രചന :- ബിനു. ആർ*
കൈക്കുമ്പിളിൽ ഒതുങ്ങി-
യിരിക്കുന്നൂ ഒരു കാഴ്ച്ച തൻ
വെട്ടംപോൽ, തെളിഞ്ഞിരിക്കുന്നൂ
ഒരു നറുപൊൻവെട്ടം
ഒരു മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടം…
ജീവിതത്തിന്റെ ഉണർവെട്ടവു –
മാകാമിത്,
ചിലപ്പോൾ മഹാമാരിയിൽനിന്നും
രക്ഷപ്പെടാൻ മാനവന്റെ
മറുവെളിച്ചവുമാകാം…
ചിലപ്പോൾ നൊന്തുപിടഞ്ഞ
മനസ്സിന്റെ ഉണർവുമാകാം,
ചിലപ്പോൾ സ്വപ്‌നങ്ങൾ
നെയ്തുകൂട്ടും ചെറുപ്പത്തിന്റെ
മിന്നലൊളിയുമാകാം..
ചിലപ്പോൾ പച്ചപിടിപ്പിക്കാം
ജീവിതത്തിനെയെന്ന
വീണ്ടുവിചാരത്തിന്റെ വെറുമൊരു
തരിപൊൻവെട്ടവുമാകാം..
ചിലപ്പോൾ, പിറകേ അടിവച്ചടിവച്ചു
പോകുന്നേരം, ജീവിതം വീണ്ടു
മൊരു പച്ചത്തുരുത്തായ്
മാറിയെങ്കിൽ ! പിന്നിൽ
വരുന്നവർക്കെല്ലാം
കച്ചിത്തുരുമ്പായി മാറിയേനേ… !