2016ല്‍ നിര്‍ദേശിക്കപ്പെടുകയും പിന്നീട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്ത മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്.
എന്‍ട്രി~എക്സിറ്റ് സംവിധാനവും ഇടിഐഎഎസ് വിസ വെയ്വര്‍ സംവിധാനവും അടക്കമുള്ളതാണ് മാറ്റങ്ങള്‍. യൂറോപ്പിനെ കൂടുതല്‍ ശക്തവും സുരക്ഷിതവും ഫലപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആറ് മാസം മുന്‍പു തന്നെ ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കാം എന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. നിലവില്‍ ഇത് മൂന്നു മാസമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായിരിക്കും.
രണ്ടു തരം പൗരത്വങ്ങളാണ് വിസ നയത്തില്‍ ലിസ്ററ് ചെയ്തിരിക്കുന്നത്. ഷെങ്കന്‍ വിസ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നവരാണ് ഒരു വിഭാഗം. വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതിയുള്ളവര്‍ രണ്ടാമത്തെ വിഭാഗം. ഷെങ്കന്‍ വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതിയുള്ളവര്‍ക്കു മാത്രമാണ് ഇടിഐഎഎസ് മാറ്റം ബാധകമാകുക.
പുതിയ സംവിധാനം അനുസരിച്ച് വിസ ഫീസില്‍ വര്‍ധന വരുമെന്നാണ് സൂചന. ഏഴു ദിവസത്തെ ഹ്രസ്വകാല ടൂറിസ്ററ് വിസയും അനുവദിക്കും. സ്ഥിരം യാത്രികര്‍ക്ക് ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല വിസയ്ക്കും അപേക്ഷിക്കാം.