ഇരട്ടപ്പെൺകുട്ടികൾ
രചന : രാജേഷ് കോടനാട് ✍ പെൺകുട്ടികൾക്ക്കണ്ണാടി വേണ്ടാത്ത കാലംമെടയാൻ മുടിയില്ലനിൻ്റെ ചിരിവലിയ വട്ടത്തിൽഎൻ്റെ നെറ്റിയിൽ കുത്തുംഎൻ്റെ സങ്കടംനിന്നെകരിനീലിച്ച് കണ്ണെഴുതിക്കുംനിൻ്റെ മോഹങ്ങൾഎനിക്കൊരു മൂക്കുത്തിയാവുംഎൻ്റെ ചുഴലിസ്വർണ്ണത്താൽനിനക്കൊരു നുണക്കുഴി പണിയുംനിൻ്റെ ക്ഷമ എനിക്കൊരുകമ്മലുരുക്കുംഎൻ്റെ പിണക്കങ്ങൾനിനക്ക് കരിമണിമാലകളാവുംനീ എന്നെ നോക്കിതൂവൽ കുടയുംഞാൻ നിന്നെ നോക്കിചിറക് ഞൊറിയുംചില്ലിന്…