Month: October 2024

എന്റെമുത്തശ്ശി

രചന : ബിന്ദു അരുവിപ്പുറം✍ കൊഞ്ചലോടോമനിച്ചെന്നെ വളർത്തിയമുത്തശ്ശിയെന്നിൽ നിറഞ്ഞിടുന്നു.മാനസജാലകം മെല്ലെ തുറന്നൊരുതെന്നലായെന്നെ പുണർന്നിടുന്നു. ഉമ്മറത്തിണ്ണയിൽ ചാഞ്ഞിരുന്നും കൊണ്ടുവെറ്റിലപ്പാക്ക് മുറുക്കിത്തുപ്പിരാരീരം പാടിയുമെന്നെ തഴുകിയു-മാവോളം സ്നേഹമെനിയ്ക്കു തന്നു. കുസൃതികാട്ടുന്നേരമിത്തിരിയുച്ചത്തിൽശാസിച്ചുകൊണ്ടെന്നരികിലെത്തും.കുഞ്ഞിക്കഥകൾ പലതും പറഞ്ഞെൻ്റെനെറുകയിലിഷ്ടത്തിലുമ്മവെക്കും. പള്ളിക്കൂടം വിട്ടാൽ ഞാനെത്തുവോളവുംകണ്ണടയ്ക്കാതെന്നും നോക്കി നിൽക്കും.കണ്ണീർമഴ ഞാൻ പൊഴിയ്ക്കുന്ന വേളയിൽവാരിയെടുത്തു മാറോടണയ്ക്കും.…

നവരാത്രി നിലാവ്.

രചന : ജയരാജ്‌ പുതുമഠം.✍ ഇരുളിന്റെ ഇതൾ വീണദിനചലനങ്ങളിൽപല പല ഈണമായ്ആലാപനംതീർത്തസരളമോഹത്തിൻസൗന്ദര്യമീമാംസകരളുറച്ച അനുരാഗിയായ്ഒരുനുള്ള് പ്രണയംനനച്ചപേനയുമായ് പറന്ന് വന്നുപകലിന്റെ പുടവമാറ്റിസർഗ്ഗപുഷ്‌പ്പരഥമേറി ഒരുതുടം സൗരഭ്യംകാച്ചിയ തെന്നലിൽമൗനിയായ് ഒഴുകിവരൂഈ രാത്രിനിലാവിൻഭ്രമണപഥങ്ങളിൽനവരാത്രി കുയിലേ… ഇത്രനാളാടിയദാരിക പീഠാഗാഥയിൽവറ്റിപ്പോയ ഉൾക്കാവിൻതീർത്ഥക്കരയിലെകൊച്ചൂഞ്ഞാലിൽനിസ്വനായി പറ്റിയിരുന്ന്ശേഷിച്ച തൂലികമുനയാൽകുത്തിയൊഴുകുമീജീവസമുദ്രത്തിൻതേനല തീർക്കണമിന്ന്ഈ വിശ്വമഹാക്ഷേത്രമുറ്റങ്ങൾ നിറയെ.

പുഞ്ചിരി പൂക്കൾ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ പുലരിക്കലയുദിക്കുമ്പോളഞ്ചിതംപുഞ്ചിരിപ്പൂവുകൾവിടരുന്ന നേരംപാൽക്കുടമേന്തുമരുവിയൊരുപുഞ്ചിരികന്യയായിയൊഴുകുന്നു. പഞ്ചവർണ്ണക്കിളിയൊന്നിച്ചിതാപച്ചിലമരകൊമ്പിലായിയിരുന്ന്പുഞ്ചിരിക്കുമർക്കമനോഹാരിതപുലരിഗീതമായുച്ചത്തിൽപാടുന്നു. പെണ്ണാളോട്ചേർന്നൊരുപുരുഷനുംപാടത്തിറങ്ങുമാരവംകേൾക്കുന്നുപണ്ടാരോ പാടിപാടി പഴകുമൊരുപുലവൃത്തത്തിന്നീരടിയലയടിച്ചു. പുലപ്പാട്ടിന്നിംമ്പമാം താളത്തിലുംപുതുപ്പെണ്ണിന്നഴകാമാട്ടത്തിലുംപച്ചത്താറണിഞ്ഞ പ്രകൃതിയിലുംപാൽപ്പുഞ്ചിരിയഴകായലിയുന്നു. പാട്ടുംകൊട്ടുംകുഴൽവിളിയുമെല്ലാംപ്രകൃതി തൻ രമണീയതയിലലിഞ്ഞുപ്രപഞ്ചം പ്രണവപ്പൊരുളാലുണർന്നുപുഞ്ചിരിപൂവിളിയാലണിയണിയായി പഞ്ചഭൂതങ്ങളെല്ലാമാന്ദോളനമായിപ്രമദമോടെനാദബ്രത്തിലലിഞ്ഞുംപുഞ്ചിരിരാഗമായിയാകാശത്തന്ത്യംപനിനീർമഴപൊഴിക്കുന്നുമേഘങ്ങൾ. പുഞ്ചിരിവീണമീട്ടുമാകാശത്തായിപുതുപെണ്ണണിഞ്ഞൊരുങ്ങിയിരുന്ന്പൂങ്കാറ്റാം കാമുകനേയോർത്തിതാപുലരിയിൽദിവാസ്വപ്നം കാണുന്നു. പാതിവിടർന്നൊരുകണ്ണിണയിലായിപാതിതെളിഞ്ഞ് പുണ്ഡരീകം വിടർന്ന്പുതുമഴയഴകാർന്നുസുരഭിലയായിപതിയെപരിണയിക്കാനൊരുങ്ങുന്നു. പാൽനിലാവുദിക്കുമിരവിലായിതാപാൽപ്പുഞ്ചിരിയൊഴുകിപ്പടരുമ്പോൾപാലപ്പൂവിറുത്തുമുടിയിൽ ചൂടുന്നുപാതിരാവിലൊരുങ്ങുമെക്ഷിയും. പാടിപതഞ്ഞയയുന്നതാളത്തിൽപൂത്തിരുവാതിരയാടുന്നഴകായിപുഞ്ചിരിച്ചവളാമാറുലച്ചുലച്ചിതാപുഞ്ചിരിതൂകിവശീകരിക്കാനുറച്ചു. പാതിരാക്കോഴിക്കുവുന്ന നേരത്ത്പുതുമണിവാട്ടിയായിയൊരുങ്ങിപാന്ഥരേയാകർഷിച്ചുവശത്താക്കിപതിയെചോരകുടിക്കാനൊരുങ്ങി.…

പുലിക്കോടൻ (കവിത )

രചന : സുമബാലാമണി.✍ ചുണ്ടിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആരും ഇത് വായിക്കരുത്. ഒന്നും പിടികിട്ടില്ല.😄. പണ്ട് റേഷൻ കടകളിൽ നിന്ന് കിട്ടിയിരുന്ന ഒരു അരിയാണ് ‘പുലിക്കോടൻ ‘അമ്പോ.. ഒരിക്കലും മറക്കില്ല ഞാൻ. വിശപ്പിന്റെകുരിശുമലകയറിയപ്പോൾആശ്വാസത്തിന്റെപുലിക്കോടനരിഅടുപ്പിൽതിളച്ചു മറിഞ്ഞ്അനങ്ങാപ്പാറനയംവ്യക്തമാക്കിക്കൊണ്ടിരുന്നുആർത്തിയുടെനെല്ലിപ്പലകയിലിരുത്തിക്ഷമയുടെ ബാലപാഠംചൊല്ലിച്ചഓരോ പുലിക്കോടനരിയുംഓർമ്മയുടെകലത്തിലിന്നുംവേകാതെ കിടക്കുന്നുകയറ്റത്തിന്റെക്ഷീണം മറന്ന്കുരിശിനുമുന്നിൽതൊഴുതുവണങ്ങികാണിക്കവഞ്ചിയിൽതുട്ടുകളിടുംപോലെപുലിക്കോടനോരോപിടിവായ്ക്കരിയിട്ട്വിശപ്പിനെഅടക്കം ചെയ്തകുട്ടിക്കാലം…🖊️

ലേഖനം..കവിയുടെ കാവ്യ പ്രപഞ്ചം..ചങ്ങമ്പുഴയുടെ രമണൻ.

രചന : സതീഷ് വെളുന്തറ ✍ ഇന്ന് നമുക്ക് മലയാളി എന്നും നെഞ്ചിലേറ്റുന്ന പ്രണയദുരന്ത കാവ്യത്തിലെ നായകനെ സൃഷ്ടിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയെയും ‘രമണൻ’ എന്ന കൃതിയെയും കുറിച്ച് അറിയാം. മലയാള കാല്പനിക കാവ്യ ശാഖയ്ക്ക് എക്കാലത്തെയും മികച്ചതെന്ന് പറയാൻ കഴിയുന്ന ഒരു…

🪭 സ്കന്ദമാതാവേ,വന്ദനം🪭

രചന : കൃഷ്ണമോഹൻ കെ പി ✍ സിംഹസംഗത് നിത്യം പത്മമഞ്ചിതാ കരദ്വയംശുഭദസ്തു സത്ദേവീ, സ്കന്ദമാതാ , യശസ്വിനിഓം, സ്കന്ദമാതായൈ നമ:പീതവർണ്ണാങ്കിതേ,അധ്വാനശീലർ തൻഭീതികളൊക്കെയൊഴിക്കുന്ന ദേവതേപഞ്ചഭൂതാത്മക ദുർഗ്ഗയാം ദേവി നീഅഞ്ചാം ദിനത്തിലെ മാതേ നമസ്തുതേകഞ്ജവിലോചനൻ കാർത്തികേയൻ തൻ്റെമഞ്ജുളഗാത്രിയാം, മാതാവു നീയല്ലോകുഞ്ജ കുടീരത്തിലല്ലാ കുമരൻ്റെനെഞ്ചകം…

പ്രണയമാണെല്ലാം

രചന : പള്ളിയിൽ മണികണ്ഠൻ✍ കരകളെ കൈവെടിഞ്ഞൊഴുകുംപുഴകളുടെ ചിന്തയെന്താകാംകനിവുള്ള കടലൊന്നുദൂരെകാത്തിരിപ്പുണ്ടെന്നതാകാം . മധുതേടിശലഭമെത്തുമ്പോൾപൂവിന്റെ മനസ്സിലെന്താകാംകുലമറ്റുപോകാതിരിക്കാൻ-എന്റെഹൃദയംകൊടുക്കുമെന്നാകാം. വെണ്ണിലാപ്പെണ്ണെത്തിടുമ്പോൾരാവിന്റെ ചിന്തയെന്താകാംഇരുളാടയൂരിവച്ചിവളിൽഇണചേരുമെന്നായിരിക്കാം. പൊൻമുളംകുഴലിന്റെയുള്ളിൽനിറയുന്ന ചിന്തയെന്താകാംഅനിലന്റെയധരംപതിഞ്ഞാൽമധുരമായ് പാടുമെന്നാകാം. വേനൽ കനക്കുന്നനേരംമൺപെണ്ണിനുള്ളിലെന്താകാംദാഹമാറ്റാൻ പ്രേമതീർത്ഥം-മാരിമേഘം ചുരത്തുമെന്നാകാം കരയുന്ന വേഴാമ്പലുള്ളിൽഉരുകുന്നതെന്തുകൊണ്ടാകാംമഴയല്ല,കൂട്ടിനായ് ചാരെഇണയില്ലയെന്നതാലാകാം. അഴിമുഖത്തിണചേർന്നപുഴയുംകടലും പറഞ്ഞതെന്താകാംപ്രണയിച്ചുകൊണ്ടേയിരുന്നാൽഒന്നാകുമെന്നായിരിക്കാം

പുളിമരം.

രചന : ഗഫൂർകൊടിഞ്ഞി✍ അപശകുനം തീണ്ടിയതെക്കുഭാഗത്തെ പുളിമരം മുറിക്കുന്നതിനെക്കുറിച്ചാണ്രോഗക്കിടക്കയിലുംഉമ്മാമ ശ്വാസം മുട്ടിപ്പിടഞ്ഞത്പുളിമരത്തോടെന്ന പോലെവൊജീനത്തോടും ഉമ്മാമാക്ക് ചതുർത്ഥിയായിരുന്നുചിരകിയ ചക്കര ചാലിച്ച്ഉമ്മ ഉമ്മാമയുടെപല്ലില്ലാത്ത തൊളളയിലേക്ക്കഞ്ഞിക്കയിൽ കടത്തുമ്പോൾആ തൊണ്ടയിൽ റൂഹാനിക്കിളികുറുകിക്കൊണ്ടിരിക്കും.പുകയില ഞെട്ടിയുംഉണക്ക വെത്തിലയുംകുഴഞ്ഞു മറിഞ്ഞമുരുക്കു മഞ്ചയിലെചില്ലറത്തുട്ട് പൊറുക്കുമ്പോൾവെള്ളി കെട്ടിയഊന്ന് വടി കൊണ്ട്ഞങ്ങളെ അടിച്ചോടിക്കാനുള്ളആരോഗ്യം അന്നുമവർക്കുണ്ട്മഗ് രിബിക്ക്മൊല്ലക്കതിയാമുതലക്കം…

ലില്ലി 🌿🌿

രചന : അഞ്ജു തങ്കച്ചൻ. ✍ വേണ്ടപ്പാ, എനിക്കീ വിവാഹം വേണ്ട.അത് നീയല്ല തീരുമാനിക്കുന്നത്, പൂമറ്റത്ത് ഔസേപ്പിന് ഒറ്റത്തന്തയെ ഉള്ളൂ ഒറ്റ വാക്കും..അയാൾ ദേഷ്യത്തിൽ ആയിരുന്നു.നീയപ്രത്തെങ്ങാനും പോ പെണ്ണേ അപ്പന്റെ വായിലിരിക്കുന്നത് കേൾക്കാതെ,സലോമി അവളെ ഉന്തിത്തള്ളി കൊണ്ടുപോയി.നീയിതെന്നാ ഭാവിച്ചാ, അപ്പനോട് ഇങ്ങനൊക്കെ…

പിരിയാതിരിക്കാം

രചന : ലിൻസി വിൻസെൻ്റ്✍ ഒരുമഹാമൗനത്തിൻജാലകത്തിൽ കൂടിവെറുതെവിചാരിപ്പുവ്യഥകളില്ലാതെ…ഒരു പൂവിലെല്ലാ വസന്തവും തീർത്തിടാംഒരുജന്മമിനിയുംപറയുവാനുണ്ടോ…മഴനിലയ്ക്കാത്തൊരാതീരത്തു പോകാംമണൽത്തിരതൂവൽപൊഴിക്കുന്നുവീണ്ടും…നനയാംവിരൽതുമ്പുചേർത്താവഴികളിൽഅതിരുകളില്ലാതെപെയ്തൊരു മഴയിൽ…പൂത്തുനിൽക്കുന്നിതാ മന്ദസ്മിതങ്ങളിൽചാർത്തുന്നു ചന്ദനം ഹേമന്ദ ചന്ദ്രിക…ചിലമാത്രപകൽമുന്നിലെത്തിടും നേരംചിറകുരുമ്മുന്നൊരാ പ്രാവുകൾപോലെ…സ്മൃതികളുണർത്തുന്ന ഗന്ധം തിരയാംഅറിയുന്നൊരാശ്ലേഷചെമ്പകഗന്ധം…നിറയുകയാണുള്ളിൽനനവാർന്നനൊമ്പരംനെറുകയിലൊരുദീർഘചുംബനം പോലെ…മധുരമായ് ചൊല്ലിനുകർന്നവാക്കിൻകണംമൃദുസ്മേരമോടെപുണർന്നുനില്ക്കുന്നുവോ…നേർത്തൊരുനെഞ്ചിൽമുഖംചേർത്തു ചൊന്നതോനീർമിഴിത്തുവലാൽസ്നേഹപകർച്ചകൾ…പറയുവാനാകാതെ പ്രാണൻ്റെ ഖേദങ്ങൾപടരുന്നുകണ്ണിൽകരൾനേരുകൾ തന്നെ…നേരുവായിക്കുവാൻപരസ്പരം കാലങ്ങൾപോരാതെപിന്നെയുംപൊള്ളുന്നു നെഞ്ചകം…കഥകൾപറഞ്ഞൊരാരാവിൻ്റെ സ്പന്ദവുംകവിയാത്തസ്നേഹക്കരാറിൻ്റെ മന്ത്രവും…അതിഗൂഢമാകുമിഅനുരാഗവായ്പ്പുകൾഅറിവീലഅകതാരിൽതീർക്കുന്ന ഹർഷം…പിരിയാതിരിക്കാം…