ബ്രെയിൻ ട്യൂമറിനോട് പൊരുതി അതിജീവനത്തിന്റെ പ്രതീകമായ നടി ശരണ്യ ശശി (35) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു.

ഏറെ നാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു ശരണ്യ. പതിനൊന്നോളം തവണ സർജറിക്ക് വിധേയയായി. ഇതിനിടെ കൊവിഡ് ബാധിതയായതോടെ ആരോ​ഗ്യസ്ഥിതി മോശമാകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊവിഡ് നെ​ഗറ്റീവായെങ്കിലും ന്യൂമോണിയ ബാധിച്ചു. ന്യൂമോണിയ ഭേദമായി വീട്ടിൽ തിരിച്ചെത്തിയെങ്കിലും രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്.

By ivayana