അനിതാ ചന്ദ്രൻ*
‘Transgenders’ എന്ന് പറയുമ്പോൾ എനിക്ക് കേരളാ എക്സ്പ്രസ്സ് ആണ് ആദ്യം മനസ്സിൽ വരുന്നത്. പഠിച്ചോണ്ടിരുന്ന കാലത്തെ ഒരുപാട് രസകരമായ ഓർമ്മകൾ ആ ട്രെയിനിൽ കുടുങ്ങി കിടപ്പുണ്ട് .ആ യാത്രകളുടെ ഒരു ഭാഗമായിരുന്നു ‘ ‘transgenders’ ആളുകളും .അവർ ഇടക്ക് ട്രെയിനിൽ കയറുകയും, ആളുകളോട് പൈസ വാങ്ങുകയും ചെയ്തിരുന്നു അക്കാലത്തു .
കൈയിൽ കൊടുക്കാൻ പൈസ ഇല്ലാതിരുന്നതു കൊണ്ടാവണം ഞങ്ങൾക്ക് പൊതുവെ അവരോട് അൽപ്പം ഭയം ആയിരുന്നു .
പിന്നൊരിക്കൽ ഒന്നുരണ്ട് ‘Trans’ ആളുകളുടെ കൂടെ യാത്ര ചെയ്ത അവസരം ഉണ്ടായി എനിക്ക്. അന്നാണ് ഞാൻ അവരെ ആദ്യമായി അടുത്തറിയുന്നത് .
വളരെ സ്നേഹമുള്ള സഹയാത്രികരായിരുന്നു അവർ .ട്രാൻസ് ആളുകളോടുള്ള എന്റെ പേടി മാറിയത് ആ യാത്രയിലാണ് .
പിന്നീട് ഡൽഹിയിൽ നല്ല രീതിയിൽ ബിസിനസ്സ് ചെയ്യുന്നൊരു ‘ട്രാൻസ് ‘ വ്യക്തിയെ കണ്ടിട്ടുണ്ട് .പുള്ളി ചിലപ്പോൾ ആണിന്റെ വേഷത്തിലും മറ്റു ചിലപ്പോൾ പെണ്ണിന്റെ വേഷത്തിലും നടക്കുമായിരുന്നു. (ആണിലും പെണ്ണിലും ആത്‌മ വിശ്വാസത്തോടെ നടക്കാനുള്ള തന്റേടവും സാഹചര്യവും ഉണ്ടായതു കൊണ്ടാവണം )ആളുകളെ ഒക്കെ സഹായിച്ചിരുന്ന വളരെ നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹം .
UK യിൽ വന്ന ശേഷം എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളെ (കൂടെ ജോലി ചെയ്തിരുന്നപ്പോൾ male ആയിരുന്നു )കുറേ കാലങ്ങൾക്കു ശേഷം നല്ല ചുവന്ന skirt -ൽ Lipsick ഒക്കെയിട്ട് പെൺ വേഷത്തിൽ ladies toilet -ന്റെ ക്യൂവിൽ കണ്ടു .കല്യാണം കഴിച്ചു രണ്ടു മക്കളും ഉള്ള വ്യക്തിയായിരുന്നു.
ഉള്ളിലെ പെണ്ണിനെ ഒളിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട് ഒടുവിൽ പെണ്ണായി നടക്കാൻ തീരുമാനിച്ചു ആ വ്യക്തി .
എന്റെ മക്കൾ ആരെങ്കിലും Trans genders ആണെങ്കിൽ അതെങ്ങിനെ ആവും ഡീൽ ചെയ്യുക എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .
കൃത്യമായ Gender Identity ഉള്ളവർക്ക് അക്കാര്യത്തിൽ ബുദ്ധിമുട്ടുള്ളവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും മനസ്സിലാക്കാൻ എളുപ്പമല്ല ,പ്രത്യേകിച്ച് വ്യക്തിപരവും സാമൂഹികവും ആയ കാര്യങ്ങൾക്കു സ്വാതന്ത്ര്യം കുറവുള്ള നമ്മുടെ നാട്ടിൽ.
അനന്യയുടെ മരണത്തോടനുബന്ധിച്ചു ഒരുപാടാളുകൾ ‘ദൈവം തന്ന ശരീരം ‘ കീറി മുറിക്കാൻ പോയതിനെ കുറ്റപ്പെടുത്തി കണ്ടു.
എല്ലാമറിയുന്ന കരുണാമയൻ കുസൃതി കാണിച്ചു ജീവിതം ബുദ്ധിമുട്ടാക്കിയ ‘ട്രാൻസ്’ ആളുകൾ വേറെ എന്താണ് ചെയ്യേണ്ടത് ?
ശരീരവും മനസ്സും Harmony-യിൽ കൊണ്ട് പോവാൻ ലിംഗമാറ്റ ശസ്ത്രക്രിയ അല്ലാതെ വേറെ എന്താണ് കുറ്റപ്പെടുത്തലുകാർക്ക് നിർദ്ദേശിക്കാനുള്ളത് ?
വ്യക്തമായ Gender identity ഉള്ള ആളുകൾക്ക് അവരുടെ Sex organs-ന്റെ നീളക്കുറവും ,വലിപ്പക്കുറവും ഒക്കെ വലിയ വിഷയങ്ങളാവുന്ന കാലത്തു(അതിനായി ആളുകൾ സർജറികൾ ചെയ്യുന്ന കാലത്തു),ജീവിച്ചു പോവാൻ മനസ്സറിയുന്നൊരു ശരീരം വേണമെന്നാഗ്രഹിക്കുന്നവരെ കാര്യമറിയാതെ കുറ്റപ്പെടുത്താതിരിക്കുന്നതാണ് മര്യാദ എന്നെനിക്ക് തോന്നുന്നു .