നിർമ്മല അമ്പാട്ട്*

ദേശീയസമ്പാദ്യ പദ്ധതിയുടെ 25 -)o വാർഷികം സമുന്നതമായി കൊണ്ടാടുകയാണ് കേരളസർക്കാർ
ഗാനമേളക്ക് മുൻ പന്തിയിൽ അന്ന് മലപ്പുറം ജില്ലയാണ്
KK മുഹമ്മദാലിയും ഞാനും ഗാനങ്ങൾ എഴുതുന്നു മുഹമ്മദാലിസംഗീതം കൊടുക്കുന്നു
ആ വര്ഷംFinance department assistant director Vinod babu .

സമ്പാദ്യശീലങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചു നാടകമെഴുതി
മലപ്പുറം ജില്ലാ ഗാനമേളകൂടാതെ ഒരു നാടകം കൂടി അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും എതിര്ത്തു
കാരണം ഞങ്ങൾ ജോലിയിൽ കഠിനാദ്ധാനം ചെയ്യുന്നവർ ,,
ഞങ്ങളുടെ സ്വന്തം കാര്യങ്ങൾ നോക്കാൻ നേരമില്ലാത്തവർ,,!
കേരളത്തിന് സാമ്പത്തികപ്രതിസന്ധി വരുമ്പോൾ കളക്ടർ
ഉത്തരവിടുന്നു ,,

ഞങ്ങൾ പണക്കാരുടെ പെട്ടി തേടി അലയുന്നു
കളക്ടർ പറഞ്ഞതിനപ്പുറം ഒരു പടി മുന്നിൽ
Target achieve ചെയ്യുന്നവർ
ഗാനമേളക്ക് തന്നെ രണ്ടു റിഹേഴ്സൽ ഒപ്പിച്ചെടുക്കുകയാണ് ചെയ്യാറ്
പക്ഷെ സാറിന് വിട്ടുവീഴ്ചയില്ല ..

നാടകം കളിച്ചേ മതിയാവൂ
നാടകത്തിനു എനിക്ക് വീട്ടിൽ വിലക്കുണ്ട്
ഹസ്സിനോട് നാടകത്തിന്റെ കാര്യം പറഞ്ഞില്ല
ഗാനമേള എന്ന് മാത്രമേ പറഞ്ഞുള്ളു
ആദ്യറിഹേഴ്സലിനു പോവുമ്പോൾ ഞാൻ മകനെ തുണകൂട്ടി
ഡയറക്റ്റർ കഥാപാത്രങ്ങളെ പങ്കു വ വെക്കുകയാണ്
ഒരു ചായക്കടക്കാരന്റെ ഭാര്യ ഇയ്യാത്തു ,,ആ വേഷം മതി എനിക്കെന്നു ഞാൻ പറഞ്ഞു
ഡയലോഗ് പറയിപ്പിച്ചു എന്റെ പൊന്നാനി കടപ്പുറത്തെ സഹവാസം എനിക്ക് 100 മാർക്ക് തന്നു
നാടകത്തിൽ ഒരു പൊട്ടനുണ്ട് .. ആവേഷത്തിനു മകനെ തിരഞ്ഞെടുത്തു
അവനു ജോലിയുണ്ട് അതുകൊണ്ടു പറ്റില്ലെന്നും ഞാൻ ഇതിലെ ജോലിക്കാരനല്ലല്ലോ എന്നുഅവനും പറഞ്ഞുനോക്കി

നീ തിന്നുന്നത് ഈ ചോറാണ് അതുകൊണ്ടു നീ നിന്നെ പറ്റൂ എന്ന് ഡയറക്റ്റർ തറപ്പിച്ചുപറഞ്ഞു
പിന്നെ നിനക്കു ഒറ്റ റിഹേഴ്സൽ മതി ഇനി നീ സ്റ്റേജിൽ കേറിയാൽ മതിയാവും ,, എന്നും
തിന്നുന്ന ചോറിനു കൂറ് കാണിക്കണമല്ലോ അവൻ ഏറ്റു
എല്ലാവരും അവ രവരുടെഒറ്റ റിഹേഴ്സലിൽ തന്നെ കലക്കി സാറിന് സന്തോഷമായി
പ്കഷെ അതിലെ ‘അമ്മ മാത്രം കഥാപാത്രത്തോടടുക്കുന്നില്ല
പഠിച്ച പണി പതിനെട്ടും പയറ്റി

അങ്ങിനെ രണ്ടാമത്തെ റിഹേഴ്സലും എത്തി അന്ന് ഉച്ചവരെ പണിയെടുത്തു ‘അമ്മ ഒട്ടുംശരിയാവുന്നില്ല
ഒടുവിൽ സാർ പറഞ്ഞു ശരി നിർമല നിൽക്കൂ ആ ഭാഗത്തിന് ..
അയ്യോ അതെങ്ങിനെ ശരീയാവും..ഞാൻ ചോദിച്ചു
അമ്മയിൽ നിന്ന് ഉമ്മയിലേക്കു മാറാനുള്ള സമയം പാട്ടു കൊണ്ട് അഡ്ജസ്റ് ചെയ്യാമെന്നു ഡയറക്റ്റർ പറഞ്ഞു
പിന്നെ ആരും ആവേഷം എടുക്കാനില്ല,,എടുത്താൽ തന്നെ നീതി പുലർത്തില്ല..
ഒടുവിൽ എനിക്ക് ഡബിൾ റോൾ …

നാടകത്തിൽ ഒരു പോസ്റ്മാനുണ്ട് ,, പെട്ടെന്നെന്തോ ഉണ്ടായ അസൗകര്യത്താൽ അയാൾ പിന്മാറി. ആ റോൾ മോന്റെ തലക്കും വീണു.
അങ്ങിനെ അവനും രണ്ടു റോൾ ,,!
ഇയ്യാത്തുവിന് പെങ്കുപ്പായം വേണം അരഞ്ഞാണം വേണം കാതിലവേണം കൈനിറയെ വള വേണം
പൊന്നാനിയിലെ ഒരുവീട്ടിൽ നിന്നും അത് സംഘടിപ്പിച്ചു
ആ അമ്മായി എന്നെ കുപ്പായമിടാൻ പഠിപ്പിച്ചു
അരഞ്ഞാണംകെട്ടിത്തന്നു
കാതിലയും കൈവളയും ശരിയാക്കി
,അ ങ്ങിനെ ഞങ്ങൾ എറണാംകുളത്തെത്തുന്നു

അവിടെ ഞങ്ങളുടെ മുൻ ഡയറക്ടർ കബീർ സാർ വരവേൽക്കാൻ കാത്തുനിൽക്കുന്നു
കൂടെ അദ്ധേഹത്തിന്റെ അനിയൻ അബിയുമുണ്ടായിരുന്നു
കൊച്ചിൻ സാഗർ കത്തിനിൽക്കുന്ന കാലം അബിയെ കാണാനുംപരിചയപ്പെടാനുംഭാഗ്യമുണ്ടായി
ആദ്യം ഞങ്ങളുടെ ഗാനമേള അത് കഴിഞ്ഞു വേറേതോ ജില്ലയുടെ പരിപാടി അതിനിടക്ക് ഞങൾ ഡ്രസ്സ് ചെയ്തു
ഞാൻ രോഗിയായ ‘അമ്മ ..മുറുക്കൻമുറുക്കുന്നു കോളാ മ്പിയിൽതുപ്പുന്നു ചുമക്കുന്നു ..
പിന്നെഎങ്ങി വലിച്ചുള്ള ഡയലോഗുകൾ ..
ആരംഗം കഴിഞ്ഞു .. ഞാൻ ഗ്രീൻ റൂമിലേക്കോടി ,, സ്റ്റേജിൽ ആരൊക്കെയോ പാടുന്നു
അമ്മയുടെ ജാക്കറ്റ് അഴിക്കാൻ പറ്റാത്ത സന്ദർഭമായതുകൊണ്ടു ഞാൻ ജാക്കറ്റിനു മേലെ
ഉമ്മയുടെ പെൺകുപ്പായമിട്ടു ഗ്രീൻ റൂമിൽ പുരുഷന്മാർ മാത്രമായിരുന്നു അപ്പോൾ
കൈകൾ രണ്ടും കേറി തലയും കടന്നു ……..

പക്ഷെ……
കുപ്പായം ബ്രെസ്റ്റിനുമേലെ..കക്ഷത്തായി തിരച്ചപോലെ അങ്ങിനെ കുടുങ്ങി ..
അമ്മവേഷത്തിന്റെ ഒരു അയഞ്ഞ ബ്ലൗസും പണ്ടത്തെ അമ്മമാർ ഇടുന്ന ഒരു കെട്ടുബോഡിയും അടിയിലുള്ളതുകൊണ്ടായിരിക്കണം പെങ്കുപ്പായം ഒരിഞ്ചു താഴോട്ടിറങ്ങുന്നില്ല
അന്ന് ഇതൊന്നുമുണ്ടായിരുന്നില്ലല്ലോ..വളരെ കൃത്യമായി കിടന്നിരുന്നു എന്റെ ഈ പ്രാണവെപ്രാളത്തിനിടയിൽ എന്റെ രംഗം തുടങ്ങുകയായിരുന്നു വേഷം മാറാൻ അനുവദിച്ച സമയം കഴിഞ്ഞിരുന്നു

എന്റെ പുത്യാപ്ലയുടെ ചായക്കടയാണ് ..പുത്യാപ്ള ചായക്കടയിൽ ചായ തിളപ്പിക്കാൻ തുടങ്ങി..
ആരൊക്കെയോ ഓടിവന്നു ഇയ്യാത്തുവിനെ തിരഞ്ഞു,,
ഇയ്യാത്തു ഗ്രീൻറൂമിൽ മുട്ടിന്മേൽ നിൽക്കുന്നു..,,
കുപ്പായമിറങ്ങുന്നുന്നില്ല… കണ്ടവർ കണ്ടവർ നെഞ്ചത്ത് കൈവെച്ചു,,
സ്റേജിൽവിളിക്കാൻ തുടങ്ങിയിരുന്നു ..
ഇയ്യാത്ത്വോ , , എടി ഇയ്യത്ത്വോ ,,,,, എന്ന് ,,

വന്നവരെല്ലാവരും കൂടി കുപ്പായം ഒരു വിധത്തിൽ ഇറക്കി
മുഹമ്മദലി പിന്നെ സ്ക്രിപ്റ്റിൽ ഇല്ലാത്ത ഡയലോഗുകൾ കാച്ചാൻ തുടങ്ങി . ഒപ്പം തന്നെ വിയർക്കാനും .സ്റ്റേജിൽ തലകറങ്ങി വീഴുമോ എന്നുപോലും\ തോന്നി
സദസ്സിൽ ഇരിക്കുന്നത് ധനകാര്യമന്ത്രിയും മറ്റു മന്ത്രിമാരെയും സെക്രട്ടറിയേറ്റിലെ ഉന്നതോദ്യോഗസ്ഥന്മാരും ..
സത്യത്തിൽ മുഹമ്മദലി വിളിച്ചുകൂവിയ ഓരോ ഡയലോഗും സദസ്സിൽ കൂടുതൽ കൂടുതൽ ആവേശമുണർത്തി ..

എനിക്ക് അരഞ്ഞാണം കൊളുത്താൻ കഴിഞ്ഞില്ല
ഒരു കൈകൊണ്ടു അരഞ്ഞാണം പിടിച്ചു ഞാൻ സ്റ്റേജിൽ വന്നു
എന്നെ കണ്ടതും മുഹമ്മദലി ഒറ്റച്ചാട്ടം എന്റെ നേർക്ക്
പന്നി അമുക്കേ ,,,ചബ് റ്റി ഞാൻ,, സ്കപ്രിറ്റിൽ ഇല്ലാത്ത ഡയലോഗിന് എന്ത് പറയണമെന്ന് ഒരു നിമിഷം ഞാൻ .. കടപ്പുറത്ത ശൈലിയിൽ തന്നെ ഒരു മറുപടി ഞാനുംകൊടുത്തു
നാടകം ഞങ്ങളുടെ ഈ അവസരോചിതമായ ഇടപെടൽ ഭംഗിയാക്കി
അമ്മയും ഉമ്മയും ഒരുമിച്ചു കിട്ടിയതുകൊണ്ട് പറ്റിയ അബദ്ധം.
..നാടകത്തിലെ മുഹമ്മദലി കുന്നപ്പിള്ളി ഈ ഫ്രണ്ട് ലിസ്റ്റിലുണ്ട് .

ഇയ്യാത്തുവിന്റെ കുപ്പായം ഒരിക്കലും ഞങ്ങൾ മറക്കില്ല.. നാടകം എഴുതിയ സാറിനും ഇതൊരു പാഠമായിരിക്കും
ടൗൺ ഹാൾ നിറയെ സെക്യൂരിറ്റി പോലീസും മന്ത്രിമാരും ക്ഷിണക്കപ്പട്ട പ്രമുഖരും . സംസ്ഥാനഗവർമെന്റിന്റെ പരിപാടിയല്ലേ ..ജില്ലയുടെയും സംസ്ഥാനത്തിന്റെയും തന്നെ അഭിമാനപ്രശ്നം .. അണിയറയിൽ എത്ര ത്യാഗങ്ങൾ സഹിച്ചാണ് ഒരു കലാസൃഷ്ടി അരംഗത്തെതുന്നത്..! കേരളസർക്കാരിൻറെ റെക്കോർഡിൽ ചരിത്രമാക്കിയ ആഘോഷം. ഉന്നതോഗ്യസ്ഥന്മാർ പങ്കെടുത്ത പരിപടിയിൽ നാണംകെടാതെ കൂടുതൽ ഉജ്ജ്വലമായി ജില്ല അഭിമാനം കാത്തു.
അതേ പിന്നിട്ടവഴികൾ കാലം എനിക്കൊരുക്കിയ പൂപ്പാതകൾ !

By ivayana