പേരു പരിചിതമാണെങ്കിലും അരുണാചലിലെ തടാകത്തിന് അതെങ്ങനെ കിട്ടി എന്നത് മറ്റൊരു കഥയാണ്.മനംമയക്കുന്ന നിരവധി കാഴ്ചകള്‍ അരുണാചല്‍ പ്രദേശിലുണ്ട്. കൗതുകമുണര്‍ത്തുന്ന ഇവിടുത്തെ ഇടങ്ങളില്‍ പ്രധാനിയാണ് സംഗസ്റ്റർ സോ തടാകം. പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകള്‍ ആണ് ഈ പ്രദേശത്തെ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നത്.
എന്നാല്‍ സംഗസ്റ്റർ സോ തടാകം എന്ന പേരിലുപരി ഇവിടം അറിയപ്പെടുന്നത് മാധുരി ദീക്ഷിത് തടാകം എന്ന പേരിലാണ്. 1990 കളിൽ കൊയ്‌ല എന്ന ബോളിവുഡ് സിനിമയിലൂടെ ആണ് ഈ തടാകത്തിനെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. ഈ സിനിമയില്‍ നായികയായി അഭിനയിച്ച മാധുരി ദീക്ഷിതില്‍ നിന്നുമാണ് മാധുരി തടാകം എന്ന പേരു ഇതിനു ലഭിക്കുന്നത്. പര്‍വ്വത നിരകളുടെ മുകളിലായി സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ നിന്നു ലഭിക്കുന്ന കാഴ്ചകളുടെ ഭംഗി എത്ര പറഞ്ഞാലും തീരില്ല.
അരുണാചല്‍ പ്രദേശില്‍ മലകളുടെ മുകളിലായി ഇങ്ങനെയൊരു തടാകം വന്നതിനു പിന്നില്‍ ഒരു സംഭവുണ്ട്. 1971 ലെ ഒരു ഭൂമികുലുക്കത്തെ തുടര്‍ന്ന് ഒറ്റ രാത്രികൊണ്ട് രൂപപ്പെട്ടതാണത്രെ ഇന്നു കാണുന്ന ഈ തടാകം. അതിനു മുന്‍പ് വരെ ഇവിടം ഒരു പുല്‍മേട് മാത്രമായിരുന്നു.
തവാങ് നഗരത്തില്‍ നിന്ന് നിന്ന് 42 കിലോമീറ്റർ അകലെയാണ് മാധുരി തടാകം സ്ഥിതിചെയ്യുന്നത്. ക്യാബ് വിളിച്ച് ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം. ഫോട്ടോഗ്രാഫിയും മലനിരകളിലെ ട്രെക്കിംഗുമാണ് ഇവിടെ പ്രധാനമായും ചെയ്യുവാനുള്ള കാര്യങ്ങള്‍ സാങ്‌സ്റ്റാർ ത്സോ തടാകത്തിലും പരിസരത്തും കാണുന്ന മറ്റൊരു സ്ഥലമാണ് ബം ലാ പാസ് വേനൽക്കാല മാസങ്ങൾ ആണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാല്‍ ഇവിടേക്ക് പ്രവേശിക്കുവാന്‍ അനുമതി തീര്‍ച്ചായും നേടിയിരിക്കണം സാധാരണ സഞ്ചാരികള്‍ ഇന്ത്യന്‍ ആര്‍മിയുടെ പക്കല്‍ നിന്നുമാണ് അനുമതി നേടേണ്ടത്.
ഒപ്പം തന്നെ, ബം ലാ പാസ് സന്ദർശിക്കാനും ഒരു പ്രത്യേക അനുമതി ആവശ്യമാണ്റുടെ ഓഫീസിൽ നിന്നാണ് പെർമിറ്റുകൾക്ക് അനുമതി നല്കുന്നത്. ആർമി സ്റ്റാമ്പ് ഇല്ലാതെ, വഴിയിലുള്ള നിരവധി ചെക്ക് പോസ്റ്റുകളിലൂടെ സന്ദർശകരെ അനുവദിക്കില്ല.