ഒരു മോഹം, ഞാൻ പറഞ്ഞോട്ടെ..
കാറ്റേ..മഴയായ് പെയ്തിറങ്ങീടാൻ.
വരണ്ട വർണ്ണങ്ങളാൽ തപിക്കുമെൻ പെണ്ണിനെ, മണ്ണിനെ പച്ച പുതപ്പിക്കുവാൻ
പെയ്തിറങ്ങീടുകിൽ സംഗീത സാന്ദ്രമാം
താളമുണ്ടിത്തിരി പ്രണയമുണ്ട്
ജീവിതതാളമായ് പുണർന്നലിഞ്ഞീടുവാൻ, ഭൂമിയ്ക്ക് ജീവൻ തുടിച്ചുണരാൻ.
കുളിരിൻ്റെ കുപ്പായം നൽകിടാം ഞാൻ
അരുമയായ് ഹൃദയത്തിൽ കോർത്ത് വയ്ക്കാം
നനവിൻ്റെ ഉടയാട മണ്ണിൻ്റെ മാറിലായ്
കുഞ്ഞ് മാലാഖമാർ ചാർത്തിടട്ടെ..
ഞാനെൻ്റെ കന്നി പ്രണയം തൊടുക്കാതെ,
നീർമാതളങ്ങൾ പൂവിടാതെ, അകലെ
ചെറു ചില്ലുകൂടാരങ്ങൾക്കുള്ളിൽ
അമരുന്നൂ.. വിടരാതെ പ്രണയ പുഷ്പം.
– ഉണ്ണികൃഷ്ണൻ, ബാലരാമപുരം –