മംഗളൻ കുണ്ടറ*
എൻ പ്രിയേ നിന്റെയീ പൊൻകര
വെള്ളയിൽ
എൻ മണി മുത്തുകളെപ്പോൾ
നിറച്ചുനീ
എൻഹൃത്തിൽനിന്നു പൊഴി-
ഞ്ഞതീ മുത്തുകൾ
എൻ പ്രണയത്തിന്റെ മഞ്ചാടി
മുത്തുകൾ.
തട്ടിയെടുത്തു നീ പ്രണയിനീ-
യിന്നെന്റെ
തങ്കക്കിനാക്കൾതൻ മണി
മുത്തുകൾ
തട്ടാനും തൊട്ടില്ല താഴത്തും
വെച്ചില്ല
തങ്കക്കുടമേയീ പ്രണയത്തിൻ
മുത്തുകൾ.
കരിവളയിട്ടനിൻ കൈയിൽ
നിറഞ്ഞതെൻ
കരളിലെ പ്രണയത്തിൻ മഞ്ചാടി
മുത്തുകൾ
കണ്ണന് നൽകിയാൽ ഓടക്കുഴൽ
നാദം
കാമനു നൽകിയാൽ പ്രണയ
സാഫല്യം.