നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയായിരുന്ന അഞ്ചു മാസം ഗർഭിണിയായ മലയാളി യുവതി സൗദി അറേബ്യയില്‍ മരിച്ചു. തിരൂരങ്ങാടി കുണ്ടൂർ അനസ് ഉള്ളക്കം തയ്യിലിന്റെ ഭാര്യ ജാസിറ (27) ആണ് ഇന്ന് പുലർച്ചെ ജിദ്ദയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നാട്ടിൽ പോകുന്നതിന് എംബസിയിൽ പേര് രജിസ്റ്റർ ചെയ്യാനായി കാത്തിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം. യുവതിക്ക് നാലുവയസുള്ള ഒരു ആൺകുട്ടിയുണ്ട്. ജാസിറയുടെ ഭർത്താവ് ജിദ്ദയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.
കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റിയാദില്‍ ജോലി ചെയ്‌തിരുന്നു കണ്ണൂര്‍ ചക്കരകല്ല് മാമ്പ സ്വദേശി ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്.