Ayoob Karoopadanna*
പ്രിയമുള്ളവരേ . ‘അമ്മ . നമ്മളേവരും അഭിമാനത്തോടെ സ്നേഹത്തോടെ . ബഹുമാനത്തോടെ നോക്കി കാണുന്ന നമ്മുടെ ഹൃദയമിടിപ്പാണ് . ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന് വേണ്ടി മെഴുക് തിരി പോലെ സ്വയം ഉരുകുന്നവളാണ് ‘അമ്മ . ആ ‘അമ്മ നമ്മളോട് ഒരു സഹായം ആവശ്യപ്പെട്ടാൽ അവരെ സഹായിക്കാൻ നാം ബാധ്യസ്ഥരാണ് . ഒരു ദിവസം എനിക്കൊരു ഫോൺ കോൾ വരുന്നു . ഇന്ത്യൻ നമ്പറാണ് അതുകൊണ്ട് പെട്ടെന്ന് ഞാനെടുത്തു . മറുവശത്തു നിന്നും കരയുന്ന സ്ത്രീ ശബ്ദം . കരഞ്ഞു കൊണ്ട് എന്തൊക്കെയോ പറയുന്നു .
എനിക്കൊന്നും മനസ്സിലായില്ല . ഫോൺ കട്ട് ചെയ്തു . പിന്നീട് നിരന്തരം ആ നമ്പറിൽ ഞാൻ വിളിച്ചു കൊണ്ടേയിരുന്നു . അന്ന് തന്നെ രാത്രിയോട് കൂടി . അല്പം ഹിന്ദിയും . ഇന്ഗ്ലീഷും . സംസാരിക്കുന്ന ഒരാൾ ഫോണെടുത്തു . ഹൈദരാബാദിൽ നിന്നുമാണ് അവരെന്നെ വിളിച്ചത് . തെലുഗു അല്ലാതെ മറ്റൊന്നും ആ അമ്മക്ക് അറിയില്ല . അതുകൊണ്ടാണ് അവർ പറഞ്ഞതൊന്നും എനിക്ക് മനസ്സിലാകാഞ്ഞത് . അദ്ദേഹം പറഞ്ഞു .
സർ . ഞാൻ ഗണേഷ് . സൗദിയിൽ ജോലി ചെയ്യുമ്പോൾ ശമ്പളം കിട്ടാതെയും . സ്‌പോൺസറുടെ ക്രൂരമായ മർദ്ദനത്തിൽ നിന്നും നിങ്ങളാണ് എന്നെ രക്ഷപ്പെടുത്തി നാട്ടിലയച്ചത് . ഇപ്പോൾ ഈ ഉമ്മയുടെ മകൻ എവിടെയാണെന്ന് ഒരു വിവരവുമില്ല . പരാതി നൽകാനോ . സഹായിക്കാനോ ആരുമില്ല . ഇപ്പോൾ നിങ്ങളാണ് ഭഗവാൻ . സഹായിക്കണം . വിശദമായി കാര്യങ്ങൾ തിരക്കി . എല്ലാ ഡീറ്റയിൽസും വാങ്ങി . അഞ്ച് വർഷം മുന്പാണ് . സെയ്ദ് ആലം. സൗദിയിൽ എത്തിയത് . വീട്ടിലെ ഡ്രൈവർ ജോലിക്ക് വന്ന സെയിദിനെ വണ്ടി ഓടിക്കാൻ അറിയില്ല എന്നും പറഞ്ഞു സ്പോൺസർ മറ്റൊരു അറബിക്ക് കൈമാറി .
അദ്ദേഹം സെയിദിനെ കൊണ്ടുപോയത് ആടിനെ മേക്കാൻ . വല്ലപ്പോഴും വിളിക്കുകയും . പൈസ അയക്കുകയും ചെയ്തിരുന്ന സെയിദിനെ കുറിച്ച് ഒന്നര വർഷമായിട്ടും ഒരു വിവരവുമില്ലാതായപ്പോൾ ആണ് ആ ഉമ്മ എന്റെ സഹായം തേടിയത് . മകൻ ജീവനോടെ സൗദിയിൽ എവിടെയുണ്ടെങ്കിലും ഞാൻ നാട്ടിൽ എത്തിച്ചു തരും എന്ന് ഞാൻ ഉറപ്പ് കൊടുത്തു . എവിടെ തുടങ്ങണം എങ്ങിനെ അന്വേഷിക്കണം ഒന്നും മനസ്സിൽ വരാതെ ഞാനും തളർന്നു പോയ നിമിഷങ്ങൾ . ആ മാതാവിന്റെ കരച്ചിൽ കേട്ട് കേസ്സ് ഏറ്റെടുക്കുകയും ചെയ്തു . മരുഭൂമിയിൽ കഷ്ട്ടപ്പെടുന്ന ഒരുപാട് പേർക്ക് ഞാൻ സഹായം എത്തിച്ചിട്ടുണ്ട് .
ആ പരിചയങ്ങളിൽ ഉള്ള കുറെയധികം ആളുകൾക്ക് സെയിദിന്റെ ഫോട്ടോ അയച്ചു കൊടുത്തു . ജനദ്രിയയിൽ നിന്നും ഒരു ഡ്രൈവർ എന്നെ വിളിച്ചു . ഈ ആളെ അറിയും എന്ന് പറഞ്ഞു . മരിക്കാൻ മുങ്ങി താഴുന്നവന് പുൽതുമ്പ് കിട്ടിയ പ്രതീതിയായിരുന്നു എനിക്ക് . ഉടനെ ഞാനവിടെയെത്തി . എന്നെ വിളിച്ച സഹോദരനെ കണ്ടു . അദ്ദേഹം സെയ്ദ് ജോലി ചെയ്ത വീട് കാണിച്ചു തന്നു . ആ വീട്ടിൽ ചെന്ന് സൗദിയെ വിളിച്ചു . അദ്ദേഹം തന്നെയാണ് സ്പോൺസർ . എല്ലാ കാര്യങ്ങളും അദ്ദേഹവുമായി പങ്കു വെച്ചു . കഴിഞ്ഞ നാല് കൊല്ലമായിട്ടും അദ്ദേഹത്തിന് ഒന്നും അറിയില്ല സുഹൃത്തായ സൗദിയെ കാണാറില്ല പാസ്പ്പോർട്ട് അദ്ദേഹത്തിന്റെ പക്കലുണ്ട് .
അദ്ദേഹം ഒന്ന് അന്വേഷിക്കട്ടെ . രണ്ട് ദിവസങ്ങൾക്കു ശേഷം എന്നോട് ചെല്ലാൻ പറഞ്ഞു . വീണ്ടും ഞാനെത്തി . സ്പോൺസർ പറഞ്ഞു അദ്ദേഹത്തെ വിളിച്ചിട്ട് കിട്ടുന്നില്ല . നമുക്ക് മരുഭൂമിയിൽ പോയി അന്വേഷിക്കാം . എന്റെ വണ്ടി അവിടെ നിർത്തി. സ്‌പോൺസറുടെ വണ്ടിയിൽ ഞാനും അദ്ദേഹത്തിന്റെ ഡ്രൈവറും . സ്പോൺസറും കൂടി പോയി . കുറെ സ്ഥലങ്ങൾ കയറിയിറങ്ങി . ഒരാൾ പറഞ്ഞു ഇവിടെ ഒട്ടകത്തിന്റെ തൊഴി കിട്ടിയിട്ട് ഒരാൾ കിടപ്പിലായിട്ടുണ്ട് . ഇന്ത്യക്കാരനാണ് . സൗദി മറ്റൊരിടത്തു കൊണ്ടാക്കിയിട്ടുണ്ട് . നിങ്ങൾ അന്വേഷിക്കുന്ന ആളാണോ എന്നറിയില്ല . അവിടുത്തെ നമ്പറും കിട്ടി .
അദ്ദേഹവുമായി ബന്ധപ്പെട്ടു . അന്ന് തന്നെ ഞങ്ങൾ അവിടെയെത്തി . ഞാൻ അന്വേഷിക്കുന്ന സെയ്ദ് തന്നെ ആയിരുന്നു അത് . ഉടനെ സെയിദിനെ അവിടെ നിന്നും സ്പോൺസറിന്റെ വണ്ടിയിൽ കിടത്തി . ആംബുലൻസിനെ വരുത്തി ആ വണ്ടിയിലേക്ക് മാറ്റി . റിയാദ് നദീം . നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു . മലയാളിയായ . ലിസ്സി സിസ്റ്ററും . ആന്ധ്രാ സ്വദേശിനി . ഫർഹാന സിസ്റ്ററും കാര്യമായി പരിചരിച്ചു . ദിവസവും സ്പോൺസർ അന്വേഷിക്കാൻ എത്തുമായിരുന്നു .
രണ്ട് മാസത്തെ ചികിത്സക്ക് ശേഷം പരിപൂർണ സുഖം പ്രാപിച്ചതിനു ശേഷം സ്പോൺസർ തന്നെ എല്ലാ ചിലവും വഹിച്ചു സെയിദിനെ നാട്ടിലയച്ചു .ഒന്നും അറിയാതെ പകച്ചു നിന്നിടത്തു നിന്നും സർവ്വ ശക്തനായ തമ്പുരാൻ എന്റെ മനസ്സിൽ തോന്നിപ്പിച്ച ഒരു ചെറിയ ശ്രമത്തിൽ നിന്നും അങ്ങേയറ്റം സന്തോഷത്തോടെ ഒരു ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞത് . നന്മ ചെയ്യുമ്പോൾ അദൃശ്യമായ ഒരു ശക്തി നമുക്കൊപ്പം ഉണ്ട് . എന്ന വിശ്വാസം ഒരിക്കൽ കൂടി ബോധ്യമായി ……