ഒരു പാട്ടു പാടാം
കഥയേറ്റു ചൊല്ലാം
കളിക്കൂട്ടുകാരെ അരികിൽ വരൂ
ഈ വേദിയിപ്പോൾ നമുക്കൊപ്പമുണ്ട്
ഈ സുദിനത്തെ മികവുറ്റതാക്കാം

നാളെകളിൽ വിരിയും പുലരികളിൽ
പനിനീർ പൂവുകൾ നിറയണമെങ്കിൽ
നൻമതൻ വിത്തുകൾ കൊയ്തു വെയ്ക്കാം
നല്ല തൈകൾ നട്ട് നനച്ചൊരുക്കാം
അങ്ങനെ നമ്മൾ നല്ല നാളെക്കായി
നമ്മളെ തന്നെ നാടിനു നൽകാം

ഇന്നലയിൽ കൊഴിഞ്ഞ ഇതളുകളിൽ
ഒരുപിടി സ്വപ്നങ്ങൾ ഉണ്ടായിരുന്നത്
ഓർമ്മതൻ പാത്രത്തിൽ കരുതി വെയ്ക്കാം
നല്ലതുമാത്രമായ് പകർന്നു നൽകാം
അങ്ങനെ നമ്മൾ നല്ല നാളെയ്ക്കായി നമ്മളെ തന്നെ നാടിനു നൽകാം

ഷാജി

By ivayana