മുഴങ്ങുന്ന ചിരി-
രചന : എം പി ശ്രീകുമാർ ✍ വീഴാതെഒറ്റക്കാലിൽ നടക്കുവാൻ പാടുപെടുന്നഒരു പാവം മൈന.മൂന്നു കാലുകളാൽമെല്ലെ മെല്ലെ ഓടിപ്പോകുന്നനായ.സമാനമായ ദോഷങ്ങൾ വന്നുപെട്ടമനുഷ്യർ.ഇന്നലെവരെപാലൂട്ടി താലോലിച്ചിരുന്നഅരുമക്കുഞ്ഞുങ്ങളെനായ കൊണ്ടുപോയതറിയാതെകരഞ്ഞു വിളിക്കുന്നതള്ളപ്പൂച്ച .കത്തുന്ന വിശപ്പുമായ്ഭക്ഷണം കിട്ടാതലയുന്നനായ്ക്കൾ .വിശപ്പും ദു:ഖവും ദേഷ്യവും സഹിക്കാതെഅവ ചിലപ്പോൾപരസ്പരം കടിക്കുന്നു.അല്ലലറിയാതെതാലോലിച്ചു വളർത്തിയ മക്കൾപ്രലോഭനങ്ങളിൽ…