കവിത : ദീപക് രാമൻ.
വിൽക്കുവാനുണ്ട്
വൃക്കയും കരളും ,
ഉദരത്തിനൊരു പിടി
അന്നം കൊടുക്കുവാൻ,
വിൽക്കുവാനുണ്ടെന്റെ
വൃക്കയും കരളും .
ഉറ്റവരുടയവരാരുമില്ല
വിലപേശും ഇടനിലക്കാരുമില്ല.
ആറടി മണ്ണിലന്തിയുറങ്ങുവാൻ
വിൽക്കുവാനുണ്ടെൻ്റെ
വൃക്കയും കരളും.
വിൽക്കുവാനുണ്ടെൻ്റെ
വൃക്കയും കരളും.
വിലയ്ക്കുവാങ്ങീടുവാൻ
മുന്നോട്ടുവരിക ;
വിലയിട്ടു വാങ്ങാത്ത
ഹൃദയത്തിനുടമകൾ.
വിൽക്കുവാനുണ്ടെന്റെ
വൃക്കയും കരളും .
മനസാക്ഷി മരവിച്ച
മനസ്സിന്നുടമകൾ ,
വിലപേശിടാതെ
പിന്നോട്ടുമാറുക .
വിൽക്കട്ടെ ഞാനെൻ്റെ
മോഹവും സ്വപ്നവും,
വിൽക്കട്ടെ ഞാനെൻ്റെ
ദു:ഖവും ദുരിതവും.
രക്തബന്ധങ്ങൾ
ദൂരത്തുനിൽക്കുക,
വിൽക്കട്ടെ ഞാനെൻ്റെ
വൃക്കയും കരളും….