അഖിൽ സിറിയക്*

മെഡൂസ, അഴകിൽ അഴക് ചാലിച്ച അഴകാൽ ശപിക്കപ്പെട്ടൊരു അഴകേ
നരധിയിലാരും മോഹിക്കുമുടലും അത്രമേൽ ശുദ്ധ മസ്തിഷ്കവും
ശാപം വഹിക്കുമെത് കാമവും ശുദ്ധ
ചാരിത്രം ഉലക്കുവാൻ പോലും അശക്തം
ഇരകളായൊ അനുരാഗിണിയൊ ഉല്ലസിച്ചാലും ഉടയുന്നതല്ലാ മാനം
കൊടുംകാറ്റിലും ആടാതെ വേരുറച്ചവ
മാനം അളക്കാൻ അപരനെന്തു യോഗ്യത
എങ്കിലും ആര് ചൊല്ലി നീ അശുദ്ധ എന്ന്
നിന്നിലൂടെ പിറക്കട്ടെ നാരിമാരൊക്കെയും
അവർതൻ യോനികളിൽ നീ കുടികൊൾക
കൺതുറക്കുക,
ഇനിയൊരു മെഡൂസയും പിറക്കരുത്
മെഡൂസ
നിൻ നഗ്ന ഞരമ്പുകളിലലിയുന്നു ഞാൻ
വിരൂപയാം നിന്നിൽ അനുരക്തനാകുന്നു
സമ്മതമെങ്കിൽ പ്രിയേ നമുക്ക് കാമിക്കാം
ഇണ ചേരവേ എന്റെ കണ്ണിലേക്കു രാത്രികൾ പകരുക
പള്ളികൾ കുരുതിക്കളമായ കാലങ്ങളിൽ നിന്ന്
കുരുതിക്കളങ്ങൾ പള്ളികളായാ കാലത്തേക്ക് വരിക
ഗർഭപാത്രത്തിൽ പ്രണയവും രക്തവും ചുരത്താം
കണ്ണിലിരുട്ടുമായി പിറക്കട്ടെ സന്താനങ്ങൾ
ശവഗന്ധം കലർന്ന തലച്ചോറിൽ നിന്നുള്ള വേരുകൾ
അവയിൽ നിന്നൂറ്റി കുടിച്ചു ദാഹം ശമിപ്പിക്കുക
ഒടുവിൽ എന്നെ ഭോഗിക്കുക നീ സമ്മതമെങ്കിൽ
സഹതാപത്തിനുച്ചിയിലെ അനുരാഗം ഉണർന്നൊരെന്നെ
ശാപ കറകളാൽ കഴുകി ശുദ്ധനാക്കുക
തലയോടുകൾക്കുള്ളിൽ കിടന്നു കത്തി പടരുന്ന പ്രണയം
മെഴുകുതിരികണക്കെ അഗ്നിയിൽ അലിയുന്നു ഉടൽ
ഒടുവിലെ ക്ഷണം അവസാന തിരിയും ഉടലില്ലാതെ കത്തവേ
സർവ്വതിനും സാക്ഷിയായി നി മാത്രം

By ivayana