വാസുദേവൻ കെ വി*

കർക്കിടകപുണ്യ പുലരിയിൽ
ഇൻബോക്സിലെത്തി അവൾ അലറുന്നൂ. തലേന്ന് ചാറ്റിൽ കാണാത്തതിന്റെ പരിഭവങ്ങൾ . “നീ വിഭിന്നനാണ്. എന്നെ തഴഞ്ഞ് നിനക്കിപ്പോൾ കൂട്ട് പലരോടും !.. കിട്ടാതിരിക്കില്ല ഇതിന് പ്രതിഫലം.. ” -ക്ഷേത്രങ്ങളിൽ ഇനി പാരായണ നാളുകള്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘാടന ചർച്ച. രാവേറും വരെ അവിടെ., അതിൽ ഇടപെട്ട് ഫോൺ എടുക്കാത്തതിനാണവളുടെ പരിഭവങ്ങൾ .,
അവൻ അവളെ വിളിക്കാൻ നോക്കി. അതും ബ്ലോക്കിയിരിക്കുന്നു. ഇനിയെന്ത് ചെയ്യാൻ.. അവന്റെ ചുണ്ടിൽ തുഞ്ചന്റെ മൊഴികൾ.
“ചക്ഷു ശ്രവണ ഗളസ്തമാം ദര്‍ദുരം
ഭക്ഷണത്തിനു അപേക്ഷിക്കുന്നത് പോലെ
കാലാഹിന പരിഗ്രസ്തമാം ലോകവും
ആലോല ചേതസാം ഭോഗങ്ങള്‍ തേടുന്നു. “,
അവനോർത്തു.. അതേ..നാമെല്ലാരും വിഭിന്നരാണ്,,, ഈ മുഖപുസ്തകത്തിലേ പോലെ തന്നെ,,
ചിലർ
കൊച്ചുകുട്ടികളെപ്പോലെ,.
ഫേസ്ബുക്കില് പോസ്റ്റ് നട്ടു കഴിഞ്ഞാൽ പിന്നെ ഇടയ്ക്കിടെ പറിച്ചു നോക്കും, വേരുകളും വന്നുവോന്ന്.. ആകുലതകലാൾ .
ചിലർ
ഇരന്നു കൊണ്ടു ജീവിതം കഴിച്ചു കൂട്ടും,ലൈക്കിനും കമന്റിനും വേണ്ടി. വഴിവക്കിലെ ഭിക്ഷക്കാരെ പോലും നാണി പ്പിക്കും കണക്കെ. അതിൽ ചിലർ ഇൻബോക്സിൽ വന്നു തന്റെ ഉൽകൃഷ്ട്ട കൃതി വാങ്ങൂ എന്ന യാചനയും.
ചിലർ
ബസ്സുകളിലെ പാറ്റഗുളിക വില്പനക്കാരെപ്പോലെ., ഉപദേശങ്ങൾ പറഞ്ഞു പറഞ്ഞ്‌ മുഷിപ്പിക്കും.
ചിലർ ,,..
മാഫിയ പോലെ, ഭീഷണിയിൽ മുഴുകി സമയം കൊന്നു കൊണ്ടേയിരിക്കും. ബ്ളോക്കികളയുമെന്ന ഉമ്മാക്കി കാട്ടി.
ചില ചുന്ദരി കോതകളുണ്ട്….
സ്വന്തം പടം മാറിമാറിയിട്ട് ഇന്ദുലേഖ നടിക്കും. ശകുന്തള ദർഭമുന കൊണ്ട പാദം പൊക്കിനോക്കും പോലെ സ്വന്തം ഭംഗി നോക്കിനോക്കിയിരിക്കും.
ചില വിദ്വാന്മാർ മാറ്റക്കല്ല്യാണത്തിനു സമ്മതിക്കുന്നത് പോലെ, തനിക്ക്‌ കമന്റിയവരെയും ഫോളോ ചെയ്തവരെയും മാത്രം തിരിച്ചു സഹായിക്കും.
ചുരുക്കം ചിലർ ……………..
അവർ നമ്മളെ പ്പോലെയാണേ,,, ഇടയ്ക്ക് ശ്ലീലാശ്ലീലങ്ങൾ പുരട്ടിയ നർമ്മബാണം വിടും, സമൂഹനീതിക്കായി
നാടൻ ബോംബേറിലൂടെ പ്രതികരിക്കും. ശ്രീരാമകൃഷ്ണ പരമഹംസരെ നാണിപ്പിക്കും വിധം പുരാണകഥകൾ ചൊല്ലും…
പിന്നെ ഇണക്കിളികൾ കൊക്കുരുമ്മുന്ന ശീല്ക്കാരത്തോടെ പൈങ്കിളി ഒലിപ്പിക്കും,,!!
അതേ മുഖപുസ്തക വിഭിന്നർ നമ്മൾ.
ഒന്നു പോയാൽ മറ്റൊന്ന്.

By ivayana