനോജ് കുമരംകരി ✍ ഓർമ്മിക്കുവാൻ പലതുണ്ട്ബാക്കിഓർക്കാതിരിക്കുവാൻ മനമൊന്നുമാറ്റിഹൃദയത്തിലൊരു കോണിലായിപതുങ്ങി കിടക്കുന്നമരണസത്യമേഇന്നു നീ മടങ്ങുക നിരാശനായിനാളെ പുലർകാലേകണ്ടിടാംനമുക്കൊന്നിച്ച് യാത്രയാവാം.മുറ്റത്തെവാഴകയ്യിലിരുന്നൊരുപൊൻകുയിലേ – പാടൂ – നീനിൻ പാട്ടൊന്നുകേട്ടെൻ്റെ കഥനംമറക്കട്ടെ….ഓർമ്മകളേറെപിറകോട്ടുപായുന്നസ്ത്രംകണക്കേഓർമ്മകൾപാതിയെങ്കിലുംമരിച്ചിരുന്നെങ്കിലെന്നാശിച്ചു പോയി.വിങ്ങുന്നനൊമ്പരംതുള്ളിതുളുമ്പുന്നകണ്ണുനീരിൽപാതിതെളിഞ്ഞൊരാചിത്രം കാണുമ്പോൾഞാനറിയാതെവിങ്ങിപ്പൊട്ടുന്നതെൻഹൃദയംനൂൽവള്ളിപൊട്ടി ഭിത്തിയിലാടുന്നതാപെൻഡുലംപോലെൻയൗവന ചിത്രം.നാളത്തെദിനംഓർക്കാവതല്ലമാനത്തെനക്ഷത്രങ്ങളെണ്ണിയാലൊടുങ്ങാത്തതാരകങ്ങളെൻ നൊമ്പരമറിഞ്ഞുകണ്ണുകൾ ചിമ്മിച്ചിരിച്ചു.കാഴ്ചമങ്ങിയകണ്ണിൽനിന്നിറ്റുതട്ടിതെറിച്ചകണ്ണുനീർ തുള്ളികൾക്കുപ്പായ…

കുന്നുകളുടെ നാട്ടിൽ.

രചന : സുനിൽ പൂക്കോട് ✍ കുന്നുകളുടെ നാട്ടിൽ ..കാഞ്ഞിലേരിയിലെ അമ്മ വീട്ടിൽ ..ചോതാര കുന്നിന്റെ ചെരിവിലാണ് ജനിച്ചത് എന്നിട്ടും പൂർണമായ ആകാരത്തിൽ ഒരു കുന്ന് കാണാൻ കുഞ്ഞുനാളിൽ ഭാഗ്യമുണ്ടായിട്ടില്ല..ഒരു കുന്നിനെ ശരിക്കും കാണണമെങ്കിൽ മറ്റൊരു കുന്നിന്റെ ഏറ്റവുംമുകളിലോട്ട് കയറണം അല്ലെങ്കിൽ…

അത്തം

രചന : സതിസുധാകരൻ പൊന്നുരുന്നി ✍ അത്തമാണത്തമാണത്തമാണിന്ന്പുലർകാലേ കുളിർമഴയോടിയെത്തിപൂക്കളം തീർക്കാൻ പൂപ്പന്തൽ കെട്ടാൻകതിരവൻ കതിരൊളി വീശി നിന്നു.അത്തച്ചമയം കാണുവാനായികണിയാം പുഴയും അണിഞ്ഞൊരുങ്ങി.കുളിർമഴ കൊണ്ടൊരു മേലാടചുറ്റിതാമരത്തോണിയിൽ യാത്രയായിതങ്കക്കിനാക്കളാൽ വെള്ളിമേഘങ്ങളുംകൂടെത്തുഴഞ്ഞു പോയ് കൂട്ടിനായി.വഴിയോരമെല്ലാം പൂക്കളിറുത്തുഅത്തക്കളത്തിനുമോടികൂട്ടാൻതുമ്പയും തുളസിയും തലയാട്ടി നിന്നുതാമരത്തോണിയിലേറുവാനായ്മുക്കുറ്റിപ്പൂവിനെ കണ്ടു മോഹിച്ചുകുശലം പറഞ്ഞവർ യാത്രയായി.

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം 7-ന് ശനിയാഴ്ച രാവിലെ 11 മണിക്ക്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: 52 വർഷം പൂർത്തീകരിച്ച അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് 2024 വർഷത്തെ ഓണാഘോഷവും ഓണ സദ്യയും 7-ആം തീയതി ശനിയാഴ്ച അതിവിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാവിലെ…