Month: October 2024

അർച്ചനപ്പൂക്കൾ

രചന : ബിനു ആർ. ✍ സർവ്വം സഹയാം ദേവീ സർവേശ്വരീഎന്നിൽ, വാക്കിൽ വിഘ്നങ്ങൾ തീർത്തുതരേണം വാണീ മാതേസർവ്വലോക ജഗൽകാരിണീ… !ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കുംഅക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾനാവിൽ നിറയാൻ പ്രകാശം ചൊരിയണമേദേവീ മൂകാംബികേ സരസ്വതീ… !കാലമാം അന്തരംഗങ്ങളിൽകാലത്തിനൊത്തരചനകൾ തീർക്കാൻ കാതിൽ വന്നുനിറയേണമേവാക്കുകളും അക്ഷരങ്ങളും…

🍁റ്റെഡിബെയർ 💞

രചന : സിജി സജീവ് ✍ 🍁നീയെനിക്കാദ്യമായികൈക്കുമ്പിളിൽ തടഞ്ഞറ്റെടിബെയർപോലെയാകുമ്പോൾ.അത്രമേൽ ആഴവും ഹൃദ്യവുമായൊരുഇഴയടുപ്പം നമുക്കിടയിൽകണ്ണുപൊത്തിക്കളിക്കുന്നുണ്ടായിരുന്നുഅതുകൊണ്ടാണല്ലോഅവസാനനാളിലെപാതിബോധത്തിലുംകണ്ണുകളടയും മുൻപ്നിന്നേ തിരഞ്ഞത്..ആരൊക്കെയോ പറയുന്നുഓർമ്മകൾ പോയെന്നും,ചെറുതിലെ കഥകളാണ്ചുണ്ടുകൾ ചിലമ്പുന്നതെന്നും,,ഇന്നിന്റെ കഥയാണെന്നുആരു പറയാൻ ആരോട് പറയാൻ,,!അടഞ്ഞുപോകുന്നകണ്ണുകൾ, തളർന്നു പോയ നാവ്,ജോലി ഉപേക്ഷിക്കാൻ ഊർദ്ദം വലിക്കുന്ന നാസിക..തിരിഞ്ഞു നടക്കുന്നറ്റെഡിബെയറിന്റെ കൈകളിൽ കൈകോർക്കുമ്പോൾഞാനും…

അംബാഷ്ടകം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ആരാധ്യയാകുമമരേശ്വരിയംബികേതൃ-പ്പാദാംബുജങ്ങളടിയങ്ങൾ നമിപ്പുനിത്യംവേദാന്തവേദ്യയവിടുന്നു കനിഞ്ഞിടൂമൽ-ചേതസ്സിലക്കവിതപൂത്തുമണംപരത്താൻ നാളെത്രയായിനിജചിന്തയുമായിരിപ്പേൻകാളുന്നൊരിത്തെളിവിളക്കിനുമുന്നിലംബേ!ആളല്ലഞാനമലമാവചനങ്ങളോതാ-നാളാക്കിയെങ്കിലുമചഞ്ചലമമ്മയെന്നെ! പാടുന്നുഞാനനിശ,മപ്പരമാത്മതത്ത്വംപാടാതെനിക്കു കഴിയില്ലൊരുമാത്രപോലുംചോടൊട്ടുവച്ചണയുകെൻ്റെ മനസ്സിനുള്ളിൽഈടാർന്നൊരക്കവനപുഷ്പദളങ്ങൾനീർത്താൻ വേണ്ടാത്തതൊക്കെയുമകറ്റി മനസ്സിൽനിന്നുംവേണ്ടുന്നതൊക്കെയവിടുന്നു തരുന്നിതെന്നുംപണ്ടേക്കണക്കെ പരിലാളനയാർന്നിതെന്നി-ലുണ്ടാകണേപരിചൊടംബപരാത്പരേ നീ ഈ മണ്ണിലിപ്പിറവികൊള്ളുവതിന്നു മുന്നേ,തൂമഞ്ജുഹാസഭരമേകിയെനിക്കു സർവംആ മാതൃഭാവനയെവെന്നുയരാനൊരൽപ്പ-മാമോ,മനുഷ്യനിവിടെത്ര നിനയ്ക്കിലും ഹാ! വാണീശ്വരീ,മധുരവാസിനി മഞ്ജുളാക്ഷീ,കാണുന്നു ഞാനഖിലനേരവുമപ്പദങ്ങൾകാണേണമാമണി വിപഞ്ചികമീട്ടിയെന്നിൽ-ചേണുറ്റൊരപ്രകൃതിയിറ്റൊളിമങ്ങിടാതേ നാദാംബികേ വിമലരൂപിണി,വിശ്വസൃഷ്ടി-ക്കാധാരമായൊരഖിലാണ്ഡ വിശാലചിത്തേമോദേനവാഴ്ക,ശുഭപാതകൾകാട്ടിയേവം,ചേതോഹരപ്രഭപൊഴിച്ചനുവേലമെന്നിൽ…

സ്നേഹത്തിന്റെ കണ്ണ്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ ഒരുമിച്ചുറങ്ങുന്ന കണ്ണുകൾതുറന്നതും ഒരുമിച്ചായിരുന്നു.കനവ് കണ്ടതും കിനാവ് കണ്ടതും ഒരുമിച്ചായിരുന്നു.ഒരുമിച്ചടച്ചുഒരുമിച്ച് തുറന്ന്ഒരുമിച്ച് കരഞ്ഞ്ഒരുമയുടെ പെരുമ ചൊല്ലിടുന്ന കണ്ണുകൾ.സ്നേഹത്തിന്റെ കണ്ണ്(കവിത)ഒരുമയാലടച്ചിടുന്നു രണ്ടു കണ്ണുകൾഒരുമയാൽ തുറന്നിടുന്നു രണ്ടു കണ്ണുകൾ.നിദ്രയെ പുണർന്നതുമാ രണ്ടു കണ്ണുകൾപൊൻപുലരി കണ്ടതുമാ രണ്ടു കണ്ണുകൾസങ്കടത്തെ കണ്ണു…

ചിലവിരോധാഭാസങ്ങൾ …!”

രചന : സുരേഷ് കെ നായർ ✍ ഇതൊരു നർമ്മരസ സാഹിത്യമായി കണക്ക് കൂട്ടിയാൽ മതി .സോഷ്യൽ മീഡിയയിൽ ഇന്ന് ആയിരക്കണക്കിന് സാഹിത്യ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട് ദിനംപ്രതി പുതിയ ഗ്രൂപ്പുകളും വന്ന് കൊണ്ടിരിക്കുന്നു.90 % ഗ്രൂപ്പുകളും മത്സര കളരികളാണ് നിത്യവും നടന്ന്…

ഹിമകണമായ്……..💦💦

രചന : പ്രിയ ബിജു ശിവകൃപ ✍ മഞ്ഞിന്റെ മറയാൽ മുഖം മറച്ചൊരാ പെൺകുട്ടിഞാനായിരുന്നുവെന്നോ അറിഞ്ഞിരുന്നില്ല ഞാൻഞാൻ പോലുമറിയാതെ മഞ്ഞിൻ കണങ്ങളെൻമുഖം മറച്ചിരുന്നുവെന്നോ അറിഞ്ഞിരുന്നില്ല ഞാൻചോരയുറഞ്ഞിടും തൂമഞ്ഞു പാളിയിൽ മുഖമമർത്തിതേങ്ങുമൊരു ഹിമശിൽപമായ് ഞാൻഎൻ തേങ്ങൽ കൊതിക്കുമൊരാജന്മങ്ങൾ അറിയുന്നുണ്ടാകുമോഞാനൊരു ഹിമകണമായിഅലിഞ്ഞലിഞ്ഞൊടുവിലാത്മ നിർവൃതിയടഞ്ഞെന്ന്അറിയുമെന്നെങ്കിലും എന്നിലവശേഷിച്ചിരുന്നആർദ്രമാം…

ഒറ്റയ്ക്കൊരു കടൽ

രചന : സെഹ്റാൻ ✍ ചില സമയങ്ങളിൽവലയിലകപ്പെട്ട മത്സ്യങ്ങളെമന:പൂർവ്വമങ്ങ് അവഗണിക്കും.വലയിൽ കയറാതെപോയമത്സ്യങ്ങളെക്കുറിച്ചുള്ളഅതിഗാഢമായആലോചനയിലേർപ്പെടും.അവയുടെ എണ്ണം കണക്കാക്കിഇരുണ്ട താളുകളുള്ള ഡയറിയിൽകുറിച്ചുവെയ്ക്കും.കണക്കുകൾ…തെറ്റിയതും, തെറ്റാത്തതുമായകണക്കുകൾ!കൂർമ്പൻ ചുണ്ടുകളുള്ള മത്സ്യങ്ങളെയുംഡയറിയിൽ വരച്ചു ചേർക്കും.ചൂണ്ടക്കൊളുത്തുകളെയും.ചിലനേരങ്ങളിൽ മഷി പടരും.കണക്കുകൾ അവ്യക്തങ്ങളാകും.രാവിൽ അവയ്ക്ക് ചിറകുമുളയ്ക്കും.കടൽക്കാക്കകളാവും.വെളുത്തവയല്ല. കറുത്തവ!ചിലനേരങ്ങളിൽ വലയ്ക്കുള്ളിൽമീനുകൾക്ക് പകരംകടൽക്കാക്കകൾ ചിറകടിക്കും.വലിയ ഒച്ചയിലവ ചിലയ്ക്കും.കാതുകളിൽ പൊടുന്നനെകടൽക്കാറ്റ്…

എന്നെനോക്കി ചിരിക്കുന്നു. 😊😊

രചന : സിസി പി സി ✍ “കഴിഞ്ഞ വർഷം, ഞങ്ങളുടെ മിസ്സായ സമയത്ത് നെയിൽ പോളിഷ് ഇല്ലാ, കമ്മലും മാറ്റൂലാ……എന്നും ഒരേപോലെയാ മിസ്സ്.ഈ വർഷം നഖം വളർത്തുന്നു……നെയിൽപോളിഷ് ഇടുന്നു…..എന്തൊരു മാറ്റാണ് മിസ്സേ.”ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ക്ലാസ്സിൽ വന്നിരുന്ന് അവർ എൻ്റെ…

ഭരണകൂട വികസന ഭ്രാന്ത്എത്ര വിസനം വന്നിട്ടെന്താ കാര്യംകോരനു കഞ്ഞി കുമ്പിളിൽ തന്നെ.

രചന : അനിരുദ്ധൻ കെ.എൻ✍ എന്തുവികസനമെന്തു വന്നീടിലുംകോരനെന്നും കഞ്ഞി കുമ്പിളിൽ തന്നെയാംഎന്തു പ്രയോജനം സാധാരണക്കാരൻചാവതെ ചാവുന്നുണ്ടന്നം ലഭിക്കാതെഅന്നം മുട്ടിക്കും വികസനമാണല്ലോഎല്ലാം നടപ്പതും കാട്ടി കൂട്ടുന്നതും!ഒട്ടുവിശന്നുപൊരിഞ്ഞപ്പോൾ കട്ടന്നംഭക്ഷിച്ച കുറ്റം ചുമത്തി തല്ലിക്കൊന്നുകെട്ടിത്തൂക്കുന്ന മഹത്തായ സംസ്കൃതിഅല്ലോ നമുക്കള്ള പാരമ്പര്യമതും!വാതോരാതല്ലോ വികസന വാഗ്ദാനംകോരിയൊഴിച്ചു വികസിച്ചു നീളവേനീണ്ടു…

കാലഭൈരവൻ്റെ ചിരി

രചന : കെ.ആർ.സുരേന്ദ്രൻ✍ തെരുവോരത്തൊരുപേരാൽ താമസിക്കുന്നു.തെരുവോരത്തെപേരാലിന് പേരില്ല.തെരുവോരത്തെപേരാലിന് നാടുമില്ല.തെരുവോരത്തെപേരാലിന്ഉറച്ച ഉടലാണ്.ഒരുപാടൊരുപാട്കൈകളാണ്.ഒരുപാടൊരുപാട്വിരലുകളാണ്.തെരുവോരത്തെപേരാൽകാക്കത്തൊള്ളായിരംഇലകളെ പ്രസവിക്കുന്നു.തെരുവോരത്തെപേരാലിന്മാനം മുട്ടുന്നപൊക്കമാണ്.ഇലകൾ സദാസാന്ത്വനമന്ത്രങ്ങളുരുവിട്ട്നാട്ടാർക്ക്കുളിര് പകരുന്നു.ഇലകൾ വാചാലരാണ്.കാലാകാലങ്ങളിൽപേരാൽഇലകളെ പ്രസവിക്കുന്നു.കാലാകാലങ്ങളിൽഇലകൾ ഒന്നൊന്നായിമരിച്ചുവീഴുന്നു.പേരാൽ പകരംഇലകളെ പ്രസവിക്കുന്നു,താലോലിക്കുന്നു.ഋതുഭേദങ്ങൾനാട്ടാർക്ക്കനിവിന്റെ മധുരക്കനികൾവിളമ്പുന്നു.തെരുവോരത്തെപേരാൽപക്ഷികൾക്ക് കൂട് പണിത്പാർപ്പിക്കുന്നു.പക്ഷികളുടെസംഗീതക്കച്ചേരി നടത്തുന്നു.തെരുവോരത്തെപേരാൽപഥികരെചേർത്ത് പിടിക്കുന്നു.വിയർപ്പൊപ്പുന്നു.വിശ്രമത്തിന്റെതണൽപ്പായ വിരിക്കുന്നു.തെരുവോരത്തെ പേരാലിന്നൂറിലേറെ പ്രായം.ഘടികാരത്തിൽസമയസൂചികൾഎത്ര വട്ടംപിന്നോട്ട് തിരിച്ചാലുംകാലത്തിന്റെ സൂചികകൾമുന്നോട്ട് തന്നെചലിക്കുന്നു,വിശ്രമമറിയാതെ.കാലംഒരു യാഗാശ്വമാണ്.കാലഭൈരവൻ…