നിങ്ങൾക്ക് വിദേശത്തേക്കോ അല്ലെങ്കിൽ രാജ്യത്തിനകത്ത് യാത്ര ചെയ്യുവാനോ വേണ്ടി കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പ്രധാനമാണ്. ഇതുവരെ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനായി നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ടായിരുന്നു: അതിലൊന്ന് കോവിൻ പോർട്ടലിലേക്ക് പോകുക അല്ലെങ്കിൽ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുക. എല്ലാവർക്കും അവരുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നത് കൂടുതൽ ലളിതമാക്കുന്നതിനായി കേന്ദ്ര സർക്കാർ ഇപ്പോൾ വാട്ട്സ്ആപ്പുമായി സഹകരിച്ചിരിക്കുകയാണ്.

മൈഗോവ് കൊറോണ ഹെൽപ്പ് ഡെസ്ക് വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നിങ്ങൾക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യുക.

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ മൈഗോവ് കൊറോണ ഹെൽപ് ഡെസ്ക് വാട്ട്‌സ്ആപ്പ് നമ്പർ സേവ് ചെയ്യുക. ഫോൺ നമ്പർ: +91 9013151515.

നമ്പർ സേവ് ചെയ്‌ത്‌ കഴിഞ്ഞാൽ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് തുറക്കുക.

ഈ കോൺടാക്റ്റ് നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ തിരയുക.

ആ ചാറ്റ് തുറക്കുക.

നൽകിയിട്ടുള്ള സ്പേസിൽ ‘Download Certificate’ എന്ന് ടൈപ്പ് ചെയ്യുക.

വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആറ് അക്കമുള്ള ഓടിപി അയയ്ക്കും.

ആ ഓടിപി നമ്പർ പരിശോധിച്ച് അത് കൊടുക്കുക.

ചാറ്റ്ബോട്ട് നിങ്ങളുടെ കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാട്ട്‌സ്ആപ്പിൽ അയയ്ക്കും, നിങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

നിങ്ങൾ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ ചാറ്റ്ബോട്ട് “സെർവർ” പ്രശ്നങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ 3-4 തവണ ശ്രമിക്കുമ്പോൾ തന്നെ നമുക്ക് കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. എന്നിട്ടും, വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് സെർവർ പ്രശ്‌നം കാണിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഔദ്യോഗിക കോവിൻ പോർട്ടലിലേക്ക് പോകാം അല്ലെങ്കിൽ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ആരോഗ്യ സേതു ഇൻസ്റ്റാൾ ചെയ്യുക.

വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുത്.  സര്‍ട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ  ഉള്ളതിനാൽ അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാൻ  സാധ്യതയുണ്ട്കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതായി  കാണുന്നു.

By ivayana