പുഴ വറ്റിവരണ്ടുണങ്ങിക്കിടക്കുന്നു
കാലഹസ്തത്തിന്‍ ചില്ലകള്‍പോലെ.
കത്തിക്കരിയുന്ന പകലിൻ അറുതിയിൽ
ഒട്ടകപക്ഷികള്‍ ഒച്ചിനായ് തെരയുന്നു

ദര്‍പ്പണഛായയില്‍ ഞാന്‍ കണ്ടു നിന്‍
മുഖം പോയകാലത്തിന്‍ വിങ്ങലായിരുന്നു.
ചന്ദനക്കുറി നെറുകയിൽചാർത്തി

ദര്‍പ്പയാല്‍അന്ത്യകര്‍മ്മം കൊണ്ടാടുമെന്‍ ബാല്യ സ്മരണകള്‍.

തണലേറ്റ കൗമാരം വാരിവിതച്ചത്
കത്തിപ്പടരുന്ന കാമതീക്കനല്‍തുണ്ടുകള്‍.
ഹൃദയത്തില്‍തറച്ച കൊള്ളികള്‍മാറ്റി ഹൃദ്താളം ശ്രവിക്കവേ
എല്ലാം ഭ്രൂണഹത്യാ ബാല്യ വിലാപംമാത്രം.

ചങ്ങലയ്ക്കിട്ട കൗമാരങ്ങള്‍

സ്നേഹവായുവിനു രുധിരപാനം നടത്തുന്നു.
പൊട്ടിച്ചിതറും കരിവളത്തുണ്ടും
കത്തിപ്പടരും കരിമഷിഛായയും
രതിവൈകൃതംതീര്‍ത്ത പോയകാലത്തിന്‍
ശവകേളികള്‍.
ഭിത്തിയില്‍ തൂങ്ങിയ ഘടികാരനാദം
കാലെന്‍റെ ജീവിതവൃക്ഷത്താളിലെ
വെറുമൊരു മരണമണി

അനില്‍ പി ശിവശക്തി

By ivayana