പുതുവർഷം…. പ്രതീക്ഷകൾ
രചന : തോമസ് കാവാലം✍ മിഴിനീർ പൂക്കൾ പൊഴിക്കുന്ന ശിശിരംവഴിപിരിയുന്നു മമ മുന്നിലിന്ന്തുഴയെറിഞ്ഞെങ്ങോ പോകുന്നമേഘങ്ങൾപൊഴിതേടിയലയുന്നു മന്നിലെങ്ങും .ഓർമ്മതൻ ചെപ്പുമായ് വേർപിരിഞ്ഞീടുന്നകാർമുകിൽ കദനകഥകൾ ചൊല്ലുന്നുനേർവഴി കാട്ടുവാൻ പുതുവർഷമെത്തിനവയുഗ ചിന്തകൾ ചൊരിഞ്ഞു ചേലിൽ.വേദന,വേർപാട്,ദുഃഖം, ദുരന്തങ്ങൾയാതനനൽകുന്ന ജീവിതപാതകൾപിന്നോട്ടുനോക്കി ഞാനുപ്പുതൂണാകാതെമുന്നോട്ടു പ്രതീക്ഷ കൊരുത്തു പോകയായ് .ചേതനാചോരനാം മോഹമേ,…